കനൽവീണ നടവഴികളിൽ അഗ്നിസ്പുലിഗംങ്ങളുടെ അകന്പടിയോടെ
കനൽവീണ നടവഴികളിൽ അഗ്നിസ്പുലിഗംങ്ങളുടെ അകന്പടിയോടെ
അയാൾ എന്നും തനിച്ചായിരുന്നു കർമ്മ വഴികളിലും ജീവിത വഴികളിലും ജനിച്ചുവീണുടനെ കാശിയുടെ പുണ്യം തേടിയിറങ്ങിയ അച്ഛനും ആ അച്ഛന്റെ കാൽപെരുമാറ്റത്തിനായി എന്നും പൂച്ചയുറക്കം മാത്രം ഉറങ്ങിയ അമ്മയും അതിന്റെ തുടർച്ചയിൽ രോഗതുരയായി ആയുസ്സ് നഷ്ട്ടമാക്കി അകാലത്തിൽ കടന്നുപോയ അമ്മയും പിന്നെ അമ്മാവനെ മേൽനോട്ടത്തിൽ അമ്മായിയുടെ പുച്ഛം കലർന്ന സ്നേഹമഴ വീട്ടുജോലിയായി പരിണമിച്ഛപ്പോഴും അവൻ അവന്റെ ജീവിത വഴിയിൽ ഒറ്റക്കായിരുന്നു, അതിലെ ശാരീരിക ബുദ്ധിമുട്ടുകൾ മാനസിക ആക്രമണങ്ങൾ ഒന്നും അവന്റെ പാഥേയം തടുക്കാൻ കെൽപ്പുള്ളവ ആയിരുന്നില്ല, ആ കനൽ വഴിയിൽ ചവുട്ടുന്പോൾ വേന്ത് നീറിയ പാദങ്ങൾ അവന്റെ ശരീരപീഡാനുഭവങ്ങളുടെ തിരുശേഷിപ്പായി ഇന്നും അവനോടൊപ്പം സഞ്ചരിക്കുന്നു.അവക്കൊന്നും അവനെ അവന്റെ വഴികളിൽ നിന്നും അവന്റെ നിശ്ചയ ദാർഡ്യംങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല അയാൾ ഇന്നും തുടരുന്നു ആ യാത്ര തുടക്കം അറിയുന്ന ഒടുക്കം അറിയാത്ത യാത്ര, ആറടി മണ്ണിന് അവകാശി ആക്കാൻ ഉള്ള യാത്ര. അവിടെ കൂട്ടിന് പ്രവാചകരുണ്ട്, മതഭ്രാന്തരുണ്ട്, ബുദ്ധനും ജൈനനനും ഗാന്ധിയും ഉണ്ട്,അശോക മഹാരാജനുണ്ട് അദ്ദേഹത്തിന്റെ വാളിൽ പിടഞ്ഞ് മരിച്ച കലിംഗർ ഉണ്ട്, ആദികവിയും ലവനും കുശനും രാമനും സീതയും ഒപ്പം ലക്ഷമണനും ഊർമ്മിളയും ഉണ്ട്. അവിടെ സവർണ്ണനും അവർണ്ണനും അവനെ വേർതിരിച്ച തത്വ സംഹിത സൃഷ്ട്ടക്കളും അവരുടെ പ്രോക്താക്കളും ഉണ്ട്. പ്രപഞ്ചത്തിലെ നശ്വര ശരീരങ്ങൾ എല്ലാം ഉണ്ട്, പക്ഷേ ഒന്നുമാത്രം ഇല്ല, നടന്നു വന്ന വഴികളിൽ കൊണ്ടും കൊടുത്തും കട്ടും മോഷ്ട്ടിച്ചും കുത്തിയും കവർന്നും ഹിംസിച്ചും ഉണ്ടാക്കിയ ഒന്നും. അതോർത്തപ്പോൾ അയാളുടെ കൈകൾ മുഖത്തേക്ക് പോയി നെറ്റിയിൽ അമർത്തി ഇരുകൈകളും കൊണ്ട് താഴേക്ക് തുടച്ചു എന്നിട്ട് ആ രണ്ട് നിലയുടെ മുകളിലെ മട്ടുപാവിൽ കിടക്കുന്ന ചരിഞ്ഞ കസേരയിൽ നിവർന്നിരുന്നു മുന്നോട്ട് നോക്കി അവിടെ മുന്നിലെ രാജവീഥി ദൂരെക്ക് അയാള്ക്ക് കാണാം, ഇല്ല അവിടെ അയാൾ കാത്തിരിക്കുന്ന ആരുടെയും വാഹനങ്ങൾ അയാള്ക്ക് കാണാൻ കഴിഞ്ഞില്ല. പിന്നെ അയാൾ മനസ്സിൽ ഓർത്തു,ഇനി ഒരു വാഹനം കാത്തിരുന്നാൽ മതിയല്ലോ ആത്മാവിനെ പരമാത്മാവിൽ ലയിപ്പിക്കാൻ കൊണ്ടുപോകുന്ന ആ ഒരു യാത്രികന്റെ വാഹനം. നശ്വരം ആയതും ഈ ഭുവിൽ നിന്ന് സംന്പാതിച്ചതെല്ലാം ഉപേക്ഷിച്ച്, ധർമ്മ ജീവിതത്തിന്റെ ഉർജ്ജമായ കർമ്മ ഫലവുമായി ഒരു അവസാന യാത്ര അവിടെ വർണ്ണവും അവർണ്ണവും ഇല്ല വിവാദവും അഭിപ്രായവും ജാതിയും മതവും ഇല്ലാത്ത അനന്തയിലേക്ക്,ഇന്നലവരെ അയാളറിയാതെ അയാളെ പിന്തുടർന്ന രംഗബോധമില്ലാത്ത കോമാളി നിറവും മണവും ഇല്ലാതെ അയാളിലേക്ക് ചാടി വീഴാൻ സമയമായി എന്നയാൾക്ക് അറിയില്ലായിരുന്നു, ഈ ലോകത്ത് പണിതുയർത്തുന്ന എല്ലാം വിട്ടുള്ള ആ യാത്ര അതിന്റെ ആരംഭം അറിയാത്ത എല്ലാർക്കുമായി സമർപ്പിക്കുന്നു.
Comments
Post a Comment