ഹേ.... മാനിഷാദ.....* .

ഹേ.... മാനിഷാദ.....* .

ചേർത്ത് വയ്ക്കട്ടെ എൻ ചെറിയ സ്വപ്നങ്ങളെ

കരിനിഴൽ വീണ പൊൻ സന്ധ്യയിൻ താരകങ്ങളെ

വിടപറഞ്ഞോടിയ വിണ്ണിൻ കരി മേഘശകലങ്ങൾ

മുഴുക്കി നിൽക്കുന്നു വെളിച്ചവും ശബ്ദ ഘോഷങ്ങളും

പനിമതി നിലാവിൻ ചേലയഴിഞ്ഞൊരാ രജനിയിൽ

ഉതിരുന്ന നീർകണങ്ങളോ ചിതറുമാ ചിരി മുത്തുകൾ

പെറുക്കി വയ്ക്കാനില്ല വർണ്ണ വളപൊട്ടിൻ കഷ്ണങ്ങളും

വിടപറയുവാൻ വെമ്പും നിശീഥിനീ കുളിരിനാൽ തളരുന്നു.

വിനീതനായി മണിപൊന്നിൻ തനുവിൻ തരംഗങ്ങൾ

പുളകമായാദ്യ പരിരംഭണ നിറച്ചാർത്തിൽ പടരവെ.

വിലയിക്കയാണതെന്നും ചുവട്ടിലെ ഊഷര ഭൂമിയിൽ

വിടരുവാൻ വെമ്പും പുതുമുളയിലേ മലർ മണിമുത്തായ്‌

കാരിരുമ്പിന്റെ ശക്തി തേടും ആ വിളയാട്ടങ്ങൾ

മൃദുകോമള ദേഹം ഏറ്റുവാങ്ങും നവപുലരി വെട്ടത്തിൽ

വിടർന്നു പരിലസിക്കുന്നു മുന്നിലെ മലർവാടി തന്നിലും

കതിരവന്റെ പ്രയാണം തുടരുന്ന വേളയിൽ നിത്യം

പ്രപഞ്ചസത്യത്തെ തേടിയ ആത്മാക്കൾ നടന്നൊരു

വഴികളിൽ പാഥേയം തേടി ഇന്ന് ഞാൻ നടക്കവേ

എവിടെയോ ഒരശരീരി കേൾപ്പത് ഹേ.. മാനിഷാദ

ആദികവിയുടെ വചനഘോഷമെന്നോർക്ക നീ നിത്യവും

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ