വിധിതേ സ്വസ്തി
വർണ്ണ വിസ്മയങ്ങൾ ചാലിച്ചഴുതിയ
പടിഞ്ഞാറെ ചരുവിലെ സായന്തനങ്ങൾ
ശരത്കാല സന്ധ്യകൾ പൂചുടി വിരിയിച്ച
കാല കല്പനയുടെ തീര സമതലങ്ങളിൽ
വിടരുന്ന ജീവിത സ്വപ്ന സഞ്ചാരങ്ങൾ
വിരലാൽ കോറുന്ന ശ്ലഥ ചിത്രങ്ങളെ
മിഴികളെ ഭ്രമിപ്പിക്കും ക്ഷണപ്രഭാചഞ്ചല
വിസ്മയ രൂപ നിറച്ചാർത്തുകളേ
വേനലിൻ മദ്ധ്യത്തിൽ ആരയോതേടുന്ന
മാരീച്ചന്മാരാകും ജല വിഹ്വലതകളെ
തമ്മിൽ പുണരുന്ന സാഹോദര്യത്തിൻ
ആലിംഗനത്തിൻറെ നവകപടതകളെ
വന്ദനമാകേണ്ട കരദ്വന്ദങ്ങളിൽ ആരും
കാണാതോളിപ്പിക്കും മൃതിയുടെ ഞടുക്കങ്ങളെ
നിങ്ങളെ പുണരുന്ന കണ്ണുനീർതുള്ളിയിൽ
വീണ്ടും വിടരുന്ന ജീവനകലയുടെ പ്രത്യാശകളെ
അവയിൽ മിഴിയുടക്കാത്ത അധികാര ഗർവ്വിൻ
അന്പ്ഒടുങ്ങാത്ത തുണീരമഴകളെ
വരയിൽ വിഷപുഷ്പം ഒളിപ്പിക്കും കലയുടെ
നേരതിരയുന്ന മുൻപേ പറക്കും പക്ഷികൂട്ടങ്ങളെ
ഇരയുടെ മാറിൽ കനകം തേടുന്ന ഭോഗാലസനായ
നീചജന്മങ്ങളെ,
ഉണ്മതിരയും കാലസത്യത്തിൽ ഖഡ്ഗധാരിയാം
നവ യൗവനങ്ങളെ,
പ്രപഞ്ച വിധാതാവിൻ അക്ഷരകൂട്ടങ്ങളേ
എല്ലാർക്കും സ്വസ്തി, ശാന്തി തൻ സ്വസ്തി !!!!!!!
Comments
Post a Comment