ഓം ശാന്തി ഓശാന..... പാടിപതിയുന്ന ഈരടികൾ....

ഓം ശാന്തി ഓശാന..... പാടിപതിയുന്ന ഈരടികൾ....

നമ്മൾ കാഴ്ചപ്പാടുകൾ രൂപപ്പെടുന്നതിനെപ്പറ്റി ചർച്ച ചെയ്തിരുന്നു... അതിന്റ സാംഗത്യവും. ചുരുക്കി പറഞ്ഞാൽ ജനിച്ച.... ജീവിച്ച..... വളരുവാൻ ഉർജ്ജമേകിയ ചുറ്റുപാടുകളും ഒപ്പം ഏർപ്പെടുന്ന തൊഴിലും ഒരാളുടെ കഴ്ചപ്പാടുകളെ നിരന്തരം സ്വാധീനിക്കുന്നു എന്ന് വ്യക്തം. അത് തന്നെ ആണ്, അവന്റെ ചിന്താസരണിയെ അല്ലെങ്കിൽ യുക്തിയെ രൂപപ്പെടുത്തുന്നത് എന്നും നിസംശയം പറയാം. അതിന്റെ സ്വാധീനത്തിന്റെ ഏറ്റക്കുറച്ചിലുകൾ അല്ലെങ്കിൽ ജനിച്ച, ജനിതക ചോദനയുടെ സ്വാഭാവിക തേടലുകൾ അവനെ അല്ലെങ്കിൽ അവളെ ജീവിതാന്ത്യം വരെ പിന്തുടരും എന്നും പറയാം. അപ്പോൾ ഇവിടെ നെറ്റി ചുളിയുന്നത് സ്വാഭാവികം.. അങ്ങനെ വാദിക്കാനുള്ള തെളിവ് എന്ത്? അങ്ങനെ എങ്ങനെ നിങ്ങൾ പറഞ്ഞു പോകും...? ഇവിടെ നിങ്ങൾ ഉയർത്തുന്ന ചിന്തയുടെ ഇടയിൽ ഉയരുന്ന സ്വാഭാവിക ചോദ്യം..? അത് തീർച്ചയായും യുക്തിവാദികളും (ഇന്നത്തെ അർത്ഥത്തിൽ) ദൈവ വിശ്വാസികളും അതല്ലങ്കിൽ അന്ധവിശ്വാസികളും ചോദിക്കുന്നത് തന്നെ. അവിടെ മാത്രമേ ഇവർ തമ്മിൽ സാമ്യത ഉണ്ടാവൂ...

അവിടെയും ഞാൻ ഒരു കഥ പറയാം...

ഒരു കർഷകൻ അവന്റെ വീട്ടിൽ കോഴിയെ മുട്ടവിരിയാനായി അട വച്ചു (എന്റെ നാട്ടിൽ അങ്ങനെ ആണ് പറയുക ) ഇവിടെ അയാൾ കോഴിയുടെ അടിയിൽ വച്ചത് കോഴി മുട്ട മാത്രമായിരുന്നില്ല... ഒപ്പം താറാവിന്റെയും മുട്ട ഉണ്ടായിരുന്നു.. ഇതിന്റെ വിരിയുന്ന സമയക്രമം വ്യത്യസ്തമാണ് എന്ന് നിങ്ങൾക്ക് അറിയാമല്ലോ? അതെല്ലാം ശരിയായി ക്രമീകരിച്ചാണ് അയാൾ മുട്ടവിരിയിക്കാനായി ശ്രമിച്ചത്.. അങ്ങനെ ആഴ്ചകൾ കഴിഞ്ഞപ്പോൾ ആ സുദിനം വന്നെത്തി... മുട്ടകൾ വിരിയുന്ന ദിവസം.. അപ്പോഴാണ് ഒരു പുതിയ ചിന്ത അയാളുടെ മനസ്സിൽ കയറിക്കൂടിയത്.. ഈ മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങൾ എന്തായിരിക്കും ആദ്യം കാണിക്കുക.. അതിൽ താറാവിന്റെയും കോഴിയുടെയും മുട്ട ഉണ്ട്.. വിരിയിക്കാൻ ശ്രമിക്കുന്നതോ ഒരു കോഴിയും... അയാൾ ആകെ ആശയകുഴപ്പത്തിൽ ആയി.. അയാളുടെ യുക്തി അയാളെ പരീക്ഷിക്കുക ആണ് എന്ന് പറയാം...

അയാൾ ഉടനെ ചെയ്തത്... വിരിയുന്ന കുഞ്ഞുങ്ങളെ ഒരു ചെറിയ ജലാശത്തിന്റെ അടുത്ത് കൊണ്ടുപോയി കോഴിയുടെ ഒപ്പം വയ്ക്കുക എന്നതാണ്... എന്നിട്ട് ഓരോ കുഞ്ഞും മുട്ട വിരിഞ്ഞു പുറത്ത് വരുന്നത് നോക്കി ഇരുന്നു.. അതിന്റെ ജനിതകമായ സ്വാഭാവിക ചോദനയെ തിരിച്ചറിയാനുള്ള ഒരു പരീക്ഷണം ആണ് അവിടെ നടന്നത് എന്ന് പറയാതെ അറിയാമല്ലോ... അതിന്റെ റിസൾട്ടും. ഇത് തന്നെ ആണ് മുകളിൽ നെറ്റിചുളിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരവും.. എന്ന് പറഞ്ഞാൽ പ്രകൃതി അതിന്റെ സൃഷ്ടിക്ക് പൊതുവായി അവനവന്റെ ജീവിത ചക്രത്തിനും ഭൂമിയിൽ നിലനിൽക്കുവാനും ഉള്ള സാഹചര്യത്തിനും അനുസരിച്ചുള്ള വിവേചന ബുദ്ധി എല്ലാ കാലത്തും പിറവിക്ക് ഒപ്പം നൽകിയിട്ടുണ്ട്.. എന്നാൽ മനുഷ്യൻ എന്ന ഇരുകാലി ജീവി... സ്വയം ഞെളിയുന്നു.. താൻ എന്തോ അസ്വാഭാവിക സൃഷ്ട്ടി ആണ് എന്നും അത് കൊണ്ട് മറ്റ് ജീവികൾക്കില്ലാത്ത പ്രത്യേക അവകാശാധികാരങ്ങൾ തങ്ങൾക്ക് ഉണ്ട് എന്നും.. എന്നാൽ ഇത് ശുദ്ധ ഭോഷ്കാണ് എന്ന് പ്രകൃതി പറഞ്ഞും പഠിപ്പിക്കുകയും ചെയ്തിട്ടും മനസിലാക്കാത്ത പമ്പര വിഡ്‌ഢികൾ ആണെന്ന് സ്വയം ചിന്തിച്ചാൽ മനസിലാകും.

ഇനി കാഴ്ചപ്പാടിനെ അല്ലെങ്കിൽ യുക്തിയെ സംബന്ധിച്ചുള്ള എന്റെ ഒരു ചിന്തകൂടി ഇവിടെ പങ്കുവയ്ക്കാം...

നിങ്ങൾ നിൽക്കുന്ന ലോകം അല്ലെങ്കിൽ നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങൾക്ക് ( അഞ്ച് ഇന്ദ്രിയങ്ങൾ, നാക്ക് മുക്ക്, ത്വക്ക് കണ്ണ് ചെവി പ്രത്യേകം പ്രസ്താവിച്ചത്.. ഇടയിൽ ഒരു ബുജി ഇതിന്റെ അർത്ഥം അറിയാത്തത് കൊണ്ട് എന്നെ ഒന്ന് ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചത് കൊണ്ടാണ്) അനുഭവഭേദ്യമായ ഈ അന്തരീക്ഷം, ഒരു എട്ട് വശങ്ങൾ ഉള്ള, മുകളും താഴെയും മൂടിയ, സ്പടിക സ്ഥൂപിക ആണ് എന്ന് സങ്കൽപ്പിക്കുക. എന്ന് വച്ചാൽ ഇത് പ്രതിനിധീകരിക്കുന്നത് അഷ്ട്ടദിക്കുകളെയും ഭൂമിയെയും ആകാശത്തിന്റെയും ആണ്. സാധാരണ ഒരു മനുഷ്യന് ഒരു സമയം തന്റെ രണ്ട് കണ്ണുകൾ കൊണ്ട് എത്ര വശങ്ങൾ ഒരേ സമയം കാണാൻ കഴിയും... അല്ലെങ്കിൽ അവന്റെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കാൻ കഴിയും... അതും ഒപ്പം അവന്റെ ജൈവീക ചോദനയും കൂടാതെ മാതാ.. പിതാ..ഗുരു... ദൈവവും പിന്നെ അവൻ സംസർഗ്ഗിക്കുന്ന ജനങ്ങളും വസ്തുക്കളും ചേർന്ന് ഉണ്ടാക്കുന്നതാണ് അവന്റെ യുക്തിയും വിശ്വാസവും...

ഇതിൽ ഏതെല്ലാം അവനെ കൂടുതൽ സ്വാധീനിക്കുന്നുവോ ആ മാധ്യമത്തിൽ ക്കൂടി അവൻ എല്ലാത്തിനെയും അളക്കും... അതിന്റെ മൂശയിൽക്കൂടി തന്റെ ചിന്താസരണിയെ കടത്തിവിട്ട് പാകപ്പെടുത്തി അതിൽ നിന്ന് കിട്ടുന്ന സത്തെടുത്ത് തിരികെ അതെ സമൂഹത്തിനോട് തന്റെ വ്യാകുലതയും കണ്ടുപിടിത്തവും വിളിച്ചു പറയും.. അതിനുള്ള ഭാഷപോലും ഉണ്ടായി വരുന്നത് ഈ പ്രക്രിയയിലൂടെ തന്നെ ആണ് എന്നും മനസിലാക്കണം.. അത് കൊണ്ട് തന്നെ ആണ്.. ചിലർ എത്ര ബിരുദങ്ങളോ ഉന്നത പദവിയോ ഉണ്ടായാലും സദസ്സും ചുറ്റുപാടും അറിയാതെ തങ്ങളുടെ വിജ്ഞാനകോശം വച്ച് വിളമ്പുന്നതും അത് അവിടെ ആകെ ദുഷിച്ച നാറ്റം ഉണ്ടാകുന്നതും. അത് അവരുടെ തെറ്റാണ് എന്ന് നമ്മൾ ചിന്തിച്ചാലും.. ഉപബോധമായി അവരെ സ്വാധീനിക്കുന്നത് വേറെയും നിരവധി ഘടകങ്ങൾ ആണ് എന്ന് മനസിലാക്കണം...

ഞാൻ മുകളിൽ സൂചിപ്പിച്ച പത്ത് വശങ്ങളുള്ള സ്ഥൂപികയുടെ എത്ര വശങ്ങളുടെ കാഴ്ച നമ്മൾക്ക് സാധ്യമാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ല അല്ലെ? ചിന്തിക്കണം.. അപ്പോൾ മാത്രമേ നമുക്ക് യഥാർത്ഥ സത്യത്തിന്റെ വാതിക്കൽ എങ്കിലും മുട്ടാൻ കഴിയു. നമ്മൾ കാണുന്ന സിനിമയോ മറ്റ് വീഡിയോയോ ദ്വിമാന തലം മാത്രമേ മുന്നിൽ എത്തിക്കുന്നുള്ളു.. ടെക്നോളജി അത് ത്രിമാനം ആക്കാൻ ശ്രമിക്കുന്നുണ്ട്.. എങ്കിലും പൂർണ്ണതോതിൽ അത് അനുഭവഭേദ്യം ആണോ? അല്ല എന്നാണ് ഞാൻ പറയുക.. അപ്പോൾ ഈ പത്ത് തലങ്ങൾ ഉള്ള യഥാർത്ഥ കാഴ്ച അല്ലെങ്കിൽ വിജ്ഞാനം അനുഭവഭേദ്യം ആക്കാൻ ആർക്കാണ് കഴിയുക.. അഥവാ അങ്ങനെ കഴിയുന്നവൻ അല്ലേ... യാഥാർഥ്യത്തെ മനസിലാക്കാൻ പറ്റുന്നവൻ.. തീർച്ചയായും അതെ... അല്ലാതെ മുന്നിൽ നിൽക്കുന്ന യാഥാർഥ്യത്തെ പകുതി പോലും തിരിച്ചറിയാത്തവൻ വന്ന് നമ്മളെ പഠിപ്പിക്കുമ്പോൾ... അല്ലെങ്കിൽ സർവ്വവിജ്ഞാനകോശം എന്ന് വീമ്പിളക്കുമ്പോൾ നമുക്ക് പറയാൻ കഴിയും അവൻ മലർന്ന് കിടന്നു തുപ്പുകയാണ് എന്ന്.

ജനനം മുതൽ മരണം വരെ സത്യത്തെ തേടുകയാണ് എന്ന് പല മഹാരഥന്മാരും നമ്മളെ ഓർമ്മിപ്പിച്ചു.. അവസാനം ആ സത്യത്തെ കണ്ടെത്തുമ്പോൾ നമ്മൾ കാലയവനികക്കുള്ളിലേക്ക് നടന്നു മറയുകയാണ് എന്നും ചിന്തിക്കുമ്പോൾ ഇവിടെ നടത്തുന്ന പലപ്രകടനങ്ങളും അർത്ഥശൂന്യമാണ് എന്ന് മനസിലാക്കാം.. പക്ഷേ ആരാണ് അങ്ങനെ ചിന്തിക്കുക.. മത്സരത്തിന്റെ ഈ ലോകത്ത് സ്വയം വലിയവനും കേമനും ആവാൻശ്രമിക്കുന്ന നമ്മൾ ഇന്ന് സ്വയം മറക്കുന്നു.. മുന്നിൽ കാണുന്നവനെ, അവൻ നമസ്കരിക്കേണ്ടവൻ ആയാൽപ്പോലും ഭർസിച്ചും ഭള്ള് വിളിച്ചും ആക്ഷേപിച്ചു ആത്മസംതൃപ്തി അടയുന്നു... അവിടെ മരിക്കുന്നത് മാനവികത മാത്രമാണ്... മനുഷ്യത്വവും. എന്നും തെളിഞ്ഞു വരുന്നതോ കാട്ടു നീതിയും....

രഘുചന്ദ്രൻ. ആർ.                                     

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ