രക്ത സാക്ഷികൾ
രക്ത സാക്ഷികൾ
ചിതറി തെറിക്കുന്ന ഓർമ്മക്ക് മീതെ
കുതറി തിരിച്ചെത്തും പിൻകാല ചിത്രം
തുതപ്പുഴതൻ മാറിനെ ചുവപ്പിച്ച ഹൃത്ത്
കുത്തി തുരന്ന വെടിയൊച്ച കാതിൽ
ദിഗന്തം പൊട്ടുമാറുച്ചത്തിൽ മുഴക്കിയ
ഖട്ഗ ശോഭയാം വാക്യത്തിൻ ശക്തിയിൽ
മൃഗ തൃഷ്ണയാർന്ന വഞ്ചക കൂട്ടങ്ങൽ
സോഗ്രഹ ശാന്തിക്ക് ആയുധധാരികൾ
മാതൃഭുമിയെ രക്ഷിക്കാൻ പിറന്നവർ
പിതൃശക്തിയിൽ ഊറ്റം കൊണ്ടവർ
കൃത്യനിർവഹ യോദ്ധാവിൻ കൂട്ടങ്ങൾ
നിത്യമാം സത്യത്തിൻ ലക്ഷ്യത്തെ പൂകി
രക്തസാക്ഷി നീ വെട്ടിയ വഴികളിൽ നിത്യം
വ്യക്തമാക്കുന്ന ആദർശ ശക്തിയിൽ
ശക്തമായും വിടരുന്നു കുസുമങ്ങൾ
മുക്തമാക്കാൻ നിൻ മാതാവിൻ മാറിനെ
ആയുധങ്ങൾ മാമാങ്ക പെരുമകൾ
ആടിതീർക്കും ചാവേറുപാഠങ്ങൾ
ആയിരങ്ങൾ ഈ നിണത്തിൽ പിറക്കുന്നു
ആ മനോഹര സ്വപ്പ്നങ്ങൾ തീർക്കാൻ
രക്ത പങ്കില വാതായങ്ങളെ
കത്തിഅമരും അരക്കില്ലങ്ങളെ
കുത്തികവരും മാനാപമാനങ്ങൾ
പത്തിതാഴത്താൻ പരിചാസമരല്ല
കുലം കുത്തി വിടരും രാക്ഷസ ജന്മങ്ങൾ
കാലം തീർക്കും കുടില സർപ്പങ്ങൾ
പലവിധ ജൽപ്പന ഗാഥ തീർക്കുന്നു
കലുഷിത മനസ്സിന്റെ വേദന കൂടുന്നു.
ഇല്ല മരിക്കില്ല രക്തസാക്ഷി നീ നിത്യം
നിന്റെ ചോരയിൽ ജനിക്കും യോദ്ധാക്കൾ
ഭാരതമാതാവിൻ പുണ്യത്തേ കാക്കാൻ
നെഞ്ച് വിരിച്ചെത്തും യുഗങ്ങൾ തോറും
പണ്ഡിതനല്ല അവൻ പമരനല്ല, വൃദ്ധനല്ല
ബാലനുമല്ല ചങ്കുറപ്പുള്ള പോരാളിയല്ലോ
അമരത്വമേന്തിയ ഭാരത പുത്രൻ അവൻ
ദിഗ് വിജയിയാം ഗാന്ധീവധാരി
നിന്നുടെ ചോരയിൽ ശോണിമയാർന്നു
മാറിന്റെ കളങ്കിതം കഴുകുന്ന മാതേ
ആസുരജന്മത്തെ മുടിച്ചു തള്ളും ആ
അവതാര പിറവിക്കായി പാത തെളിക്കും
അല്പയാസ്സാർന്ന നരജന്മങ്ങൾ ഞങ്ങൾ
അസത്യ ജീവന്റെ കുടിലതകൾ തീർക്കും
അമരത്വമാർന്നു ജീവനെ ഹോമിക്കും
അഗ്നിതൻ പുത്രന്മാർ രക്ത സാക്ഷികൾ
Comments
Post a Comment