ഏകാന്ത പഥികൻ
ഏകാന്ത പഥികൻ
പട്ടണത്തിന്റെ നടുവിൽ അംബരചുംബികളായ ഫ്ലാറ്റ്സമുച്ചയങ്ങൽക്കിടയിലെ ഒരു ബിൽഡിംങ്ങിന്റെ പത്താം നിലയിലെ ആ ഫ്ലാറ്റിൽ അയാൾ ഒറ്റക്കായിരുന്നു, ലക്ഷ്മിനാരായണൻ. നഗരത്തിലെ അറിയപ്പെടുന്ന അക്കൗഡന്റെ ആയിരുന്നു അയാൾ ഇപ്പോൾ വയ്യ, പ്രായമായി പോരാത്തതിന് അസുഖങ്ങളും, കാഴ്ചയും തീരെമങ്ങി. ആ വലിയ ഫ്ലാറ്റിൽ ആരോരും ഇല്ലാതെ. ശരിക്കും അയാൾ ആ വലിയ വിലകൂടിയ ഫ്ലാറ്റ് വാങ്ങിയത് തന്റെ ഒറ്റ മകൾക്ക് വേണ്ടിയായിരുന്നു, ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് അവൾ വരുന്പോൾ സ്ത്രീധനമായി ആ വീടും പിന്നെ തന്റെ എല്ലാ സന്പാധ്യങ്ങളും അവൾക്ക് നൽകിയിട്ട് ഒരു സർവ്വതന്ത്ര സ്വതന്ത്രനായി ചെറുപ്പകാലത്ത് സ്വപ്നം കണ്ട സ്ഥലങ്ങളും ക്ഷേത്രങ്ങളും കണ്ട് ഒരു തിരിച്ചു വരവ്. എന്നിട്ട് കൊച്ചുമക്കളെയും കളിപ്പിച്ച് ഒരു സ്വശ്ചന്ദ മരണം അതായിരുന്നു അയാളുടെ എപ്പോഴെത്തെയും ആഗ്രഹം, എന്ന് അയാൾ പലതും അങ്ങനെ കിനാവ് കാണും പക്ഷെ വിധി ചെറുപ്പം മുതലേ അയാൾക്ക് കൊടുക്കുന്നത് മറ്റെന്തോക്കയോ ആണ്. തിരിഞ്ഞ് നോക്കുന്പോൾ അയാൾക്ക് എന്താ തോന്നെണ്ട വികാരം? അല്ലെങ്കിൽ ഈ മേലാതെ വന്ന പ്രായത്തിൽ ഇനി എന്ത് പ്രതീക്ഷിക്കാൻ ശിവ ശിവ എന്ന് ജപിച്ചു അങ്ങ് പോകുക, അത്ര തന്നെ, അയാൾ മനസ്സിൽ കുറിച്ചിട്ടു. യാത്ര ചെയ്യാൻ ആരോഗ്യമുണ്ടെങ്കിൽ ഇന്നും ജോലിക്ക് ഒരു പ്രയാസവും ഇല്ല, ബുദ്ധിക്ക് നല്ല തെളിച്ചം തന്നെ. ആദ്യമായി ഈ നഗരത്തിൽ വന്നത് അയാൾ ഓർക്കുകയായിരുന്നു, അങ്ങ് തെക്കൻ കേരളത്തിലെ ഒരു ഉൾഗ്രാമത്തിലായിരുന്നു അയാൾ ജനിച്ചു വളർന്നത്, വീടിന് ചുറ്റും ബന്ധുക്കൾ തിങ്ങി താമസിക്കുന്നു. വിദ്യാഭ്യാസം കഴിച്ച്, നാട്ടിൽ എന്തെങ്കിലും പണിയും ഇത്തിരി കൃഷിയും സാമുഹ്യപ്രവർത്തനവും അതായിരുന്നു പഠിക്കുന്ന കാലത്തെ സ്വപ്നം. ഡിഗ്രി പഠനം നടക്കുന്പോൾ ബന്ധുവും പഴയ ഹൈസ്കൂൾ അദ്ധ്യപകനുമായ വൈത്തിരിമാമൻ അപ്പയോട് പറയുന്നത്, ഇവൻ കണക്കിൽ മിടുക്കനാകും അതിനാൽ നഗരത്തിൽ വിട്ട് സീ. ഏ. പഠിപ്പിക്കണം എന്ന്. അത് ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ്. ബീ ഏസ്സി കഴിഞ്ഞ് കൊച്ചിയിലെത്തി, ആരെയും രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന നഗരം തന്നെയും സ്വീകരിച്ചു. മൂന്നു വർഷത്തിൽ ബിരുദമെടുത്ത തനിക്ക്, പഠിച്ച സ്ഥാപനത്തിൽ ജോലിയുമായി, കഷ്ട്ടിച്ചു ഒരുവർഷം അവരുടെ ദുബായിയിൽ തുടങ്ങിയ പുതുബ്രാഞ്ചിൽ മിടുക്കനായ ആ യുവാവിനെയും കൂട്ടി എം.ഡി.
ദുബായ് അന്ന് വളരുന്ന നഗരമായിരുന്നു എങ്കിലും അന്നും സ്വപ്ന നഗരം തന്നെ. നാട്ടിലെ പഠിച്ചവനും പഠിക്കാത്തവനും ആഗ്രഹിക്കുന്ന സുബർകം. ആദ്യത്തെ ലീവിൽ തന്നെ കല്യാണം അവൾ മീനാക്ഷി, വൈത്തിരിമാമന്റെ മകൾ പണ്ടേ ഇഷ്ട്ടമായിരുന്നു പിന്നെ വീട്ടുകാർ പറഞ്ഞപ്പോൾ എതിരോന്നും പറയേണ്ടി വന്നില്ല, രണ്ടുമാസത്തെ ലീവ് കഴിഞ്ഞത് അറിഞ്ഞില്ല, കണ്നിരോടെ അവൾ യാത്രയാക്കിയത് ഇന്നും കണ്ണിൽ നിന്നും മായുന്നില്ല, പക്ഷേ അത് അവസാനത്തെ കാഴ്ചയാണ് എന്ന് അറിഞ്ഞത് ഒന്നര വർഷത്തിന് ശേഷമാണ്, തിരിച്ചെത്തി രണ്ട് മാസം കഴിഞ്ഞ് അവൾ ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ തുള്ളിച്ചാടിയതാണ്, എത്രയും പെട്ടന്ന് നാട്ടിൽ പോയി അവളോടൊപ്പം കുറച്ചുനാൾ കഴിഞ്ഞില്ല, സ്വന്തം കല്യാണം പെങ്ങന്മാരുടെത് പിന്നെ അപ്പാ വരുത്തിയ ബാദ്ധ്യതകൾ എല്ലാം മുന്നിൽ മലപോലെ നിന്നപ്പോൾ അത് വെറും ആഗ്രഹമായി, പിന്നെ മീനാക്ഷിയുടെ പ്രസവം മറ്റ് ചടങ്ങുകൾ അങ്ങനെ ഒന്നരവർഷം പോയതെ അറിഞ്ഞില്ല. പെട്ടോന്നോരുനാൾ ഓഫീസിലെ ഫോണിൽ വിളിവന്നപ്പോൾ കുഞ്ഞിന് സുഖമില്ലന്നേ പറഞ്ഞുള്ളൂ, എം.ഡി. പ്രത്യേക താൽപ്പര്യം എടുത്ത് നാട്ടിൽ അയച്ചപ്പോൾ അത് മീനാക്ഷിയുടെ അവസാന ചുംബനത്തിന് ആണ് എന്ന് നാട്ടിൽ എത്തിയപ്പോഴാണ് അറിയുന്നത്. അതിന് മുൻപും പിന്പും അങ്ങനെ ആസ്തപ്രഞ്ഞനായി നിന്നിട്ടില്ല. എല്ലാം കഴിഞ്ഞ് ശാരികയെ കൈയിൽ എടുത്ത് നിൽക്കുന്പോൾ അവളുടെ ആത്മാവിന് കൊടുത്ത ഉറപ്പാണ് മകളെ നന്നായി വളർത്തി, ഒരുനിലയിൽ എത്തിക്കും എന്ന്. വേറൊരു വിവാഹത്തിന് എല്ലാരും നിർബന്ധിച്ചു, പക്ഷേ തന്റെ ഉറച്ച തീരുമാനമായിരുന്നു, ഇനി ജീവിതം മകൾക്കുവേണ്ടി മാത്രം എന്ന്. വീട്ടുകാർ എല്ലാം എതിർത്തിട്ടും മൂന്നാം മാസം കുട്ടിയുമായി പറന്നു ദുബായിലേക്ക്. അതോടെ അവരെല്ലാം ശത്രുക്കൾ പിന്നെ ഒരിക്കലും പോയിട്ടില്ല തിരിച്ച് ഗ്രാമത്തിലേക്ക്. എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.
പിന്നെ മകൾ പ്ലസ് ടു കഴിയും വരെ ദുബായിയിൽ അതെ കമ്പനിയിൽ, ആദ്യകാലം അവളെ കൊണ്ട് കുറെ ബുദ്ധിമുട്ടി, പാലും ബിസ്കറ്റും എല്ലാമായി അവളെയും എടുത്ത് രാവിലെ ഓഫീസില പോകും അതിനുള്ളിൽ തോട്ടിൽ കെട്ടി ഉറക്കും. അന്ന് കൂടെഉണ്ടായിരുന്ന സൂസനും സോഫിയും വളരെ സഹായിച്ചിരുന്നു. അവർ തന്നെ പറയും അവരുടെ ആദ്യ മകൾ അവളാണെന്ന്. നടപ്പ് തുടങ്ങിയപ്പോൾ അവിടെ പറ്റാതായി, പിന്നെ ഡേകെയറിൽ കുറേക്കാലം, പിന്നെ സ്കൂൾ കണ്ണിൻ മുൻപിൽ അവൾ വളരുന്നത് അറിഞ്ഞതെ ഇല്ല. പഠിക്കാൻ മിടുക്കിയായ അവൾക്ക് മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടിയപ്പോൾ കമ്പനി നാട്ടിലേക്ക് ട്രാൻസഫെർ കൊടുത്തു, അവർക്കറിയാമായിരുന്നു, ശാരികയും താനുമായുള്ള ആത്മബന്ധം. കൈയിൽ ഉള്ളതും കമ്പനിയുടെ ലോണും ഒക്കെയായി ഈ ഫ്ലാറ്റും പിന്നെ മകളുടെ പഠിത്തം വർഷങ്ങൾ മുന്നോട്ട് പോയി, എം ബീ ബീ ഏസ് കഴിയും വരെ അവൾ അച്ഛന്റെ മോള് തന്നെയായിരുന്നു. പിന്നെ എവിടെയാണ് തെറ്റിയത് അറിയില്ല. ഒക്കെ ഒരു യോഗം ദിവസവും അച്ഛനെ കാണാതെ ഇരിക്കാൻ പറ്റാത്ത കുട്ടി ഹൈർസ്റ്റഡീസിന് പുറത്ത് കൊണ്ടുപോയി ചേർത്തുവന്നപ്പോൾ നിർത്താതെ കരയുകയായിരുന്നു. പിന്നെ സമയം കിട്ടുന്പോൾ ഉള്ള ഫോണ് വിളി തനിക്കും അതുവേണമായിരുന്നു. പിന്നേ അത് കുറഞ്ഞ് വന്നു, ദിവസത്തിൽ ഒരിക്കലായി, ഗ്യാപ്പ് കൂടാൻ തുടങ്ങി, പഠിത്തത്തിന്റെ തിരക്കായെ തോന്നിയുള്ളൂ. ഇതിനിടക്ക് നല്ല പയ്യൻ മാരെ തിരക്കി തുടങ്ങിയിരുന്നു, പക്ഷെ കല്യാണകാര്യം പറയുന്പോൾ എന്നും അവൾ ഒഴിഞ്ഞ് മാറും സമയമാകട്ടെ എന്ന സ്ഥിരം പല്ലവി, പിന്നെ അപ്പക്കേന്ത ധൃതി ഞാൻ ഒരുഭാരമായോ എന്ന ചോദ്യവും. ഇപ്പോൾ അവൾ വിളിച്ചിട്ട് വർഷങ്ങൾ ആയി. അറിയില്ല എവിടെയാണെന്ന് പോലും, കാണാൻ വരണ്ട കുടെ വിളിക്കുകയും വേണ്ട വല്ലപോഴും ഒരു ഫോണ് അല്ലെങ്കിൽ ഒരു കത്ത്. എവിടുന്നോ വന്നവനെ ഇതെന്റെ ഭർത്താവ് ആണെന്നും പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ ആദ്യമായി ഒന്ന് തല്ലി, ഏത് അച്ഛനും ചെയുന്നത്തെ താനും ചെയ്തുള്ളൂ,അതിന് ഇത്രയും വലിയ ശിക്ഷ ഒരു പക്ഷേ അവസാനകാലത്ത് താൻ മാതാപിതാക്കളോട് കാണിച്ചതിന്റെ ഫലമായിരിക്കാം. ഒക്കെ വിധി, പെട്ടന്ന് ഡോർ ബെല്ല് മുഴങ്ങി ലക്ഷിമിനാരായണൻ താന്റെ ദിവാസ്വപ്നത്തിൽ നിന്നും ഉണർന്നു, ആരാണാവോ ആർക്കും വേണ്ടാത്ത ഈ വൃദ്ധനെ തേടി ഇപ്പോൾ, അയാൾ പതുക്കെ മുന്നിലെ വാതിൽ തുറക്കാൻ നടന്നടുത്തു.
കതവ് തുറന്ന ലക്ഷ്മിനാരായണൻ മുന്നിൽ കണ്ടത് പുഷ്കുവിനെ ആണ്,പുഷ്കുവിനെ നിങ്ങൾ അറിയില്ലേ? ആ ഫ്ലാറ്റ് കോട്ടയുടെ ജീവാത്മാവും പരമാത്മാവും ആണ് എം 80 പുഷ്കു എന്നറിയപ്പെടുന്ന പുഷ്കരൻ. അവിടെങ്ങളിൽ ആർക്ക് എന്ത് അവിശ്യമുണ്ടങ്കിലും അവർക്ക് പുഷ്കരനെ വിളിക്കാം, 24 മണിക്കൂർ സർവീസ് ആണ്. വീട്ടിലെ ഗ്യാസ്സ് കുറ്റി മുതൽ വേലക്കാരിയെ വരെ വരെ പുഷ്കൂ എത്തിച്ചുകൊടുക്കും. പ്ലംബർ, ഇല്ക്റ്റ്ട്രിഷിൻ മുതൽ ആശാരി മുശാരി ജോൽസ്യൻ വരെ ഉള്ളവരുടെ സേവനം ഒരു ഫോണ് കാളിൽ അയാൾ ഉറപ്പാക്കി കൊടുക്കും. ആവിടുത്തെ എല്ലാ സേവനങ്ങളും ഒരു ചെറു സർവീസ് ചാർജ്ജിൽ അയാൾ നടത്തികൊടുക്കുന്നു. ഒപ്പം സൽസ്വഭാവിയും കുറച്ചു മാത്രം പരദൂഷണവും ഉള്ളതിനാൽ എല്ലാർക്കും സമ്മതൻ. എന്നും പുഷ്കുവിന്റെ സേവനം ആർക്കെങ്കിലും ആവിശ്യമുള്ളതിനാൽ അവന്റെ വൈകുന്നേരങ്ങളിലെ വെള്ളമടിയും ഒപ്പം പെരിയവീടും ചിന്നവീടും അവരുടെ പരധീനങ്ങളും സുഖമായി കഴിഞുകൂടി പോകുന്നു. അയാൾ പുഷ്കുവിനെ അകത്തേക്ക് വിളിച്ചു, അവനൊപ്പം ഒരു യുവാവും യുവതിയും അകത്തേക്ക് വന്നു. രണ്ട് പേരും നന്നേ ചെറുപ്പം, കണ്ടാൽ വിദ്യാഭ്യാസസന്പന്നർ തന്നെ ഇവർ എന്തിനാണ് പുഷ്കുവിന്റെ കുടെ ഇവിടെ അയാൾ സന്ദേഹിച്ചു. അതിന് മറുപടി എന്നോണം പുഷ്കൂ സംസാരിച്ച് തുടങ്ങി, സ്വാമി, ഇത് അജി, കൂടെ ഉള്ളത് ഭാര്യ ജ്യോതി രണ്ടുപേരും സിറ്റിയിലെ പ്രധാന പൊതുമേഖല ബാങ്കിലെ ജോലിക്കാരാണ്, അവർക്ക് താമസിക്കാൻ ഒരു ഇടം വേണം. അന്ന് സ്വാമി പറഞ്ഞില്ലേ ഒറ്റക്ക് താമസിച്ച് മടുത്തു എന്ന്, ഇവരാണെങ്കിൽ പുതിയതായി വിവാഹം കഴിച്ചവർ സ്ഥലം മാറി വന്നതാണ്, കുട്ടി താമസം വൈ എം സീ ഏ യിൽ, അയാൾ കൂട്ടുകാരുടെ കുടെ. അവർക്കും ഒരു ഉപകാരം ഒപ്പം സ്വാമിക്കും. പുഷ്കരന് ഒരു ഉപകാരം ചെയ്ത സന്തോഷം, അത്രയും പറഞ്ഞ് അവൻ തല ചോറിഞ്ഞും കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി. അയാൾ ചിന്തിക്കുകയായിരുന്നു, അവൻ പറഞ്ഞതിലും കാര്യമുണ്ട്, ഇനി എത്രനാൾ ഇങ്ങനെ ഈ വലിയ വീട്ടിൽ ഒറ്റയ്ക്ക്, പുഷ്കൂ നല്ല കാര്യങ്ങളെ കൊണ്ട് വരൂ, പിന്നെ ചെറുപ്പക്കരല്ലേ നോക്കാം പറ്റത്തില്ലങ്കിൽ പറഞ്ഞുവിടം, അയാളുടെ മനസ്സും അങ്ങനെ തന്നെയാണ് പറയുന്നത്, കുട്ടികളെ കണ്ടാൽ നല്ല കുടുംബത്തിൽ പിറന്ന ലക്ഷണവും ഉണ്ട്. മനസ്സിൽ ചിന്തിച്ചത് അങ്ങനെ ആയിരുന്നു എങ്കിലും അയാൾ അവരോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. പുഷ്കൂ ഇപ്പോൾ പൊകൂ ഞാൻ ഒന്ന് ആലോചികട്ടെ എന്നിട്ട് പിന്നെ വിളിച്ച് പറയാം, എന്ത് നല്ല കാര്യം ചെയ്യുമ്പോഴും ഒന്ന് ആലോചിക്കുന്നത് നല്ലത് അല്ലേ. അത്രയും പറഞ്ഞ് സ്വാമി അവരെ യാത്രയാക്കി.
അന്ന് വൈകിട്ട് തന്നെ അജിയും ജ്യോതിയും അവിടെ താമസമാക്കി, സ്വാമിക്ക് പിന്നെ ജീവിതത്തിലെ നഷ്ട്ടപെട്ടു പോയി എന്ന് കരുതിയ നല്ല നാളുകൾ തിരിച്ചു വരികയായിരുന്നു. അവർ രണ്ടു പേരും അക്ഷരാർത്ഥത്തിൽ സ്വാമിയുടെ മക്കളായി മാറുകയായിരുന്നു. അവരുടെ സ്നേഹം കണ്ടു അയാളുടെ രോഗങ്ങൾ പോലും ഓടിപ്പോയി. ഇപ്പോൾ അയാൾക്ക് നടക്കാം ലിഫ്റ്റ് ഇറങ്ങാം വൈകുന്നേരങ്ങളിൽ അയാൾ ഫ്ലാറ്റിന് താഴത്തെ ചെറിയ പൂന്തൊട്ടത്തിൽ പോയി ഇരിക്കും മക്കളെയും കാത്ത്, പിന്നെ അവർക്കൊപ്പമാണ് തിരിച്ച് വീട്ടിലേക്ക് വരിക. ഫ്ലാറ്റിലെ മറ്റ് അന്തെവാസികൾ പോലും സ്വാമിയുടെ മാറ്റത്തിൽ അൽഭുതം കൂറി. ജ്യോതി പാചകത്തിൽ വെറും പുജ്യം ആയിരുന്നു, എന്നാൽ സ്വാമി ഒരുമാസത്തിനിടയിൽ അവളെ നല്ല ഒന്നാന്തരം വെജിറ്റെറിയൻ പാചകക്കാരി ആക്കി മാറ്റി. സ്വാമിയോട് ചോദിച്ചാൽ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ആണ് അയാൾ എന്ന് പറയും. അയാളുടെ പുലരികൾ അത്ര മധുരകരം ആണിപ്പോൾ, സന്ധ്യകൾ പ്രത്യാശയുടെ കിരണ പ്രവാഹങ്ങളും. പതുക്കയാണ് അയാൾ അറിയുന്നത് അവർ അജിയും ജ്യോതിയും അനാഥരാണ് എന്ന്. അജി വളർന്നത് മദ്ധ്യതിരുവിതാംകുറിലെ ഒരു പ്രശസ്തമായ ആശ്രമത്തിൽ ആയിരുന്നു. അവിടുത്തെ ആശ്രമാധിപതി സ്വാമിയാണ് അവനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ജ്യോതിയെ അവൻ കണ്ടു മുട്ടിയത് ബാങ്ക് ട്രെയിനിംഗിന്റെ സമയത്താണ്. ആ പരിചയം അടുപ്പമായി, പിന്നെ പ്രണയവും കഥ പറഞ്ഞു കഴിഞ്ഞപ്പോൾ ലക്ഷ്മി നാരായണൻ അവരെ ആശ്വസിപ്പിച്ചു, നിങ്ങൾ അനാഥരല്ല, നിങ്ങൾക്ക് ഞാനുണ്ട്, ഇനി ഒരിക്കലും അങ്ങനെ പറയാനും പാടില്ല. അയാൾ രണ്ടുപേരയും ചേർത്തുപിടിച്ചു മൂർദ്ധവിൽ ചുംബിച്ചു. അവരുടെ സന്തോഷകരമായ ജീവിതം സമാധാനകരമായി അങ്ങനെ ഒഴുകുകയായിരുന്നു.
പതിവ് സായാഹ്നം സ്വാമി ഫ്ലാറ്റിന് താഴെ പൂന്തൊട്ടത്തിൽ ഇരിക്കുകയാണ്, അവിടെ അങ്ങിങ്ങായി കുട്ടികൾ കളിക്കുന്നുണ്ട്, അതുനോക്കി ഇരിക്കുന്ന സ്വാമിയുടെ മുഖം വല്ലാതെ അസ്വസ്ഥമാണ്, അയാൾ ഇടെക്കിടക്ക് വാച്ചിലേക്ക് നോക്കുന്നുണ്ട്, കുട്ടികൾ വരാൻ ഇനിയും സമയമുണ്ടെങ്കിലും സമയം അടുക്കാതതിന്നാൽ എന്തോ പന്തികേട് പോലെ. പെട്ടന്നാണ് അയാളുടെ ഫോണ് ശബ്ദിച്ചത്, അത് അജിയായിരുന്നു, അപ്പാ എപ്പടി ഇരിക്കെ എന്ന് മറുതലക്കൽ നിന്നും ചോദ്യമുണ്ടായി, നല്ലതാൻ ഇറിക്ക കണ്ണാ എന്ന് മറുപടി പറഞ്ഞ അയാൾ പെട്ടന്ന് ജ്യോതിയെ പറ്റിയാണ് ചോദിച്ചത്. അവൾ നല്ലതാൻ ഇറിക്കെ എന്ന് പറഞ്ഞിട്ട് അവൻ തുടർന്നു, അപ്പാ രാവിലെ ഹോസ്പിട്ടലുക്ക് പോയിറെൻ അവർ ചെക്കപ്പ് ചെയ്ത് ബ്ലാഡും എടുത്തേൻ, റിസൽട്ടുക്ക് സയന്തരം വരാൻ സോല്ലി, ഇപ്പത്താൻ കെടച്ചിറുക്ക്, ഒരു നല്ല വാർത്ത, അത് അപ്പാക്ക് താൻ മുതൽ ചൊല്ലണം എന്ന് തീരുമാനിച്ചു, അയാൾക്ക് ആകാംഷപിടിച്ച് നിർത്താൻ കഴിഞ്ഞില്ല, എന്നാ എന്നാ, ചോദിച്ച അയാളോട് അജി പറഞ്ഞ് ഊൻങ്കൽ ഒരു തത്താവ് അകപ്പോറെൻ. അയാളുടെ മനസ്സ് മഴമേഘങ്ങൾ കണ്ട മയൂരങ്ങളെപ്പോൾ തുള്ളി തുടിച്ചു, അവിടെ സിമിന്റു ബഞ്ചിൽ അയാൾക്ക് ഇരിക്കപോറുതി വന്നില്ല, അയാൾ പുന്തോട്ടമാകെ ചുറ്റി നടന്നു, അയാളുടെ മുൻപിൽ സമയം ആമയെ പോലെ ഇഴഞ്ഞു. പെട്ടന്ന് എന്തോ ഓർത്തപോലെ അയാൾ ലിഫ്റ്റിനടുത്തെക്ക്, പാഞ്ഞു. അന്ന് അജിയും ജ്യോതിയും വീട്ടിൽ എത്തിയപ്പോൾ പലഹാരങ്ങളുടെ മണമാണ് എതിരെറ്റത്, അകത്തുകേറിയതും അവൾ ശർദ്ദിക്കാൻ തുടങ്ങി, എങ്കിലും അയാൾ വിട്ടില്ല പ്രത്യേക പലഹാരങ്ങൾ കഴിപ്പിച്ചെ വിട്ടുള്ളൂ,ആ വീട്ടിൽ ആഹ്ലാദങ്ങൾ നിറഞ്ഞ് കവിയുകയായിരുന്നു. കുറെ അങ്ങനെ കഴിഞ്ഞു, ജ്യോതിക്ക് മാസാ മാസം ചെക്കപ്പ് ഉണ്ട്, അത് സ്വാമിയെ ചികിൽസിക്കുന്ന ആശുപത്രിയിൽ തന്നെ ആക്കി, അന്നൊരു ദിവസം അജിക്ക് ബാങ്കിൽ അത്യാവിശ്യമായി പോകണമായിരുന്നു, അതിനാൽ ജ്യോതിയും സ്വാമിയും ഒന്നിച്ചാണ് പോയത്. സ്വാമിയുടെ ചെക്കപ്പ് കഴിഞ്ഞ് അയാൾ പുറത്ത് വിശ്രമിക്കുകയായിരുന്നു,ജ്യോതി ഡോക്ടറുടെ അടുത്തും. കോറിഡോറിൽ ഇരുന്ന അയാളുടെ ചെവിയിൽ സ്വാമീ എന്ന വിളി മുഴങ്ങിയത് പെട്ടന്നാണ്, അയാൾ തിരിഞ്ഞ് നോക്കി, തടിച്ച മദ്ധ്യവയസ്ക, പ്രായം കൊണ്ട് കാഴ്ചക്ക് ചില അസ്കിതയുള്ളതിനാൽ അയാൾ സൂക്ഷിച്ചു നോക്കി, അവർ അടുത്തേക്ക് വരികയാണ്, അതെ താൻ തന്നെയാണ് അവരുടെ ലക്ഷ്യം. അടുത്ത് വന്നപ്പോഴാണ് അയാൾക്ക് ആളെ മനസ്സിലാകുന്നത്, സോഫിജോര്ജ്ജ് പഴയ ദുബായി ഓഫീസിലെ റിസപ്ഷനിസ്റ്റ്, അന്ന് മെലിഞ്ഞ് സുന്ദരി ആയിരുന്നു, ഇപ്പോൾ തടിച്ച് പ്രായമായി, മുഖത്തിന് മാത്രം ഒരു വ്യത്യാസവും ഇല്ല, കുടെ ഒരു തടിച്ച മദ്യവയസ്കനും ഉണ്ട്, ഭർത്താവ് ആയിരിക്കും. അവർ അടുത്ത് വന്നു കഴിഞ്ഞു.
അടുത്ത് വന്നതും സോഫി ചോദിച്ചു, സ്വാമി എന്നെ മനസ്സിലായോ? ഞാൻ സോഫി, അയാൾ മനസ്സിലായി എന്നമട്ടിൽ തലയാട്ടി, ഇത് ജയിംസ് എന്റെ കെട്ടിയോൻ സ്വാമി കണ്ടിട്ടില്ലല്ലോ, ഇതിയാൻ അവിടെ എത്തിയപ്പോഴേക്കും സ്വാമി നാട് പിടിച്ചു കഴിഞ്ഞല്ലോ. ശരിയാണ്, അവൾ പറഞ്ഞത്, അവൾ കല്യാണം കഴിച്ചത് ഒരു സൌദിയിൽ ജോലിയുള്ള ആളെ ആയിരുന്നു, ഒരു കുട്ടി ഉണ്ടായപ്പോൾ നാട്ടിൽ അയാളുടെ അച്ഛനേയും അമ്മയെയും വളർത്താൻ ഏൽപ്പിച്ച് അവൾ തിരിച്ച് പോയിരുന്നു, അന്ന് തിരിച്ച് വന്നിട്ട് ആ വിഷമം മാറ്റാൻ അന്ന് മുതിർന്ന കുട്ടിയായ ശാരികയെ എടുത്തുകൊണ്ട് പോകാറുണ്ടായിരുന്നു, എന്നിട്ട് പറയും സ്വാമി ഭാഗ്യവാനാണ്, ഒന്നുമല്ലെങ്കിൽ സ്വന്തം മകളെങ്കിലും അടുത്തുണ്ടല്ലോ എന്ന്, അതിന് ഒരു ചിരി മാത്രം താൻ മറുപടി കൊടുക്കാറുണ്ടയിരുന്നുള്ളൂ. ഇപ്പോൾ സ്വാമി ഇവിടെ? സോഫി. ചെക്കപ്പിന് വന്നതാണ്, ഞങ്ങളും പ്രായമായില്ലേ പ്രഷറും ഷുഗറും കൊളസ്ട്രോളും എല്ലാം ഉണ്ട് ഇത്തിരി, ഞങൾ ഇപ്പോൾ സിറ്റിയിലാ താമസം, മകൻ വിദേശത്താ ഞങ്ങൾ നാട്ടിൽ സെറ്റിൽ ആയി. അവന്റെ പോക്ക് വരവിന്റെ സൌകര്യത്തിനായി, എയർപോർട്ടിനടുത്ത് ഫ്ലാറ്റ് വാങ്ങി, എല്ലാം സോഫി ഒറ്റ ശ്വാസത്തിൽ പറഞ്ഞു. അനുസരണയുള്ള ഭർത്താവായി ജയിംസ് എല്ലാത്തിനും തലകുലുക്കുന്നുമുണ്ടായിരുന്നു. സ്വാമിയുടെ ചെക്കപ്പ് കഴിഞ്ഞെങ്കിൽ പറയ്, നമുക്ക് ഒന്നിച്ചു പോകാം, കുറെ നാളായില്ലേ വീട്ടിലും കേറി പോയിക്കളയാം, അവർ പറഞ്ഞു നിർത്തി, കൂട്ടത്തിൽ ജയിംസിനോടായി പറഞ്ഞു, സ്വാമിയുടെ വെജിറ്റെറിയൻ ഫുഡ് റൊന്പ പ്രമാദമായിരുന്നു ഞാൻ പറഞ്ഞിട്ടില്ലേ. അയാൾ ചിരിച്ചു, എന്നിട്ട് പറഞ്ഞു, സോഫി, എന്റെ ചെക്കപ്പ് കഴിഞ്ഞു, പക്ഷേ മകൾ ഡോക്ടറുടെ അടുത്തേക്ക് കയറിയിട്ടേ ഉള്ളൂ, അവളുടെ വരണം പോരാത്തതിന്, അവനും അടുത്തില്ല. സ്വാമി, മകളും നാട്ടിൽ എത്തിയോ നന്നായി, കഴിഞ്ഞ ആഴ്ച കുടെ വീഡിയോ ചാറ്റ് ചെയ്തതാ അമേരിക്കയിൽ നിന്നും എന്നിട്ട് ഒന്നും പറഞ്ഞില്ല, നാട്ടിൽ വരുന്ന കാര്യം. എന്നാൽ കണ്ടിട്ടേ പോകുന്നുള്ളൂ, രണ്ടു പറയണം. എന്ന് പറഞ്ഞ്, അവർ സ്വാമിയുടെ അടുത്ത് ഇരുന്നു. സ്വാമി അന്തം വിട്ട് അവരോട് ചോദിച്ചു, നിങ്ങൾ ആരുടെ കാര്യമാണ് പറയുന്നത്? സ്വാമിയുടെ മകൾ ശാരികയുടെ അല്ലാതെ ആരുടെ കാര്യമാ ഞങ്ങൾ പറയുക. അവൾ അപ്പോൾ അമേരിക്കയിൽ ആണ് ആല്ലേ? അയാൾ നെടുവീർപ്പിട്ടു, അപ്പോൾ ഇതുവരെ അവർ പറഞ്ഞില്ലേ? ഓ സ്വാമിക്ക് അവരെ പിരിഞ്ഞിരിക്കാൻ വയ്യല്ലോ, പിന്നെ സ്വാമിക്ക് ഇഷട്ടമില്ലാത്ത കല്യാണവും, എന്തിനാണ് സ്വാമി ഇത്തരം കടുംപിടുത്തം, ഒന്നുമല്ലങ്കിലും അനിന്തിരവൻ തന്നെ അല്ലേ? അതെല്ലാം അയാൾക്ക് പുതിയ അറിവായിരുന്നു, എല്ലാം. അത് പോട്ടെ അവൾ ഇപ്പം എന്ത് ചെക്കപ്പിനാണ് പോയത് അവിടെ ഇല്ലാത്ത എന്ത് ചെക്കപ്പാണിവിടെ?. സോഫി, ഇത് അവൾ അല്ല ഇത് എന്റെ വേറെ മകൾ അവൾ ഗർഭിണി ആണ്, അവളുടെ ഭർത്താവ് ജോലിക്ക് പോയതിനാൽ ഞാനും കുടെ പോന്നു, അത്രയേ ഉള്ളു, ശാരിക ആരെ വിവാഹം കഴിച്ചു അവൾ എവിടെ എന്നൊന്നും എനിക്ക് അറിയില്ല അവൾ എന്നെ ഉപേക്ഷിച്ചിട്ട് ആറ് വർഷങ്ങൾ ആയി. ഇന്ന് എനിക്ക് ഇവർ മാത്രമേ ഉള്ളു, അവർക്ക് ഇപ്പോഴോ പിന്നോ എന്നിരിക്കുന്ന ഞാനും, ഒരു കിതപ്പോടെ അയാൾ പറഞ്ഞു നിർത്തി.
ഡോക്ടറുടെ മുറി തുറന്ന് ജ്യോതി അവരുടെ ഇടയിലേക്ക് വന്നു, സോഫിയെ കണ്ടതും അവൾ പെട്ടന്ന് പിന്നിലേക്ക് മാറാൻ തുടങ്ങി, ഒന്നുമറിയാതെ സ്വാമി പറഞ്ഞു, ആ ജ്യോതി വന്നല്ലോ വാ മോളെ നമുക്ക് പോകാം ഇന്ന് നമുക്ക് രണ്ടു വിരുന്നുകാർ ഉണ്ട്. സോഫിയും ഭർത്താവും മാറിയും തിരിഞ്ഞും ജ്യോതിയും സ്വാമിയെയും നോക്കി, അവർക്കിടയിലെ മൌനം ഭഞ്ജിച്ചു സോഫി ചോദിച്ചു, അപ്പോൾ സ്വാമി എല്ലമറിഞ്ഞിട്ടു ആണ് ഇവളെ കുടെ താമസിപ്പിച്ചിരിക്കുന്നത്, ആരെ എന്നർത്ഥത്തിൽ അയാൾ അവരുടെ മുഖത്ത് നോക്കി. ജ്യോതി പറഞ്ഞു അപ്പാ വേഗം വാ നമുക്ക് പോകാം, എന്നിട്ട് അയാളുടെ കൈയ്യിൽ പിടിച്ച് വലിച്ചു. അപ്പോൾ സോഫി പറഞ്ഞു എന്തായാലും ഇത്രയും ആയില്ലേ എല്ലാം പറഞ്ഞിട്ട് സ്വാമിയുടെ വീട്ടിൽ വന്നിട്ടേ ഞങ്ങൾ പോകുന്നുള്ളൂ, ഒന്നും മനസിലാകാതെ സ്വാമി അവരുടെ കണ്ണിൽ കണ്ണിൽ നോക്കുകയായിരുന്നു അപ്പോൾ. സോഫി പറഞ്ഞു തുടങ്ങി, സ്വാമി ഇത് ഞങളുടെ രണ്ട് മക്കളിൽ മൂത്തവൾ രണ്ടാമത്തേത് മകൻ ആണ്. ഇവൾ ജോതി ജയിംസ്, സ്വാമിക്കറിയമല്ലൊ ഇവൾ ജനിച്ചത് മുതൽ ഇതിയാന്റെ മാതാപിതാക്കളോടൊപ്പം ആയിരുന്നു വളർന്നത്. അന്നത്തെ ഞങ്ങളുടെ അവസ്ഥയും പരിതസ്ഥിസ്തിയും അങ്ങനെ ആയിരുന്നു. അതിയാന് ദുബായിൽ പണികിട്ടി അങ്ങ് വന്നതിന് ശേഷമാണ് മകൻ ഉണ്ടായത്, അവൻ ഞാങ്ങളോട് ഒപ്പമാണ് വളർന്നത്, ഇവളെ കൂടെ കൊണ്ടുപോകാൻ പറ്റിയില്ല, പിന്നെ പഠിത്തം ചിലവുകൾ ഒക്കെ നോക്കി ഇവിടത്തന്നെ നിർത്തി, ഇതിനിടയിൽ അപ്പനും അമ്മയും മരിച്ചു,ഇവളെ ഞങ്ങൾ നാട്ടിലെ ഏറ്റവും നല്ല കോണ്വെറ്റിൽ തന്നെ ആണ് പഠിപ്പിച്ചത്,പക്ഷേ ഇവൾ ആരോരും ഇല്ലാത്ത ഒരുത്തനെ കണ്ടപ്പോൾ അവന്റെ കുടെ അങ്ങ് പോയി. ഇപ്പോൾ നോക്ക്, ഇങ്ങനയും, സോഫി ചീറി. എങ്ങനെ? നീ വിചാരിക്കും പോലെ അല്ല കാര്യങ്ങൾ നീ അവളുടെ ഭാഗത്ത് നിന്ന് നോക്ക്, പിന്നെ അവൾ ഒരിക്കലും എന്നോട് നിങ്ങളെ പറ്റി പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ അടുത്ത് എത്തിക്കുമായിരുന്നു, അജി അവൻ നല്ലവനാണ്, അവളെ കളഞ്ഞിട്ട് പോയിട്ടില്ല. അവർ കഴിഞ്ഞ നാളുകളിൽ എന്നോടോപ്പം ആയിരുന്നു, ഇന്ന് ഞാൻ ജീവിചിരിക്കുന്നെകിൽ അതിന് ഇവരാണ് കാരണം. ഞാൻ എന്റെ എല്ലാം നൽകി വളർത്തിയ മകൾ താരാത്ത സ്നേഹം പലയിരട്ടി അവർ എനിക്ക് നൽകി അതിനാൽ എന്റെ ആയസ്സും കുടി. അത്രയും പറഞ്ഞ് അയാൾ മുഖത്തുണ്ടായിരുന്ന കട്ടികണ്ണട ഊരി കണ്ണുകൾ തുടച്ചു. ഇതിനുള്ളിൽ അവർ അവരുടെ ഫ്ലാറ്റിന്റെ ചുവട്ടിൽ എത്തി കഴിഞ്ഞിരുന്നു.
എല്ലാം അറിഞ്ഞപ്പോൾ അജിയും ജോലി നേരത്തെ മതിയാക്കി വീട്ടിൽ എത്തി, അന്നവിടെ ജിവിത വഴിയിൽ പരസ്പരം ഒന്നിച്ചു ചേർന്ന് പിന്നെ വഴിപിരിഞ്ഞു പോയ കുറെ രേഖകളുടെ പുനർസമാഗമം ആയിരുന്നു. അവർ ആ സായാഹ്നം നന്നായി ആസ്വദിച്ചു, സ്വാമി അന്നാണ് കുറെ കാലമായി മനസ് തുറന്ന് ചിരിച്ചത്. അന്ന് അത്താഴ മേശയുടെ പരിചരണം സോഫി ഏറ്റെടുത്തു. ബാക്കി ഉള്ളവർ ഒന്നിച്ചു കഴിക്കാൻ ഇരിക്കയാണ്, അപ്പോൾ ജ്യോതിയുടെ നിഷ്കളങ്കമായ ഒരു ചോദ്യം അന്തരീക്ഷത്തിന് കനം വപ്പിച്ചു. ചുറ്റും തമാശയുടെ മേന്പോടിയിൽ കഴിച്ചു കൊണ്ടിരുന്നിടത്തേക്ക് പെട്ടന്നാണ് ആ ചോദ്യം അവൾ ഏറിഞ്ഞത്, ഇത്രയും നല്ല ഈ അപ്പാവെ ആണ് ആ ശാരികച്ചേച്ചി അമ്മവേ കൊന്നു എന്ന കള്ള കാരണം പറഞ്ഞ് ഉപേക്ഷിച്ച് പോയത്? സ്വാമി ഞെട്ടി പോയി എന്ത് തന്റെ മീനാക്ഷിയെ താൻ കൊല്ലുകയോ? അയാളുടെ കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി, അതും പറഞ്ഞത് തന്റെ പ്രാണനെ പോലെ കരുതി താൻ വളർത്തിയ മകൾ. പെട്ടന്നവിടെക്ക് സോഫി ഓടിയെത്തി, അല്ല സ്വാമി വിനായക് അങ്ങയുടെ മൂത്ത പെങ്ങളുടെ മകൻ അവൻ ശാരികയെ സ്വന്തമാകാൻ പറഞ്ഞ കള്ളമാണത്, അവൾ അത് വിശ്വസിച്ചു, അവന്റെ ലക്ഷ്യം ശാരികയും പിന്നെ അങ്ങയുടെയും മീനാക്ഷിയുടെയും സ്വത്തും ആയിരുന്നു, അത് മനസ്സിലാക്കിയപ്പോഴേക്കും ശാരിക തിരിച്ച് വരാൻ പറ്റാത്ത ദുരത്തെക്ക് പോയി കഴിഞ്ഞിരുന്നു, ഇന്ന് അവൾക്ക് സത്യമറിയാം, പക്ഷേ സോഫി അർതോക്തിയിൽ നിർത്തി. പിന്നെ അവർക്കിടയിൽ മൌനത്തിന്റെ മൂടൽ മഞ്ഞ് കനം കെട്ടി. ഇതിനിടയിൽ ജെയിംസ് മകനെ വിളിച്ചു അവന്റെയും അച്ഛനമ്മമാരുടെയും തീരുമാനം ജ്യോതിയും അജിയും കുറച്ച് നാൾ അവരുടെ വീട്ടിൽ കൊണ്ട് പോയി നിർത്തണം എന്നായിരുന്നു, അത് ജെയിംസ് അവതരിച്ചപ്പോൾ അജി അപ്പാ പറയട്ടെ എന്ന് പറഞ്ഞു. സ്വാമി അപ്പോൾ വേറേതോ ലോകത്തായിരുന്നു, എങ്കിലും അയാൾ സമ്മതം എന്നർത്ഥത്തിൽ തലയാട്ടി. രാവേറെ ചെന്നു, അവരോരുതരായി അവരോരുടെ കിടക്കയെ പ്രാപിച്ചു,സ്വാമിയും. അടുത്ത ദിവസം അവർ എഴുന്നെറ്റത് താമസിച്ചാണ്, ജ്യോതി അടുക്കളയിൽ കയറി സ്വാമിയുടെ ഇഷ്ട്ടപെട്ട ഫിൽറ്റെർ കോഫി ഉണ്ടാക്കി, അജിയെ വിളിച്ചു, അവൻ അതുമായി അയാളെ ഉണർത്താൻ പോയി. അയാൾ ഭയങ്കര ഉറക്കത്തിൽ ആയിരുന്നു ആർക്കും വിളിച്ചുണർത്താൻ പറ്റാത്ത അത്ര ഉറക്കത്തിൽ. അജി ഫോണ് എടുത്ത് പുഷ്കുവിനെ വിളിച്ചു ചന്ദന മുട്ടിയുടെ വില തിരക്കാനായി.
Comments
Post a Comment