കാരീകറുന്പൻ
കാരീകറുന്പൻ
അവൻ ആ പഞ്ച നക്ഷത്ര ഹോട്ടലിന്റെ മുകളിലത്തെ മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി, മുന്നിൽ വിശാലമായ പച്ച പുൽതകിടി, ഇപ്പോൾ അവ തികച്ചും വിജിനമാണ്, അവിടെ ഇവിടെയായി ചില പക്ഷിക്കുട്ടങ്ങൾ ചിക്കിപെറുക്കുന്നു, അല്ലാതെ ഒന്നുമില്ല. ഗാലറികൾ എല്ലാം തയാറാക്കി ഇട്ടിരിക്കുന്നു, അവസാന മിനുക്കുപണികൾക്കായി നിയോഗിക്കപ്പെട്ടവർ ഓടി നടക്കുകയാണ്, രണ്ടുനാൾ കഴിഞ്ഞാൽ പൂരത്തിന്റെ വർണ്ണ വിസ്മയങ്ങൾ വാരിവിതറുന്ന കലാശപോരാട്ടം. കഴിഞ്ഞ ഒരുമാസമായി ലോകം കാത്തിരിക്കുന്ന അടുത്ത നാല് വർഷത്തെ ഇരുപത്തിരണ്ട് വാര കളിയുടെ, കുട്ടി ക്രിക്കറ്റിന്റെ പുതു രാജകുമാരന്മാരുടെ കിരീട ധാരണം നടക്കേണ്ട മൈതാനം. ഇന്നലെകൾ കയറ്റത്തിന്റെയും ഇറക്കത്തിന്റെയും ദിനങ്ങൾ ആയിരുന്നു, നേട്ടത്തിന്റെ വിസ്മയങ്ങൾ തീർത്ത പുതു നാന്പുകളാൽ സമൃദ്ധമായിരുന്നു മാമാങ്കം ഇന്നുവരെ അവർ പുതു ഉയരങ്ങളുടെ ബാലികേറാമലകൾ തീർത്തുമുന്നേറി, ചരിത്ര വിസ്മയങ്ങളായ ഇന്നലകളുടെ കൊടിമുടി തകർത്ത് പുതിയ റണ് മലകൾ തീർത്ത്, ഒപ്പം യുവത ആ ഇരുപത്തിരണ്ട് വാരകളിൽ പന്ത് കൊണ്ട് തീ ഉണ്ടകളും ചതികുഴികളും തീർത്തു, അവിടെ കടപുഴകി വീണ വർണ്ണ ഗോപുരങ്ങൾ നിരവധി, ചില മഹാരഥന്മാർ പ്രതിഭയുടെ അന്പ് ഒഴിയാത്ത ആവനാഴിയാൽ കുതിപ്പുകൾ തീർത്തപ്പോൾ അവിടെ പോരട്ടവീര്യത്താൽ അൽഭ്ഭുതങ്ങൽ തീർത്ത് തങ്ങളുടെ വരവറിയിച്ചപ്പോൾ കഴിഞ്ഞ കാല പ്രകടനത്തിന്റെ കായ് ബലത്തിന്റെ പെരുമയും പേറി കാലിടറി വീണ് ചരിത്രത്തിന്റെ ചവറ്റ് കോട്ടയിലേക്ക് വീഴാൻ വിധിക്കപെട്ടവരും നിരവധി. അതിലോരാളല്ലേ താനും. അങ്ങനെ ചിന്തിച്ചപ്പോൾ അവന് സ്വയം വെറുപ്പ് തോന്നി. ലോകകപ്പ് തുടങ്ങുന്പോൾ ഇന്ത്യയിലെ മീഡിയകൾ ആഘോഷം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ചിരുന്നു, ഇപ്പ്രാവശ്യം കപ്പ് നമുക്ക് തന്നെ, ലോകത്തെ മൊത്തം ടീമും ഇന്ത്യയുമായി ഒരേ ഒരു വ്യത്യാസം വിശ്വജിത്ത് ഭട്ടാചാര്യ, ഇന്ത്യയുടെ നേടും തൂണ്. അയാൾക്ക് പകരം വൈക്കാൻ അയാൾ മാത്രം. ഒപ്പണിംഗിൽ അയാൾക്കൊപ്പം ആരായാലും അത് പ്രശ്നമേഅല്ല, എത്ര വിക്കറ്റ് പോയാലും ഇരുപത്തഞ്ച് ഓവർ വരെയെങ്കിലും വിശ്വജിത് നിന്നാൽ മതി, പിന്നെ ആദ്യമായാലും രണ്ടാമതായാലും ബൌളർ മാർക്ക് ഓവർ എറിഞ്ഞ് തീർത്താൽ മതി, ഇന്ത്യയുടെ ടോട്ടൽ അത്ര വലുതായിരിക്കും. കഴിഞ്ഞ നാലഞ്ച് വർഷമായി ഇത് തന്നെ പതിവ്, നിലവിൽ ലോക കിരീടം എല്ലാം ഇന്ത്യക്ക് തന്നെ, അവർ പരാജപ്പെടുന്നത്, സംഭവിക്കാറില്ല,സംഭവിച്ചാൽ തന്നെ വിരളം. ആ ഒരു ധൈര്യം മീഡിയകൾ ശരിക്കും ആഘോഷിച്ചു, ഒപ്പം അവനെ വിശ്വവിജയിയും ആക്കി അവന്റെ തെരോട്ടങ്ങൾ ജനതയിൽ എത്തിക്കാൻ തയാറെടുത്തു.
എന്നാൽ സംഭവിച്ചതോ, അവന്റെ ബാറ്റ് അൽഭുതങ്ങൾ കാണിച്ചില്ല, അവയിൽ നിന്നും തീപ്പൊരികൾ ചീറിയില്ല, അതിന്റെ വിസ്ഭോടനങ്ങൾ ദിഗന്തങ്ങളിൽ മാറ്റൊലി കൊണ്ടില്ല,ഒരു സ്റ്റെടിയങ്ങളും പ്രകന്പനം കൊണ്ടില്ല, അവൻ ഒരു നനഞ്ഞ പടക്കമായി പുകഞ്ഞു, അതിന്റെ ദയനീയതയിൽ, മാദ്ധ്യമങ്ങൾ കഴുകൽ ആയി, അവറ്റകൾ അവനെ കടിച്ചുകീറി, ആ മുറിവുകൾ ചോരയാൽ നിറഞ്ഞു, ഓരോ പകലുകളും അവന്റെ പ്രിയർ പുരട്ടുന്ന ആശ്വാസ ലേപനങ്ങളിൽ മൂടുന്ന മുറിവുകളെ നിശയിൽ മധ്യമങ്ങൾ അവയുടെ മൂർച്ചയേറിയ കൊക്കുകളാൽ വീണ്ടും കടിച്ചു കീറി, അവൻ ഇന്നും പ്രൊമിത്യുസിനെ പോൽ ജീവിക്കുന്നു, വീണ്ടും ഒരു അവസരത്തിനായി കൈയിലെ കരുത്തിൽ വീണ്ടും ആ ചെറിയ രാജ്യത്തിലെ പോരാളിയായി എല്ലാം തച്ചുടക്കുന്ന മിന്നൽ പിണരുകൾ തീർക്കാൻ, അതിനുള്ള അവസാന അവസരം വരികയാണ് പക്ഷേ അവനുറപ്പില്ല ആ സൈന്യത്തിന്റെ മുൻപിൽ അവന്റെ തേര് ഉണ്ടാകുമോ എന്ന്. കുരുക്ഷേത്രത്തിലെ കർണ്ണനെ പോലെ ആ മഹായുദ്ധത്തിലെ വെറും കഴ്ചക്കാരനകുമോ താൻ അറിയില്ല. രണ്ട് നാളായി കഠിന പരിശീലനത്തിൽ ആണ്, ഇന്നുവരെ എല്ലാരും പരിശീലിക്കുന്പോൾ അവർക്കിടയിൽ തമാശയും കളിയുമായി നടക്കാറാണ് പതിവ് അതിന് കോച്ചിൽ നിന്നും നിറയെ വഴക്കും കിട്ടുമായിരുന്നു, എന്നാൽ കളികളത്തിൽ കൊടുംകാറ്റായി മാറുന്ന അവനെ എല്ലാരും സ്നേഹിച്ചിരുന്നു, ഇപ്പോൾ നെറ്റിസിൽ അവന്റെ കഠിനാദ്ധ്വാനം കണ്ട് കോച്ചിന് പോലും കണ്ണ് നിറയുന്നുണ്ടായിരുന്നു, അയാളുടെ അടുത്തുവന്ന് തോളിൽ ഉള്ള തട്ടൽ എല്ലാം സൂചിപ്പിചിരുന്നു, പണ്ട് ക്യാപ്റ്റൻ യേശ്പാലിന്റെ കണ്നിലുണ്നിയായ അവനെ അയാളും ഒഴിവാക്കുന്നു എന്ന് തോന്നി തുടങ്ങിയിരിക്കുന്നു, ഇപ്പഴും കളിസമയങ്ങളിൽ റുംമേറ്റ് ആണെങ്കിലും അയാളുടെ സംസാരവും രീതികളും വളരെ മാറിയിരിക്കുന്നു, കഴിഞ്ഞ കാലങ്ങളിൽ അവന്റെ വാക്കുകൾക്ക് കാതോർത്തിരുന്നവർ ഇന്നോ, അവൻ നെടുവീർപ്പിട്ടു, ക്രിക്കറ്റ് ഒരു ദൈവം ആണെങ്കിൽ സ്റ്റേഡിയം അതിന്റെ ശ്രീകൊവിലാണ് അവിടുത്തെ കളിക്കാർ പൂജാരികളും അവർ എന്നും ഒരിക്കലെങ്കിലും പൂജിക്കാൻ കൊതിക്കുന്ന ശ്രീകൊവിലാണ് ലോർഡ്സ് ക്രിക്കറ്റ് ഗ്രൌണ്ട്, അതിന്റെ വിളിപ്പാട് അകലെയാണ് അവൻ ഇരിക്കുന്നത്, സമീപ കാലത്തെ ഗന്ധീവധാരി, അവന്റെ ആശ്വമേധങ്ങളിൽ ലോകം പ്രകന്പനം കൊണ്ട് ലോകോത്തര സ്റ്റേഡിയങ്ങൾ ഇളകി മറിഞ്ഞു അവന്റെ വരവിൽ താന്നെ, മേൽബണും അഡലെഡും കീഴടക്കി സബീന പാർക്കും നേപ്പിയറും കയറി ഇറങ്ങി ഷാർജയിലെ ചൂടിനെ തീയാക്കി മാറ്റി ആ കൊൽകത്തയുടെ വളർത്തുപുത്രൻ ഈഡൻഗാർഡനിൽ തലയുയർത്തി കൊലവിളിച്ചു നിന്നപ്പോൾ റാവൽപിണ്ടിയും കൊളന്ബോയും മിർപുറും വരെ വിറച്ചിരുന്നു, ഒന്ന് മാത്രമേ അവന് ബാക്കിയുള്ളു അതാണ് വിളിപ്പാടകലെ പിടിതരാതെ നിൽക്കുന്നത്, ക്രിക്കറ്റിൽ നിന്നും നേടിയത് അവിടെ തന്നെ വിട്ടുകളയുക ഇനി അതുമാത്രം മുന്നിൽ, തനിക്ക് കൊച്ചമ്മാവൻ മാത്രം മതി കുടെ, കർമ്മ ബന്ധം മാത്രം ഉള്ള അദ്ദേഹം പറന്നെത്തി ഒപ്പം നിൽക്കുന്നതാണ് ആകെയുള്ള ആശ്വാസം, പുറകിൽ കതവും തുറന്ന് വിശു എന്ന നീട്ടി വിളി അവനെ ചിന്തയിൽ നിന്നും ഉണർത്തി അത് അവന്റെ എല്ലമെല്ലാം ആയ കൊച്ചമ്മാവൻ ആയിരുന്നു.
അത് പന്പാ നദിക്കരയിലെ ഒരു ഗ്രാമമായിരുന്നു, അവിടെ മഴക്കാലങ്ങളിൽ അന്നൊക്കെ മലവെള്ളം വന്നു നിറയും,അങ്ങനെ അയാൾ പറന്പുകളിൽ ആഴ്ച്ചകളോളം വെള്ളം നിറഞ്ഞ് നിൽക്കും,പിന്നെ വെള്ളം ഇറങ്ങി കഴിഞ്ഞാൽ പറന്പ് നിറയെ വിവിധ സാധനങ്ങൾ ആയിരിക്കും വലിയ തടികൾ മുതൽ പെരുംപാന്പ് വരെ, ആ ഗ്രാമത്തിലെ വലിയ തറവാട്ടിലെ അവസാന ആണ് തരിയാണ് ശങ്കരൻകുട്ടി, ഏട്ടന്മാരും പെങ്ങളും എല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീട്ടിൽ അവനും അച്ഛനും അമ്മയും മാത്രം. അവൻ പഠിക്കുന്നത് കൊണ്ടാണ് നാട്ടിൽ നിൽക്കുന്നത് പറക്ക മുറ്റിയാൽ അവനും പറക്കും, നല്ല വിദ്യാർത്ഥി മാത്രമല്ല ഒരു സഹൃദയൻ കൂടിയാണ്,നന്നായി കാരികേച്ഛറും വരക്കും. ഒപ്പം നാട്ടിലെ എല്ലാ സാംസ്കാരിക സ്പോര്ട്ട്സ് രംഗങ്ങളിലെ നിറ സാനിദ്ധ്യം കുടി യാണ് അയാൾ. ആ വർഷ കാലത്തും വെള്ളം കേറി, ഒപ്പം ശങ്കരൻകുട്ടിയുടെ പറന്പിലും, വെള്ളമിറങ്ങാൻ മൂന്നുനാൾ എടുത്തു. വെള്ളമിറങ്ങിയ പുലരിയിൽ അയാൾ പറന്പ് ചുറ്റി നടക്കുന്പോൾ നദിയിറന്പിലെ വലിയ മരത്തിന്റെ വേരിൽ തടഞ്ഞ് ഒരു മനുഷ്യകുഞ്ഞ് ഒരു ഒന്നര വയസ്സ് പ്രായം വരും, കമിഴ്ന്ന് കിടക്കുകയാണ്, അടുത്തുചെന്ന് നോക്കുന്പോൾ ജീവനുണ്ട് പിന്നെ അയാൾ ഒന്നും ഓർത്തില്ല അതിനെയും എടുത്ത് ഓടി അടുത്ത പ്രൈമറി ഹെൽത്ത് സെന്റ്റെരിലേക്ക്, വാർത്ത കാട്ടുതീപോലെ പടർന്നു,ആഗ്രാമം മുഴവൻ അവിടേക്ക് ഒഴുകി എത്തി, കുട്ടിക്ക് ബോധം തെളിഞ്ഞു, പിന്നെ പതിയപതിയെ ഓരോരുത്തരായി അവിടം വിട്ടു, അവസാനം ശങ്കരൻ കുട്ടിയും കുഞ്ഞും മാത്രമായി, ആർക്കും കുട്ടിയെ വേണ്ട മക്കളില്ലാത്ത സരോജിനിക്ക് പോലും കാരണം അവൻ കറുന്പൻ ആയിരുന്നു കാരി കറുന്പൻ, അത്തരം കറുപ്പ് ആ ഗ്രാമത്തിൽ പോലും ആദ്യമായിരുന്നു. മുഖത്ത് നോക്കിയാൽ കണ്ണുകൾ മാത്രം കാണാം ചിരിച്ചാൽ പല്ലുകളും. അവനെ കളഞ്ഞു പോകാൻ ശങ്കരൻകുട്ടിക്ക് മനസ്സ് വന്നില്ല അയാൾ അവനെ സ്വന്തം വീട്ടിലിക്ക് കൂട്ടി, അയാളുടെ അമ്മ അവനെ നിറമനസ്സോടെ സ്വീകരിച്ചു, അച്ഛനും, അന്ന് മുതൽ ശങ്കരൻ കുട്ടിക്കും വൈകുന്നേരങ്ങളിൽ അവൻ ഒരു കൂട്ടായി മാറി, അവിടെ ഒരാത്മ ബന്ധം ഉടലെടുക്കുകയായിരുന്നു, കർമ്മം കൊണ്ട് പരസ്പരം ബന്ധിച്ച ഒരു ബന്ധം.
ശങ്കരൻകുട്ടിയുടെ പഠനം കഴിഞ്ഞു, ഇനി മുന്നോട്ടുള്ള വഴി ചിന്തിക്കുന്പോൾ കുഞ്ഞേട്ടൻ വിളിച്ചു, ശങ്കു നീയിഞ്ഞ് പോരെ നിനക്ക് ഇവിടെ ജോലിക്ക് ഒരു പഞ്ഞവും ഉണ്ടാകില്ല. കുഞ്ഞേട്ടൻ കൊൽകത്തയിൽ പത്രത്തിൽ ആണ് ജോലി, അഭ്യസ്തവിദ്യൻ ആയ ശങ്കരൻ കുട്ടിക്ക് ഒരു ജോലിക്ക് ഒരു പ്രയാസവും ഉണ്ടാകില്ല എന്നയല്ക്കറിയാം. അടുത്ത് കിട്ടിയ തീവണ്ടിയിൽ ശങ്കരൻ കുട്ടി കൊൽകത്തക്ക് വണ്ടി കയറി. അയാൾക്ക് ഒരു വിഷമമേ ഉണ്ടായിരുന്നുള്ളു, അവന്റെ കൊച്ചു സുഹൃത്തിന്റെ വിട്ട് പിരിയുക. അതോർത്തപ്പോൾ ഇത്തിരി വിഷമം ഉണ്ടായിരുന്നു, എന്നാലും വീട്ടിലല്ലേ, അമ്മയുടെ കുടെ ഇപ്പം അമ്മയെയാണ് അവന് വേണ്ടത്, അമ്മയും അച്ഛനും അതുതന്നെ പറഞ്ഞപ്പോൾ പിന്നെ അവൻ അമാന്തിച്ചില്ല. കൊൽകത്ത സുന്ദരമായ നഗരം, ഹൌറാ നദിയുടെ ചാരെ കാളിമാതയെ പൂജിച്ചു, ഫുട്ട്ബാൾ കളിച്ചും ക്രികറ്റിനെ ആരാധിച്ചും സാഹിത്യത്തെ പുണർന്നും അങ്ങനെ ഒഴുകുന്നു. മലയാളി ബാബുമാർ അവർക്ക് എന്നും ആരാധ്യരാണ്. ശങ്കുവിന് ജോലി വളരെ എളുപ്പമായിരുന്നു, അവിടുത്തെ പ്രധാന പത്രത്തിന്റെ ഓഫീസിൽ ആയിരുന്നു ആദ്യത്തെ ഇന്റർവ്യൂ. അവൻ കോറിയിടുന്ന ചിത്രങ്ങൾ അവർക്ക് 'ക്ഷ' പിടിച്ചു. അവന് അവിടുത്തെ മുഖ്യ കാർട്ടൂണിസ്റ്റിന്റെ സഹായി ആയി ജോലികിട്ടാൻ കുഞ്ഞെട്ടനു അധികം വിയർക്കേണ്ടി വന്നില്ല. വർഷം ഒന്ന് രണ്ട് കഴിഞ്ഞു, ഇതിനുള്ളിൽ കൂറെ വെള്ളം ഹൗറയിലൂടെ ഒഴുകിപോയി, ഒപ്പം ശങ്കുവിന്റെ ജീവിതത്തിൽ മാറ്റങ്ങളും. അച്ഛനും അമ്മയും പെട്ടന്ന് മരിച്ചു, അതും വെള്ളപോക്ക കാലത്ത്. വെള്ളം ഇറങ്ങി നാട്ടുകാർ കുഞ്ഞിനെ തേടി ചെല്ലുന്പോൾ മച്ചിന്റെ പുറത്ത് കയറി ഭയന്ന് ഇരുപ്പുണ്ടവൻ, അവിടുന്നിറക്കാൻ നാട്ടുകാർ കുറെ പണിപ്പെട്ടു. പിന്നെ ശങ്കു വിവാഹവും കഴിച്ചു, കുടെ ജോലി ചെയ്ത്തിരുന്ന ബംഗാളികുട്ടിയെ, അച്ഛനും അമ്മയും മരിച്ചപ്പോൾ കുഞ്ഞനെയും കൂട്ടി. ഇപ്പോൾ അവനു സ്കുളിൽ ചേരാനുള്ള പ്രായമായി,അങ്ങനെ അവനെയും കൂട്ടി സ്കുളിൽ ചെന്നപ്പോൾ അവന് പേരില്ല. ശങ്കരൻ കുട്ടി ആലോചിച്ചു എന്ത് പേരിടും, അയാൾ മറ്റ് കൊൽകത്തകാരെ പോലെ ഫുട്ട്ബോൾ ഭ്രാന്തൻ ആയി മാറിയിരുന്നു. അയാള്ക്കിഷ്ട്ടം ഗോളി അതനുഭട്ടാചാര്യയെ ആയിരുന്നു. പിന്നെ അവനെ മലയാളി ആയി ആരും കരുതുകയും അരുത്. നാളെ അവൻ വിശ്വവിജയി ആകണം എന്ന് ഒരു വാശിയും. അങ്ങനെ അവിടെ വിശ്വജിത് ഭട്ടാചാര്യ ജനിച്ചു.
സ്ക്കുൾ വിശ്വ്ജിത്തിന് ഇഷ്ട്ടവും ഒപ്പം ദേഷ്യവും ആയി, ഒരുപാട് കൂട്ടുകാർ എന്നാൽ അവന്റെ കറുപ്പ് അത് അവർക്ക് ഒരു തമാശയായി, എങ്കിലും അവൻ സ്കൂളിൽ പോയി മുടങ്ങാതെ. ശങ്കരൻ കുട്ടിയെ അവൻ കുഞ്ഞമ്മാവൻ എന്ന് വിളിച്ചു, ഭാര്യയെ അമ്മായി എന്നും, കുട്ടികൾ ഇല്ലാതിരുന്ന അവർക്ക് അവൻ ഒരു അനുഗ്രഹവും ആയി. നാളുകൾ പിന്നെയും മുന്നോട്ട് പോയി, അവൻ വളരുകയാണ്, വളർന്നപ്പോൾ അവന്റെ കറുപ്പും കുടി വന്നു,ഒപ്പം കരുത്തും, സ്കൂളിൽ അവന്റെ വട്ടപ്പേര് കാലിയാ എന്നായി, അവനെ ദേഷ്യം പിടിപ്പിക്കൽ അവന്റെ എതിർ ഗ്രൂപ്പിന്റെ ജോലിയും. അങ്ങനെ ആ സ്കൂളിലെ ഇറ്റെർനൽ ഹൌസ് മാച്ച് വരവായി. അവന്റെ ഗ്രുപ്പിന്റെ ആദ്യ ക്രികറ്റ് മാച്ച്, ഏതിർടീം സീനീയർ ടീം എല്ലാ വർഷവും സ്റ്റേറ്റ് വിന്നർ ടീമിൽ കളിക്കുന്ന അഞ്ച് കളിക്കാർ അതിലുണ്ട്, അതും രണ്ടുപേർ ഫാസ്റ്റ് ബൗളർമാർ ഒപ്പം പണക്കാരും. വിശുവിന്റെ ടീമിൽ ഓപ്പണിങ്ങ് ബാറ്റിങ്ങ് ഇറങ്ങാൻ ആർക്കും ധൈര്യം ഇല്ല. ആരോ ബാറ്റ് കൊടുത്ത് അവനെ ഉന്ത്തി കളത്തിലേക്ക്. ആദ്യമായി ബാറ്റ് കണ്ട അവൻ ക്രീസിൽ തലതിരിച്ച് പിടിച്ച് നിന്നപ്പോൾ ചുറ്റും ചിരിയുടെ മാലപടക്കം പൊട്ടി. എറിയാൻ വന്നവൻ പൊസിഷൻ എടുത്തിട്ട് അവനോട് ചോദിച്ചു, അരേ കാലിയ തൂ മർനെകെലിയെ ആയ ക്യാ. ചുറ്റിലെ ചിരിയും എതിരാളിയുടെ കളിയാക്കലും വിശുവിന്റെ മുഖത്ത് ഇരമണത്ത കരിമ്പുലിയുടെ ഭാവം ആണ് കൊണ്ടുവന്നത്. പിന്നെ അവിടെ നടന്നത് ഒരു കൊടുംകാറ്റിന്റെ താഡനം ആയിരുന്നു. സ്കൂൽ ഗ്രൌണ്ടിന്റെ പുറത്തേക്ക് പന്തുകൾ ചീറിപാഞ്ഞു, ആ പായൽ അവസാനിച്ചത് ഇന്ത്യൻ ടീമിൽ. ആ വർഷത്തെ IPL ഒരു പുതിയ താരോദയം കണ്ടു, ഇന്ത്യയിലെ അന്നത്തെ പ്രതിഭാധനനായ പരിശീലകനിലൂടെ. സമയം കളയാൻ അദ്ദേഹം കണ്ട കുച്ചിബീഹാർ ട്രോഫി മാച്ച്, ഇന്ത്യക്ക് ഒരു പുതിയ ഓപ്പണിങ്ങ് ബാറ്റ്സ്മാനെ നൽകുകയായിരുന്നു, അരങ്ങേറ്റം IPLലും. പിന്നെ അവന്റെ വർഷങ്ങൾ ആയിരുന്നു എവിടെയും. കറുപ്പിന്റെ കരുത്തിൽ ലോകം അതിന് ഏഴഴക് കണ്ടു. അവനായി ലോകംതന്നെ കാത്തുനിന്നു, അവന്റെ മുടിയും മസിലുകളും യുവതയുടെ ഹരമായി, പരസ്യ കമ്പിനികൾ അവനായി കാത്ത് നിന്നു ഒപ്പം തരുണികളും, അവന്റെ കൈയിൽ സന്പത്ത് കുമിഞ്ഞ് കുടി, ഒപ്പം പുത് ബന്ധങ്ങളും.
ആ വർഷത്തെ IPL ഫൈനൽ കൊൽകത്തയിൽ നടന്നപ്പോൾ അവനായിരുന്നു ഹീറോ, അവനടിച്ച പന്തുകൾക്ക് മറുപടിയെ ഉണ്ടായിരുന്നില്ല. അവന്റെ ബാറ്റിങ്ങിനിടയിൽ ആറ് തവണ പന്ത് മാറ്റി, അന്പയർക്ക് അത്രയും തവണ ലോസ്റ്റ് ബാൾ വിളിക്കേണ്ടിവന്നു. സ്റ്റേഡിയം അവരുടെ പുത്രനെ ആവേശ വേഗം കൊണ്ട് വാരിപുണർന്നു, കാലിഷേർ എന്നവിളിയാൽ അവിടം പ്രകന്പനം കൊണ്ട് വിജയശ്രീലാളിതരായ അവന്റെ ടീമിനും അവനും രാവെളുക്കുവോളം പാർട്ടി, എല്ലാരും മദിച്ചു കൂത്താടുക ആയിരുന്നു, അവൻ എല്ലാത്തിനും നേത്രത്വം വഹിച്ചു. അതിനിടയിൽ അവന്റെ കണ്ണുകൾ പല പ്രാവിശ്യം വെളുത്ത് കൊലുന്നനയുളള ഒരു ചെറിയ പെണ്കുട്ടിയിൽ ഉടക്കി, അവൾ സുന്ദരിയായിരുന്നു, അവിടെ ഈ ബഹളങ്ങൾ നടക്കുന്പോൾ ഇതൊന്നും തന്നെ ബാധിക്കുന്നേ ഇല്ല എന്നമട്ടിൽ അവൾ അവളുടെ ജോലി ചെയ്യുകയായിരുന്നു. തിളങ്ങുന്ന കണ്ണുകൾ ഉള്ള ആ കൂട്ടി പാർട്ടി കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും അവന്റെ മനസ്സിൽ നിന്നും കടന്ന് പോയില്ല. അവന് കുറച്ച് നാൾ ഓഫ് സീസണ് ആണ്, പൂരവും വെടികെട്ടും കഴിഞ്ഞുള്ള നിശബ്ദ്ദമായ ദിവസങ്ങൾ. രാവിലെ പരിശീലനം പിന്നെ ആഘോഷം, അങ്ങനെ കഴിഞ്ഞു. ഒരുനാൾ പരിശീലനം കഴിഞ്ഞ് അവൻ അവന്റെ വിലയേറിയ കാറിൽ മടങ്ങുന്പോൾ മിന്നായം പോലെ അവളെ കണ്ടു, പബ്ലിക് ബസ്സിൽ, അവൻ കാറ് തിരിച്ച് അതിന്റെ പിന്നാലെ വിട്ടു. കോളേജുഗൈറ്റിൽ ഇറങ്ങിയ അവളെ നിർബന്ധിച്ചു വിളിച്ചു, ആദ്യം നിഷേധിച്ചെങ്കിലും അവൾ അവനോടൊപ്പം ചെന്നു. പിന്നെ വിശദമായ പരിചയപ്പെടൽ, അവൾ ബംഗാളി ആയിരുന്നില്ല, ഡൽഹിക്കാരി, അച്ഛന്റെ ജോലിയുമായി അവിടെ എത്തിയതാണ്, ഇപ്പോൾ സ്റ്റെല്ല മരിയ കൊളെജിൽ പഠിക്കുന്നു ഡിഗ്രിക്ക് ഒപ്പം പാർട്ടൈം ജോലി പോകെറ്റ് മണിക്കായി. അന്ന് അവനു അവന്റെ ടീം ഉടമസ്ഥന്റെ വക പാർട്ടി ഉണ്ടായിരുന്നു,അവൻ അവളെയും വിളിച്ചു, പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ഞാനുമുണ്ട് പാർട്ടിക്ക് ആതിഥെയായി.
ആ സൌഹൃദം വളരുകയായിരുന്നു അതിൽ അവനും അവളും നന്നായി വെള്ളം കോരി. അവന് അവളില്ലാതെ സ്റ്റേഡിയത്തിൽ കളിക്കുന്നത് ആലോചിക്കാൻ പറ്റാത്ത അവസ്ഥയായി. ലോകത്ത് എവിടെ അവൻ കളിച്ചാലും അവൾ കളികാണാൻ ഉണ്ടാവും ഒന്നുമില്ലങ്കിൽ അവതാരികയായി എങ്കിലും. മീഡിയയിലെ പാപ്പരാസികളെ അവർ ഭയന്നിരുന്നു, അവരുടെ രഹസ്യബന്ധം അറിയാവുന്ന ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളു, അത് അവന്റെ ഉറ്റ മിത്രം ക്യാപ്ടൻ യേശ്പാൽ അവൻ സ്നേഹത്തോടെ ഉപദേശിക്കും വേണ്ട എന്ന് എന്നാലും അവരുടെ സമാഗമത്തിന് അവനാണ് ചൂട്ടുപിടിക്കുക. ആ വർഷത്തെ സീസണ് അവസാനിക്കുകയാണ്, അവസാന ടെസ്റ്റ് നേപ്പിയറിൽ പതിവ് പോലെ വിശുവിന്റെ ബാറ്റിന്റെ ചുടറിഞ്ഞ എതിർ ടീം വശം കെട്ടു, ഈ വർഷം വിശു ബാറ്റിൽ റെക്കോടിന്റെ ബാലികേറാമല തീർത്തു, ഒപ്പം ഇന്ത്യ വിജങ്ങളുടെ വെന്നികൊടികളും സ്റ്റേഡിയത്തിൽ എവിടെ സിക്സ്സറുകളുമായി ബാൾ മൂളി പറക്കുന്നുവോ അവിടെ നീല അംഗവസ്ത്രത്തിൽ അവളും ഉണ്ടാകും അവന്റെ പ്രേയസ്സി, അവരുടെ പ്രേമസല്ലാപം അങ്ങനെ ആയിരുന്നു ആരുമറിയാതെ. നേപ്പിയറിലും ഉണ്ടായി പതിവുകൾ കളികഴിഞ്ഞ് ടീം മടങ്ങുകയാണ്, ഇനി നീണ്ട ഒഴിവുകാലം, ഓരോത്തരും പല പദ്ധതികളിൽ ആണ്, യശ്പാൽ കുടുംബവുമായി ടുറിൽ. വിശു അവിടെ തുടരാൻ തീരുമാനിച്ചു, ഒപ്പം അവൾ അവന്റെ പ്രേയസ്സി മാന്ദവിയും, യേശ്പാൽ അവനെ പതിവ് പോലെ ഉപദേശിച്ചു, വേണ്ട എന്നാൽ അവന്റെ തീരുമാനം ഉറച്ചതായിരുന്നു.
അവിടെ വസന്തത്തിന്റെ അന്ത്യഘട്ടമായിരുന്നു അവരുടെ മനസ്സിൽ തുടക്കവും പലന്തിയോളം അവർ ആ കൊച്ചു നാടിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചാരികളുടെ പറുദീസയായി അലങ്കരിച്ച ഇടങ്ങളിൽ കറങ്ങി നടന്നു, ട്രെക്കിങ്ങും, സർഫിങ്ങും നീന്തലും വണ്ടി ഓട്ടവും ഒക്കെയായി, രാവിൽ അവർക്കായി ഒരുക്കിയ രണ്ട് റുമുകളിൽ, അത് അവളുടെ ബുദ്ധിയാണ് പാപ്പരാസികളെ പറ്റിക്കാൻ. അന്ന് ചുറ്റി കറങ്ങൽ അവന് മടുത്തു, നേരം പുലർന്നിട്ടും അവൻ കിടക്ക വിട്ടെഴുനെറ്റില്ല. അവളുടെ കിളി നാദം ഇന്റെകൊമിൽ മുഴങ്ങിയപ്പോൾ അവൻ എഴുന്നേറ്റു പ്രഭാതകർമ്മങ്ങൾ നടത്തി, അന്നത്തെ പ്രോഗ്രാം അവന്റെ സഫാരിറുമിൽ പ്ലാൻ ചെയ്തു,അതിന്റെ കടലിനഭിമുഖമായ ബാൽക്കണിയിൽ തിന്നും കുടിച്ചും ഇരിക്കുക മാനസില്ല മനസ്സോടെ അവൾ അംഗീകരിച്ചു. ഡോർ ബെല്ല് മുഴങ്ങി, വാതില്ക്കൽ അവൻ കണ്ടത് തിളങ്ങുന്ന കണ്ണുകളും കത്തുന്ന ശരീരമാർന്ന ചുവന്ന പാദം മറക്കുന്ന കൈകളില്ലാത്ത കുപ്പായമണിഞ്ഞു നിൽക്കുന്ന അവളെയാണ്. അവൻ അവളെ അകത്തേക്ക് ആനയിച്ചു. അവർക്കിടയിൽ ആലസ്യത്തിന്റെ തണുത്ത കടലിൽ നിന്ന് വീശി അടിച്ചു.അവളുടെ കണ്ണുകൾ അവന്റെ കരുത്തുറ്റ ദേഹത്തിലും വിരിഞ്ഞ ബാഹുക്കളിലും ഉഴിഞ്ഞു. അവനപ്പോൾ അവളുടെ അംഗ ലാവണ്യം ഒപ്പുകയായിരുന്നു. അതിന്റെ നിമ്നോന്നതങ്ങൾ പലവട്ടം അവന്റെ മനസ്സാകും ക്യാൻവാസ്സിൽ ശ്ലഥ ചിത്രങ്ങൾ തീർത്തു. അവളുടെ തിളങ്ങുന്ന കണ്ണുകൾ അവന്റെ കണ്ണുകളിൽ ഉടക്കി, ഏതോ അദിർശ്യ പ്രേരണയാൽ അവൻ ഇരിപ്പിടം വിട്ട് അവളുടെ അടുത്തേക്ക് നടന്നു, അവന്റെ ലക്ഷ്യം അവളെ ഇറുകെ പുണരുക എന്നതായിരുന്നു, കടന്ന് പിടിച്ച അവനെ തള്ളി മാറ്റി അവൾ മുറിയിലേക്ക് കുതിച്ചു, അവൾ അടക്കാൻ തുടങ്ങിയ വാതിൽ തള്ളി തുറന്ന് അവനും അവിടെ എത്തി, അവൻ കടന്ന് പിടിക്കാൻ ശ്രമിക്കുന്പോൾ അവൾ കുതറി, അവൻ അത് ആസ്വദിക്കുകയായിരുന്നു, എതിർ ടീമിന്റെ സ്പിന്നേർ ചതി കുഴി ഒരുക്കി ഗുഗ്ലി എറിയുന്പോൾ പതുക്കെ രണ്ട് തട്ട് തട്ടി, പിന്നെ കരുത്ത് ആവാഹിച്ചു, സ്റ്റെഡിയത്തിന്റെ പുറത്തെ വഴികളിലേക്ക് പറപ്പിക്കുന്ന ആ ടോംമും ജെറിയും കളി. അവൻ അവളിലേക്ക് അടുക്കുകയാണ്, അവന്റെ ശക്തമായ ഒരു വലിയിൽ അവളുടെ പുറം കുപ്പായം ഊർന്നു വീണു, ഇപ്പോൾ ഇളം നീല നിറമാർന്ന അടിവസ്ത്രങ്ങളിൽ അവളുടെ ജ്വലിക്കുന്ന സൌന്ദര്യം തിളങ്ങി, അവനിലെ വന്യത കടൽ തിരപോലെ ഇരന്പി, കൂടുതൽ ഊർജജതൊടെ അവൻ പാഞ്ഞടുത്തു, ഭയന്ന് കട്ടിലിൽ വീണ അവൾ രണ്ടുകാലുമായി അവനെ നേരിട്ടു പിന്നെ അത്യുച്ചത്തിൽ അലറി, അപ്രതീക്ഷമായ തോഴിയിൽ നിലതെറ്റിയ അവൻ മലർന്നടിച്ചു വീണു, ഈ അവസരം മുതലാക്കി അവൾ അവളുടെ വസ്ത്രം കൈക്കലാക്കി, വീണു കിടന്ന അവനെ കാറി തുപ്പി അലറി, കാലിയ, കറുത്ത വൃത്തികെട്ടവനെ, നിന്നെ ഞാൻ കൊല്ലും.
അടിതെറ്റി വീണ അവൻ കൈകുത്തി എഴുനേറ്റു എന്നിട്ടും അവന്റെ തലചുറ്റുന്നുണ്ടായിരുന്നു, കണ്ണുകൾ മങ്ങുന്പോലെ, കിട്ടിയ സമയത്തിൽ വസ്ത്രങ്ങൾ ശരിയാക്കി, അപ്പിൾ മുറിക്കുന്ന കത്തിയും ചുണ്ടി അവൾ നിന്ന് കിതക്കുകയായിരുന്നു, അസ്തപ്രഞ്ഞനായ അവനെ നോക്കി അവൾ വീണ്ടും ചീറി, കറുത്ത പിശാചെ നീ എന്നെ കശക്കി എറിയാം എന്ന് കരുതി, ഇനിയും നീ എന്റെ അടുക്കൽ വന്നാൽ പിന്നെ ഒരു പെണ്നിന്റെ അടുത്തും നീ പോകില്ല, അന്തം വിട്ട് അവൻ ചോദിച്ചു, മന്ദവി നീ പിന്നെ ഇത്രകാലം എന്റെ കുടെ വന്നതും കാണിച്ചതും എല്ലാം നാട്യമായിരുന്നോ? അതെ നിന്നെ പിന്നെ പ്രേമിക്കുകയായിരുന്നു എന്ന് കരുതിയോ മൂഡാ, എല്ലാം അഭിനയമായിരുന്നു നിന്നെ പോലെ കറുത്ത് വിരൂപനയ പിശാശിനെ ഞാൻ എന്തിന് പ്രേമിക്കണം, എനിക്ക് വേണ്ടത് പണമായിരുന്നു, അത് നിന്റെ കൈയിലും ചുറ്റിലും ആവോളം ഉണ്ടായിരുന്നു,നീ അടിക്കുന്ന ഓരോ ബൌണ്ടറിയും സിക്സ്സും എന്റെ ബാങ്ക് അകൌണ്ടിൽ നിറച്ചത് ലക്ഷങ്ങളാണ്, അതിൽ നിന്നും ഞാൻ സന്പാതിച്ചത് കോടികളും എന്നെ വിട്ടവരും നേടി ബില്യണുകൾ, ഈ മിഷൻ ഞാൻ ഏറ്റെടുക്കുന്പോൾ എന്റെ കൈയ്യിൽ ഇല്ലായിരുന്നത് പണമാണ്, അതിനാലാണ് കിഷൻ എന്നെ വിട്ടു പോയത്, ഇനി അവൻ എന്റെ കുടെ വരും വാലാട്ടി പട്ടിയായി അപ്പോൾ നിനക്ക് ബൈ, ഇനി എന്നെ പിന്തുടർന്നാൽ നിന്നെ സ്വീകരിക്കുന്നത് വെടിയുണ്ടകൾ ആയിരിക്കും അതുകൊണ്ട് അത് ഉപേക്ഷിക്കുന്നത് ആണ് നിനക്ക് നല്ലത്, അത്രയും പറഞ്ഞ് വാതിൽ വലിച്ച് അടച്ചു അവൾ പോയി. രണ്ട് കാലും പൊക്കി സോഫയിൽ ഇരുന്ന അവന്റെ മുൻപിൽ വെള്ളം തിരയിളക്കി ഉയർന്നു, നക്ഷത്ര ഹോട്ടലിന്റെ ആ മുറിയിൽ അവൻ തണുത്ത് വിറച്ചു, ഉയരുന്ന വെള്ളം കണ്ടു കൈകൾ മാറത്ത് പിണച്ചു കൊണ്ട് അവൻ സോഫയിൽ അമർന്നിരുന്നു, അവന്റെ കണ്ണുകളിൽ ഇരുട്ട് നടമാടി, അത് അബോധത്തിന്റെ ആഴത്തിലേക്ക് അവന്റെ കൂട്ടികൊണ്ട് പോയി, ഉച്ച ഭക്ഷണത്തിന്റെ ഓർഡർ കിട്ടാഞ്ഞ് തിരക്കി വന്ന റും ബോയിയുടെ കുലുക്കി വിളി ആണ് അവനെ ബോധ തലത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.
അടുത്ത സീസണ് ആ വിശ്വ വിജയിയുടെ അവരോഹണത്തിന്റെ രാഗമായിരുന്നു മീട്ടിയത്, അവൻ കത്തികയറാൻ തുടങ്ങുന്പോൾ ഗാലറിയുടെ കോണുകളിൽ ചുവന്ന ഗൌണിന്റെ മിന്നോലികൾ ഉയരും, അവന്റെ മുന്നിലെ പിച്ചിൽ വെള്ള പോക്കത്തിന്റെ തണുപ്പും കൊച്ചിവലിക്കുന്ന അവന്റെ പേശികൾ കൈകളുടെ ചടുല വേഗത്തെ പിന്നോട്ട് പിടിക്കും, ബൌണ്സറുകളുടെ മൂളി പറക്കലിൽ അവന്റെ ചെന്നി കുത്ത് ഇളകും,പിന്നെ അവന്റെ സ്റ്റൻപുകൾ ഇളകി തെറിക്കും അല്ലെങ്കിൽ റുഫിൽ പറന്നിറങ്ങേണ്ട പന്തുകൾ ഫീൽഡറുടെ കൈയ്യിൽ വിശ്രമിക്കും, അവന്റെ ശരീരം വിയർപ്പുമണികളാൽ കുതിരും. യേശ്പാൽ കുറച്ച് നാളായി അവനെ വീക്ഷിക്കാൻ തുടങ്ങിയിട്ട്, അയാളുടെ ലക്ഷ്യം അടുത്ത ലോകകപ്പാണ്, മൂന്നാമതും ലോകകിരീടം ഉയർത്തുന്ന ഇന്ത്യൻ ക്യപ്ടനാകാൻ അയാൾ അതിയായി ആഗ്രഹിച്ചു, അതിന്റെ തുറുപ്പ് ചീട്ട് ആണ് വിശു, അവനുണ്ടെങ്കിൽ പകുതി വഴി താണ്ടി എന്നാണ്, യേശ്പാൽ അവനെ നിർബന്ധിച്ചപ്പോൾ അവൻ പൊട്ടി കരഞ്ഞുകൊണ്ട് അവന്റെ പ്രിയ സുഹൃത്തിനോട് എല്ലാം പറഞ്ഞു. തോളിൽ തട്ടി അശ്വസിപ്പിക്കാനെ അയാൾക്കും കഴിഞുള്ളു. എന്നാൽ മന്ദവിയും അവളുടെ പിന്നിലുള്ളവരും അവിടെയും കോടികൾ കൊയ്യുകയായിരുന്നു അവന്റെ പരാജത്തിന്റെ പണം, ബെറ്റിൻന്റെ ലോകത്തെ മറ്റൊരു ജാക്ക്പൊട്ടായി മാറുകയായിരുന്നു. തോളിലെ നനുത്ത സ്പർശം അവനെ ചിന്തകളിൽ നിന്നും ഉണർത്തി. അവൻ എന്നും ആഗ്രഹിക്കുന്ന സ്പർശം കുഞ്ഞമ്മാവൻ, ഇപ്പോൾ കുറച്ച് നാളായി എപ്പഴും കൂടെയുണ്ട് ഒരു ബലമായി മനസ്സിന്റെ ഊർജ്ജമായി. അതും യേശ്പാലിന്റെ തീരുമാനമാണ്,എന്നിട്ടും അവൻ നനഞ്ഞ പടക്കമായി കത്തിയമരുന്നു. ഇപ്പോൾ ക്യാപ്റ്റനും അവനെ കൈവിട്ട് തുടങ്ങി, പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ മുന്നിൽ കാലൊടിഞ്ഞ മാൻ പെട്ടാലും രക്ഷപെടും പിന്നാണ് എന്ന മട്ട്, എല്ലാരുടെയും മുഖത്ത്. കുഞ്ഞമ്മാവന്റെ കൈകൾ ചേർത്ത് പിടിച്ച് അവൻ മുഖത്തേക്ക് നോക്കി, അവിടെ വാത്സല്യത്തിന്റെ ഉറവ അപ്പോഴും നിറഞ്ഞ് ഒഴുകുകയായിരുന്നു, ലോകത്തിൽ അറിയപ്പെടുന്ന കാർട്ടുണിസ്റ്റ്, എല്ലാം വിട്ടെറിഞ്ഞ്, അവനുവേണ്ടി അവനൊപ്പം, അവന് അയാളിൽ അഭിമാനം തോന്നി. മുറിയുടെ വാതിൽ തുറന്ന് യേശ്പാൽ അവിടേക്ക് വന്നു, വിശു നാളെ സെമിയാണെന്ന് അറിയാമെല്ലോ, ടീം മീറ്റിങ്ങ് കഴിഞ്ഞു, ഒപ്പനിങ്ങിന് നീഇല്ല, ഞാൻ നിനക്കുവേണ്ടി വരെയധികം സമ്മർദ്ദം കൊടുത്ത് പക്ഷേ മനേജുമെന്റെ എതിരാണ്, അവർ പുതിയ ഒരുപയ്യനുണ്ടല്ലോ ശരത് ചദോപധ്യായ അവന് വേണ്ടി നിൽക്കുകയാണ് അവർ നാളത്തെ പാകിസ്ഥാനുമായുള്ള മാച്ചിൽ അവർക്ക് റിസ്ക്ക് എടുക്കാൻ പറ്റില്ല പോലും, എനിക്ക് ഒന്നും ചെയാൻ കഴിഞ്ഞില്ല. അവൻ ഒന്നും പറയാതെ ജനലിന്റെ അരുകിലേക്ക് പോയി ലോർഡ്സിന്റെ രണഭുമി തനിക്ക് അന്യമാവുകയാണ്, അതുമാത്രമല്ല ലോകത്തെ എല്ലാ മൈതാനങ്ങളും, അകാലത്തിൽ അകലുന്നു, ആ താടകയെ കണ്ട നിമിഷം അവൻ മനസ്സിൽ ശപിച്ചുകൊണ്ടേ ഇരുന്നു.
പുലർച്ചെ മൈതാനം ഉണർന്നു, അവിടെ ജനസാഗരം അലറുകയാണ്,അവിടെ ഇന്ത്യ പാകിസ്ഥാൻ വിളി അഭംഗുരം ഉയരുന്നു. ടോസ്സിനായി രണ്ട് ക്യപ്റ്റൻ മാരും ഇറങ്ങി. അന്നത്തെ ആദ്യ ഭാഗ്യം ക്യപ്റ്റൻ അമനുള്ളക്കയിരുന്നു. ടോസ് കിട്ടിയതും അയാൾ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, വിശു ഡകൗട്ടിൽ ഒരു കഴ്ചകാരനെ പോലെ ഇരുന്നു, മുന്നിൽ ശരത്തും, കുടെ വിശുവിന്റെ നിത്യ കാവൽകാരൻ രാകേഷും ശരത്ത് മുന്നോട്ട് വന്നു അവന്റെ കാൽ തൊട്ട് വന്നിച്ചു, മനസ്സ് കൊണ്ട് അനുഗ്രഹിച്ചു,വിശു അവനെ മാറോട് ചേർത്ത് തോളിൽ തട്ടി ലോകമെന്പാടുമുള്ള ഇന്ത്യൻ ആരാധകരുടെ കണ്ണ് നിറയുന്ന സീൻ ആയിരുന്നു അത്. അവർ ക്രീസിൽ എത്തി, അവിടെ പാകിസ്ഥാൻ കളിക്കാർ റെഡിയാണ്, ആദ്യം ഗാർഡഎടുത്തത് രാകേഷ് ആണ്, സൊഹൈൽ ഖാന്റെ തീ പാറുന്ന പന്തുകൾ അവൻ നന്നായി തടഞ്ഞു, കൂട്ടത്തിൽ ഒരു ബൌണ്ടറിയും. രണ്ടാം ഓവർ ഇപ്പോൾ ഗാർഡ് എടുക്കുന്നത് ശരത്ത്, റെഡിയായി അവൻ മുകളിലോട്ട് നോക്കി ശാന്തനായി പാകിസ്ഥാന്റെ മുഖ്യ ഫാസ്റ്റ് ബൌളർ അറാഫത്തുള്ളയുടെ മുഖത്തേക്ക് നോക്കി, അയാളുടെ മുഖത്ത് ക്രൌര്യ ഭാവം, അവൻ ചതിയനാണ് ചക്കിങ്ങിന്റെയും ടാന്പറിങ്ങിന്റെയും ഉസ്താദ്. ശരത്ത് അക്ഷോഭ്യനായി ആദ്യ പന്ത് തടുത്തിട്ടു, അടുത്ത പന്തിൽ രണ്ട് റണ് ഓടി, ഒന്നാക്കാൻ രാകേഷ് ശ്രമിച്ചെങ്കിലും ശരത്ത് സമ്മതിച്ചില്ല. പിന്നെ വന്നത് ബൌണ്ടറി, പിന്നെ സിക്സ്, ശരത്ത് കത്തി കയറി, വിശു നെഞ്ചിൽ ഇനിയുള്ള രണ്ട് ബോൾ അവൻ തടുത്തിടണേ എന്ന് പ്രാർത്ഥിച്ചു, അറഫത്തുള്ള ഇനി തീർച്ചയായും ചക്ക് ചെയ്യും അത് ശരത്തിന് മനസിലാക്കാൻ കഴിയില്ല, പക്ഷെ അവന്റെ പ്രാർത്ഥന ഫലിച്ചില്ല അഞ്ചാം ബാളും അവൻ സിക്സ്സിനു തൂക്കി, അടുത്തബാൾ ശരത്ത് ഗാർഡ് ചെയ്തത്, ഏറിയും മുൻപേ അവൻ ക്രിസ്സിൽ കയറി അടിക്കാൻ മുന്നോട്ട് ആഞ്ഞു,വിശുവിന്റെ ചിന്ത തെറ്റിയില്ല പിന്നെ കണ്ടത് വിക്കറ്റ് കീപ്പറുടെ തലക്ക് മുകളിൽ ചിതറി തെറിക്കുന്ന അവന്റെ സ്റ്റന്പ് ആയിരുന്നു, അവിടെയും ഇന്ത്യ പതിവ് തെറ്റിച്ചില്ല മാല പോലെ ആൾക്കാർ ഇറങ്ങിയും കയറിയും തുടങ്ങി, അവസാനം യശ്പാൽ എന്ന അവസാന അംഗീകൃത ബാറ്റ്സുമാൻ ഇറങ്ങി, മറ്റേ അറ്റത്ത് രാകേഷ് ഇതികർത്യവദാമുഡനായി ഇറങ്ങി, പാകിസ്ഥാനികൾ ആഘോഷം തുടങ്ങി കഴിഞ്ഞിരുന്നു, എന്നാൽ അത്തവണയും അവർക്ക് വാങ്ങിവച്ച പടക്കങ്ങൾ പൊട്ടിക്കാൻ കഴിഞ്ഞില്ല, ഇത്തവണയും ലോകകപ്പിലെ ഇന്ത്യൻ ചരിത്രം ഒളിമങ്ങാതെ നിന്ന്, യേശ്പലും രാകേഷും ഇന്ത്യൻ ബൗളറുംമാരും ചേർന്നപ്പോൾ ഇന്ത്യ നിരങ്ങി ഫൈനലിൽ എത്തി. യേശ്പാലിന്റെ സ്വപ്നത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും ഇടയിൽ ഇനി മഹാമേരുപോലെ ആസ്ത്രേലിയ മാത്രം. വെള്ള കംഗാരുക്കളെ മെരുക്കുക അത്ര എളുപ്പമല്ല. എന്നാൽ വിശു എന്ന പോരാളി കരുത്തനായിരുന്നു എങ്കിൽ അവർ ഒരു പ്രശ്നമേ അല്ലായിരുന്നു, പക്ഷേ അവൻ തളർന്നു കഴിഞ്ഞ വണ്ടി കാള, ആസ്ത്രെലിയക്കണെങ്കിലൊ പുത്തൻ രണ്ട് താരോദയം ബൌളറുംമാരായി, അവരുടെ പന്ത് കാണാൻ പോലും കഴിയുന്നില്ല ക്രീസിൽ നിന്നാൽ ഒരു മൂളൽ മാത്രമാണ് എന്ന വെസ്റ്റിന്ത്യൻ കളിക്കാരുടെ പക്ഷം. അയാൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ല, തന്ത്രങ്ങൾ മിനയാൻ രണ്ട് നാളുണ്ട്, ശ്രമിക്കാം, അയാൾ ആശ്വസിച്ചു.
അടുത്ത ദിവസങ്ങൾ വിശു കഠിന പരിശീലനത്തിൽ ആയിരുന്നു, അവന് പന്ത് എറിഞ്ഞിരുന്നത് കൌണ്ടി ക്രിക്കറ്റിലെ യുവഫാസ്റ്റ് ബൌളറുംമാറും. രാവിലെ തുടങ്ങുന്ന പ്രാക്ടീസ് അവസാനിക്കുന്പോൾ വൈകുന്നേരമാകും, ഫൈനലിന്റെ തലേ ദിവസത്തെ ടീം മീറ്റിങ്ങിന് മുൻപ് വിശു യെശ്പാലിന്റെ സമീപം എത്തി, അവൻ അവന്റെ ആത്മമിത്രത്തിന്റെ അടുത്ത് അപേക്ഷ ഭാവത്തിൽ പറഞ്ഞു, നാളെ ടീമിൽ എനിക്കും ഒരു ഇടം വേണം, അത് ഓപ്പണറായി വേണ്ട, പതിനൊന്നാമൻ ആയെങ്കിലും ഇത് ക്യാപ്റ്റനോടുള്ള ആവിശ്യം അല്ല ഉറ്റ സുഹൃത്തിനോടുള്ള അപേക്ഷയാണ്, യേശ്പാൽ അവന്റെ മുഖത്ത് നോക്കി, അവന്റെ കണ്ണിൽ സ്പുരിക്കുന്ന നിശ്ചയദാർഷ്ട്യം അവൻ കണ്ടു, മനസ്സിൽ അവൻ കണക്കുകൾ കൂട്ടി, ഏതായാലും നാളത്തെ യുദ്ധത്തിൽ വിജയം ഉറപ്പില്ല. തോറ്റാൽ കുറെ നാളുകൾ മീഡിയ എഴുതി നിറക്കും, അല്ലെങ്കിൽ ജനങ്ങൾ ചീത്ത പറയും. മനസ്സിൽ ചിലപ്പോൾ നഷ്ട്ട സ്വപ്പ്നത്തിന്റെ തിരയിളക്കങ്ങളും, ഒന്നുണ്ട് തോറ്റാൽ അതിന് വിശു മാത്രം കാരണമാവില്ല, അത് എല്ലാർക്കും പങ്കുണ്ടാവും,എന്നാൽ വിശുവിന്റെ ദിനത്തിൽ അവൻ മാത്രം മതി കിരീടം തന്റെ തലയിൽ വച്ചു തരാൻ, പിന്നെ ഈ അവസരം അവന് നിഷേധിച്ചാൽ ജീവിതത്തിൽ ഒരിക്കലും തനിക്ക് ശാന്തിയും കിട്ടില്ല. അയാൾ കൂട്ടുകാരന്റെ മുഖത്ത് തറപ്പിച്ചു നോക്കി മുന്നോട്ട് പോയി. വിശു അക്ഷമനായി കാത്തു നിന്നു, ടീം മീറ്റിങ്ങിന്റെ ഫലവുമായി അവൻ വരുന്നതും വരെ. കുഞ്ഞമ്മാവന്റെ മുന്നിലേക്കാണ് അവനെയും പിടിച്ചും കൊണ്ട് യേശ്പാൽ എത്തിയത്, നാളെ വിശു കളിക്കും പക്ഷെ പൊസിഷൻ പിന്നിട് ഞാൻ പറയും. കൂടാതെ മാനെജുമെന്റ ഒരു തീരുമാനം കുടി പറഞ്ഞിട്ടുണ്ട്, ഇത് വിശുവിന്റെ വിടവാങ്ങൽ മത്സരം കൂടിയായിരിക്കും. എന്നുവച്ചാൽ ഇന്ന് പത്ര സമ്മേളനത്തിൽ വിശു അത് പറയണം, അത് സമ്മതിക്കാൻ തയ്യാറണെങ്കിൽ മാത്രം ഇവൻ നാളെ തീർച്ചയായും കളിക്കും അതിനുവേണ്ടി അവരോട് ഞാൻ കുറെ തർക്കിച്ചു,എന്റെ ആത്മമിത്രത്തിന് വേണ്ടി. കുഞ്ഞമ്മാവൻ അവന്റെ മുഖത്ത് നോക്കി, അവൻ ദൃഡചിത്തനായി നിൽക്കുകയായിരുന്നു. വൈകിട്ടത്തെ പത്ര സമ്മേളനം അവനായിരുന്നു നയിച്ചത്, അവിടെ അവൻ ആസ്ത്രേലിയൻ ടീമിനെ വെല്ലുവിളിച്ചു, ഒപ്പം പത്രക്കാരെ ഞെട്ടിച്ചുകൊണ്ട് അവന്റെ വിടവാങ്ങലും പ്രഖ്യാപിച്ചു. പത്ര സമ്മേളനം നിമിഷ നേരത്തേക്ക് നിശ്ച്ചലമായി എന്നാൽ അവൻ ഉറച്ച തീരുമാനത്തിൽ ആയിരുന്നു.
പിറ്റേന്ന് മഹത്തായ ലോർഡസ്സ് ഗ്രൌണ്ടിൽ കുരുക്ഷേത്രമോരുങ്ങി, പടകൾ ആർത്തുവിളിച്ചു, കാണികളും. സ്റ്റെഡിയം മഞ്ഞയും നീലയും കുപ്പായങ്ങൽകൊണ്ട് നിറഞ്ഞു, കൂട്ടത്തിൽ മൂവർന്ന കൊടികളും. കളിതുടങ്ങുന്മുന്പു ഗാലറിയിൽ ശങ്കുനാദം മുഴങ്ങി, ടോസ് നേടിയ യേശ്പാൽ ബാറ്റിങ്ങ് ആണ് തിരഞ്ഞെടുത്തത്, കളി വിദഗ്ദർ നെറ്റിയിൽ കൈവച്ചു, ലോർഡസ്സ് എന്നും രണ്ടാമൻ മാരെ ആണ് തുണക്കുന്നത്, എന്നിട്ടും എന്ത് ചൂതാട്ടമാണ് ഇയാൾ മനസ്സിൽ കണ്ടിരിക്കുക. ഓപ്പണിങ്ങ്, വരുന്നത് രാകേഷും ഒപ്പം ശരത്തും. ഗാലറി ശാന്തം, രാകേഷ് ഗാർഡ എടുത്ത് കളി തുടങ്ങി, കംഗാരുക്കൾ ചോരക്കായി പാഞ്ഞടുത്തു, വലതു വശം ചേർന്ന് പാഞ്ഞു പോകുന്ന പന്തുകൾ രാകേഷ് ശാന്തനായി പന്തുകൾ വിട്ടുകൊടുക്കയാണ്, മഞ്ഞകുരുവികൾ ഗാലറിയിൽ ആർത്തഅലക്കുകയാണ്, നേരെ വരുന്ന പന്തുകൾ മാത്രം തടുക്കുന്നു. ഒന്നാം ഓവർ മെയിഡൻ രണ്ടാം ഓവർ ശരത്ത് ആണ്, അവിടയും കഥ വ്യത്യസ്തമല്ല. അവസാന പന്തിൽ ഒന്നെടുത്ത് ശരത്ത് മറു ഭാഗത്ത് എത്തി, ഇന്ത്യ വിക്കറ്റ് പോകാതെ ഒന്ന്. നാല് ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യൻ സ്കോർ നാല് മാത്രം. അഞ്ചാം ഓവറിൽ കഥ മാറി ശരത്ത് ആഞ്ഞ് അടിച്ചു തുടങ്ങി, സ്കോറും ചലിക്കുന്നു, എട്ടാം ഓവറിൽ ഇന്ത്യ ഇരുപത് കടന്നു, ഒന്പതാം ഓവറിന്റെ അവസാന പന്ത് സിക്സ്സിനായി ശരത്ത് ഉയർത്തി അടിച്ചു, ഉയർന്നു പൊങ്ങി പന്ത് പറന്നിറങ്ങിയത് ബൌണ്ടറി ഫീൽഡറുടെ കൈയ്യിൽ. ഗാലറിയുടെ നീല ഭാഗം ശ്മശാന മൂകമായി. പെട്ടന്ന് അവിടെ ആവേശ തിരയിളക്കം, ബാറ്റുംച്ചുഴറ്റി മുന്നോട്ട് വരുന്നത് അവരുടെ സ്ഥിരം കാഴ്ചയിലെ കുമാരൻ വിശ്വജിത്ത്,അവർ ആർത്തിരന്പി അവിടെ മെക്സിക്കൻ തിരമാലകൾ തീർത്തവർ ആദരം നൽകി. അവർക്കറിയാമായിരുന്നു ഇത് അവരുടെ അവസാന കാഴ്ചയാണ് എന്ന്. അവൻ ഗാർഡ് എടുത്ത് ചുറ്റും നോക്കി, ഫീൽഡ ക്യപ്റ്റൻ അവനായി ഒരുക്കി, പത്താം ഓവർ എറിയാൻ വരുന്ന യുവ ഫസ്റ്റ് ബൌളർ ഈ ലോകകപ്പിലെ ബെസ്റ്റ് വിക്കറ്റ് ടെക്കർ ആണ് ഇത് വരെ, അവൻ ഇതുവരെ അയാളെ നേരിട്ടില്ല. എല്ലാം ഒന്നുകൂടി നോക്കി ബാറ്റുമായി കുനിയുന്പോൾ അവന്റെ കണ്ണിൽ പെട്ടന്നാണ് ആ ചുവന്ന കളർ ഉടക്കിയത്, അവൻ വീണ്ടും നോക്കി അതെ അവൾ തന്നെ മന്ദവി. അവന്റെ തോണ്ടയിലെ വെള്ളം പറ്റും പോലെ തോന്നി അതെ അവൾ കരുതി കൂട്ടി വന്നിരിക്കയാണ് തന്റെ നാശം കാണാൻ. കണ്ണുകൾ അടച്ചു അവൻ മുകളിലേക്ക് നോക്കി, ഒരുനിമിഷം, ബൌളറെ മാത്രം നോക്കി, തയ്യാറായി നിന്നും, ഓഫ് സൈഡിലൂടെ പന്ത് മൂളി പറന്ന് പോയി. കംഗാരുക്കൾ കൂടുതൽ അവേശമുള്ളവരായി, അവർ ഇംഗ്ലീഷിൽ കളിയാക്കൽ തുടങ്ങി. പന്ത് വീണ്ടും എറിഞ്ഞു, ഒന്നാന്തരം ഇൻസിങ്ങർ അത് കുത്തി തിരിഞ്ഞ്, ലെഗ് സൈഡിൽ പാഡും ഉരച്ചു വിക്കറ്റ് കീപ്പറുടെ കൈയിൽ ബൌളർ അലറിവിളിചെങ്കിലും അമ്പയർ അനങ്ങിയില്ല. പത്താം ഓവർ കഴിഞ്ഞു, ഒന്നും സംഭവിച്ചില്ല. രാകേഷ് അയാളെ വന്ന് കെട്ടി പിടിച്ചു,തോളിൽ തട്ടി, അപ്പോൾ അവൻ ഗാലറിയിൽ തിരയുകയായിരുന്നു, ആ കളർ പക്ഷേ കണ്ടു കിട്ടിയില്ല. പതിനൊന്നാം ഓവറിന്റെ ആദ്യപന്തിൽ രാകേഷ് ഒന്നെടുത്ത് സ്രൈക്ക് കൈമാറി, വിശു ഗാർഡ് എടുത്ത് നോക്കുന്പോൾ കണ്ണിൽ വീണ്ടും ആ ചുമന്ന കളർ അവന്റെ കണ്ട്രോൾ നഷ്ട്ടപെട്ടു തുടങ്ങി, അപ്പോൾ സ്ലിപ്പിൽ നിന്നും ഒരു ആക്രോശം ഹേ ബ്ലാക്കി, ലീവ് ദി പ്ലയിസ്സ് ടുഡേ ഔർ ഡേ, യു ബ്ലാക് മാൻ കം നൈറ്റ് വീ ഗീവ് യു ഷമ്പയിൻ. വിശുവിന്റെ മുടിയിഴകൽ ഉയർന്നു, കണ്ണുകളിൽ തീ പാറി, കൈകൾ വിറച്ചു,അവൻ മുകളിലേക്ക് നോക്കി സൂര്യൻ അവനെ നോക്കി ചിരിച്ചു, പിന്നെ കണ്ടത് ആ ദിനം ചരിത്ര താളിലേക്ക് അടിവച്ച് പോകുന്നതാണ്, ഒരു ദിവസ ക്രിക്കറ്റിലെ അന്നുവരെ ഉണ്ടായിരുന്ന എല്ലാ വിധ ബാറ്റിങ്ങ് റിക്കാഡുകളും തകർന്നു, ഒരറ്റത്ത് കാഴ്ച്ചകരന്നയി വീണ്ടും രാകേഷ് വിശ്വജിത്ത് അന്ന് തേർ തെളിച്ചു കയറിയത് കംഗരുക്കളുടെ അന്തപുരത്തിലെക്കാണ്, രണ്ടാമത് ബൗൾചെയ്യാനിറങ്ങിയ യേശ്പലിന്റ കുഞ്ഞുങ്ങൾ ചടങ്ങ് തീർക്കാൻ മാത്രമാണ് ഇറങ്ങിയത്. ആ രാവിൽ തുടങ്ങിയ ആഘോഷം മാസങ്ങൾ നീണ്ടു. പക്ഷെ വിശ്വജിത് ഇങ്ങ് തെക്ക് കൊച്ചുകേരളത്തിന്റെ മൂലയിലെ ഗ്രാമത്തിൽ കുഞ്ഞമ്മവനോപ്പം കളിച്ച് നടക്കുകയായിരുന്നു.
Comments
Post a Comment