പിൻവിളികൾ
പിൻവിളികൾ
രവി കൈകൾ തലയിൽ താങ്ങി, ആ വലിയ കുളത്തിന്റെ പടവുകളിൽ ഇരുന്നു. നാലുപാടും കല്ലൊതുക്കുകളാൽ കെട്ടിതിരിച്ച ആ വലിയ മനയ്ക്കലെ കുളത്തിന്റെ മനോഹാരിത പഴയകാല പ്രതാപത്തിന്റെ പ്രൗഢി വിളിച്ചോതുന്നവ ആയിരുന്നു. പക്ഷേ ഇപ്പോൾ അതിന്റെ വക്കുകൾ പൊട്ടി പൊളിഞ്ഞും കല്ല് വിടവുകളിൽ പഴ്ച്ചെടികൾ വളർന്നതും കരിംന്പായലിന്റെ വഴുക്കുകളാൽ നിറഞ്ഞും വക്കുപൊട്ടിയ കരിപ്പാത്രം പോലെ തോന്നി രവിക്ക്. ഒരുകാലത്ത് കണ്ണുനീർ പോലെ തെളിമയാർന്ന കുളത്തിലെ ജലപ്പരപ്പ് പച്ചപായലിന്റെ കൊഴുപ്പിലും അഴുകി നിറഞ്ഞ അഴുക്കിനെ ധാരാളിത്വത്തിലും ദുർഗന്ധപൂരിതമായിരുന്നു. അതിന്റെ ഘോരത നാസികയെ അസ്വസ്ഥമാക്കിയെങ്കിലും അവൻ പഴയ ഓർമ്മയുടെ സമൃദ്ധിയിൽ മുഴുകി പിടിച്ചിരുന്നു.
പ്രവാസം നൽകിയ അനാരോഗ്യത്തിന്റെ അസ്കിത അവനെ അലട്ടിയിരുന്നു, ചായം പൂശിയ പഴയ സുന്ദരമായ താടി രോമങ്ങൾ വിരലുകൊണ്ട് താലോലിച്ച്, ചുവട്ടിൽ പ്രത്യക്ഷമായ വെള്ള നിറത്തെയും അതിന്റെ മുകളിലെ തവിട്ടുനിറത്തെയും അവൻ അവഗണിച്ചു. നരയും ജാരയും ബാധിച്ച ശിരസ്സിനെ മൂടാൻ തൊപ്പി ധരിച്ചു. പിന്നിൽ ഉയർന്നു നിൽക്കുന്ന ആ വലിയ മന ഭാർഗവി നിലയത്തിന്റെ പ്രതീതി ഉണർത്തുന്നുണ്ടായിരുന്നു. എങ്കിലും രവി തന്റെ ബാല്യ കൗമാരത്തിന്റെ സുന്ദര നിമിഷങ്ങളെ താലോലിച്ചും കൊണ്ട് അസ്തമന സൂര്യന്റെ പൊൻകതിരുകൾ പാളി വീഴുന്ന ആ കുളക്കടവിൽ പടിഞ്ഞാറുനിന്നും ഒഴുകി വരുന്ന തണുത്ത കാറ്റിനെയും പ്രതീക്ഷിച്ചു കൊണ്ട് അവിടെ ചടഞ്ഞിരുന്നു.
കരിന്പനകൾ സംഗീതം പൊഴിച്ചില്ല, അവയെ തഴുകുന്ന പഴയ പാലക്കാടൻ കാറ്റിന് തണുപ്പിൻറെ കന്പളം എന്നോ നഷ്ട്ടപ്പെട്ടിരുന്നു. ആ ധനുമാസ സായാഹ്നത്തിലും ചൂടിന്റെ ഭയങ്കരത എടുത്തണിഞ്ഞു അവൻ വീശിയടിച്ചു. ആ ഭീകരതയിൽ കരിന്പനയിൽ വട്ടമിട്ടപറന്ന കടവാതിലുകൾ ഭീഭത്സതയുടെ രാഗം ഉറക്കെ മീട്ടി. കരിന്പനയിലയുടെ പച്ചപ്പ് എന്നോ നഷ്ട്ടമായിരുന്നു. ഉണങ്ങി ശുഷ്കിച്ച അവയുടെ താന്ത്രികളിൽ പ്രകൃതിയുടെ മസ്‌മരിക ഗീതകം മീട്ടിയില്ല. അതിന് പകരം അവ ഉയർത്തിയത് ആർത്ത നാദം ആയിരുന്നു, വരാനിരിക്കുന്ന വറുതിയുടെ സത്യത്തെ വിളിച്ചറിയിക്കുന്ന മൃതിയുടെ ഞരക്കങ്ങളിൽ അവ മുഴുകിയിരുന്നു.
കരിമ്പനകൾ അതിരിട്ട നെൽപ്പാടങ്ങളിൽ അപ്പോൾ പച്ചയുടെ പുതപ്പുകൾ ഉണ്ടായിരുന്നില്ല, വരുണ്ടുകീറിയ വയലേലയിലെ വിള്ളലുകൾ ദാഹജലത്തിനായി, കാത്തിരുന്നു. പ്രവാസ സമൃദ്ധിയുടെ, എണ്ണപ്പണത്തിന്റെ ദുര അവിടെ കയ്യേറ്റത്തിന്റെ ഹുങ്കാര ശബ്ദത്താൽ അവയെ പുണർന്നു. അവയുടെ നെഞ്ചിലൂടെ യന്ത്രങ്ങളും ടിപ്പറുകളും അധിനിവേശത്തിന്റെ പുതിയ ഗാസയും ഗോലനും സൃഷിട്ടിച്ചു. അവിടെ മണ്ണിന്റെ മക്കൾ വറുതിയുടെ, പലായനങ്ങളുടെ നാടോടിക്കഥ കണ്ട് ആത്മാഹുതി ചെയുക ആയിരുന്നു.
അവിടെ പുതു ബാബുലുകൾ ഉദിച്ചു, അവരുടെ രുദ്രവീണ ഗാനം ബധിരകർണ്ണങ്ങൾ കേട്ടില്ല. അവർ ധമരുകൾ ഉയർത്തുന്ന രുദ്ര താണ്ഡവത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അവരുടെ ആഘോഷ രാവുകളിൽ കുളിർ മഴ പെയ്യിക്കാൻ ഭൂമിയുടെ മാറിൽ തുളച്ചിറങ്ങിയ കുഴൽ കിണറുകൾ അമ്മയുടെ ചോര അനസ്യുതം വലിച്ചുയർത്തി. അതിന്റെ ഉർവ്വരതയിൽ അവർ അനേകായിരമായി പെറ്റുപെരുകി, അവർ പിന്നെയും പിന്നെയും പെരുകികൊണ്ടേ ഇരുന്നു. ജീവൻ ബാക്കിയായ ആ ജനനി ഊർദ്ധ്വശാസം വലിക്കുന്നത് എവിടെയോ, രാപ്പാട്ടിന്റെ ഈണമായി ദിഗന്തങ്ങളിൽ അലയടിച്ചു.
മഹാ നഗരങ്ങളിലും പിന്നെ പ്രവാസത്തിന്റെ ധവളിമയിലും ആറാടുന്പോഴും രവിയുടെ ആത്മാവിൽ ആ കുറ്റബോധം നിറഞ്ഞിരുന്നു. പണ്ടെങ്ങോ അഴിച്ചുവച്ച ചെരുപ്പിലെ ചേറിന്റെ ഗന്ധം പിന്തുടരുന്ന പോലെ. അവ രാവും പകലും പിൻവിളി വിളിക്കും പോലെ. അർദ്ധനാരീശ്വര സങ്കൽപ്പം നടരാജവിഗ്രഹത്തെ വിഴുങ്ങും എന്ന ഉള്വിളിയിൽ രവി തിരിഞ്ഞു നടന്നു. വീശുന്ന കാറ്റിൽ അഴുകിയ മനുഷ്യ ശരീരത്തിന്റെ ഗന്ധം നിറയുംപോലെ തോന്നി അവന്.
വെളുത്ത തൊലിയുടെ ചുളിവുകൾ മറക്കുന്ന റൂഷിന്റെ മണവും നെയിൽ പോളിഷിന്റെ നിറവും അവനെ തടയാൻ പര്യപ്തമായിരുന്നില്ല. എണ്ണപ്പണത്തിന്റെ ഗരിമയിൽ കെട്ടിപ്പൊക്കിയ മിനാരങ്ങളിൽ കളിച്ചു പുളക്കുന്ന കനാൻ സുന്ദരിമാരിൽ അവന്റെ കണ്ണുടക്കിയില്ല, അവരുടെ മെയ്യിലെ പിങ്കുകളറിലും, അവരുടെ ശീൽക്കാരങ്ങളിലും നഷ്ട്ടമായ യുവത്വത്തെ നോക്കി അവൻ കാറിത്തുപ്പി. അവരുടെ ആഫ്രിക്കൻ ബെല്ലികൾക്കൊപ്പം തെറിക്കുന്ന നിതംബങ്ങളിൽ പുഴുക്കൾ നുരക്കുമ്പോലെ അവന് തോന്നി. ട്യൂലിപ്പുകൾ വാറ്റിയ തൈലങ്ങൾ ചോരമണക്കും പോലെ. അവിടെയും അധിനിവേശത്തിന്റെ ആരോഹണ അവരോഹണങ്ങൾ സിംഫണി തീർക്കുന്നുണ്ടായിരുന്നു. നഷ്ട്ട വസന്തത്തിന്റെ ഓർമ്മയിൽ പൊട്ടിത്തെറിക്കുന്ന അരക്കെട്ടുകൾ അഗ്നിയിൽ ഹോമിക്കപെടുംപോലെ. അവൻ തിരിഞ്ഞു നടന്നു, കാശിയും കൈലാസവും തേടി, രാമേശ്വരത്തിന്റെ പിതൃ മുക്തി തേടി. പക്ഷേ അഭിനവ ഘടികാരം എല്ലാം മറച്ചുകൊണ്ട് ഓടിക്കൊണ്ടേ ഇരുന്നു.
അവൻ പടവുകൾ ചവുട്ടി മുകളിലേക്ക് കയറി, മനയുടെ അകത്തളങ്ങളിലൂടെ മരപ്പലക കൊണ്ടുള്ള ഗോവണി കയറി തെക്കിനിയിലേക്കും പിന്നെ മരപ്പലകൾ എഴികൾ തീർക്കുന്ന മട്ടുപ്പാവുകളിലേക്കും. അവന്റെ ഓർമ്മയുടെ ദൂരം വർഷങ്ങളുടെ പിന്നിലേക്ക് താണ്ടി. ബാല്യം കടന്നു കൗമാരത്തെ വരവേൽക്കാൻ തുടങ്ങുന്ന പ്രായം, അവന്റെ കൂടെ കളിക്കൂട്ടുകാരൻ ബ്രഹ്‌മദത്തൻ, മട്ടുപ്പാവിലെ മരപ്പലക കൊണ്ട് തീർത്ത ചെറുപടികളിൽ ഇരുന്ന് പകിട കളിക്കുകയാണ്. ധനുമാസക്കുളിരിലും നിലാവിലും മുങ്ങി, തളിരണിഞ്ഞു നിൽക്കുന്ന പ്രകൃതി. എങ്ങുനിന്നോ ഉയിർക്കുന്ന രാപുള്ളുകളുടെ രാഗാലാപനം. പ്രകൃതിക്ക് രാഗഭാവം നൽകുന്നു. പ്രണയത്തിന്റെ നറുമണം കാറ്റിൽ പടർത്തുന്ന പാതിരാ പുഷ്‌പങ്ങൾ എന്പാടും വിടർന്നു തുടങ്ങി. പാലകളിൽ രാപ്പാടികൾ സതിരുകൾ മീട്ടി, പാലപ്പൂക്കളിൽ തേൻ നുകർന്ന് പൂക്കൾ പൊഴിച്ചു.
അന്ന് ധനുമാസത്തിലെ തിരുവാതിര, മനയിലെ കുളത്തിൽ മഞ്ഞളും ചന്ദനവും മേനിയിൽ പൂശി നെഞ്ചിൽ ഒന്നര തറ്റുടുത്ത് നീന്തി തുടിക്കുന്ന മനയിലെ കന്യകമാർ. അവരുടെ ആഹ്ളാദ സ്വരങ്ങളിൽ നാദബ്രഹ്‌മത്തിന്റെ ആലാപനം. നേരം പാതിരയോടടുക്കുന്നു, കത്തിച്ചുവെച്ച ആട്ടവിളക്കിന്റെ പ്രഭയും ആകാശത്തിലെ പൂർണ്ണ ചന്ദ്രന്റെ തേജസ്സിലും വെട്ടിത്തിളങ്ങുന്ന മനയുടെ അങ്കണം. അവിടെ പങ്കജാക്ഷൻ കടൽവർണ്ണൻ പാടി ആടുന്ന യൗവ്വനയുകതകൾ. അവരെ പൊതിയുന്ന പുളിയിലക്കര മുണ്ടിൽ തുള്ളി തെറിക്കയാണ് ലാവണ്യം. കൈകൊട്ടി പാടി ആടുന്ന ചേലിൽ മുഴുകി കളിമറന്ന ബ്രഹ്മദത്തൻ. കൗമാര കുതുഹുലത്താൽ അവനും നോക്കിയിരുന്നു. ഈറൻ മാറാത്ത ശരീരങ്ങളിൽ ഒട്ടിപ്പിടിക്കുന്ന മുണ്ടും നേര്യതും യൗവനത്തിന്റെ അഴക് അളവുകളെ നിലാവിന്റെ തെളിഞ്ഞ വെട്ടത്തിൽ മനോഹരമാക്കുന്നു.
രവിയുടെ ഓർമ്മകൾ വീണ്ടും പിന്നോട്ട്, മച്ചിലെ കഴുക്കോലിൽ തൂങ്ങിയാടുന്ന ബ്രഹ്‌മദത്തൻ, കളിതോഴനുപോലും തിരിച്ചറിയാത്ത ആ രഹസ്യം, ശുഭ്ര വസ്ത്രത്തിൽ അവന്റെ മുന്നിൽ ക്ളോക്കിന്റെ പെൻഡുലം പോലെ ആടി. അന്നവൻ ഉത്തരേന്ത്യൻ ഗോസായിയുടെ കണക്കിപ്പിള്ള. പിന്നെയും ഒഴിവുകാലങ്ങൾ, മനയുടെ വടക്കിനിയിലും അന്തപുരത്തിലും കെട്ടി ഒതുക്കിയ പിന്നിയ ചേലയിൽ വീർപ്പുമുട്ടുന്ന കുഞ്ഞാത്തോലിന്റെ നിറയൗവനം, വാതിൽ പാളിയുടെ പിന്നിൽ ഒളിച്ച അർദ്ധ ശരീരമായി അവന്റെ കാഴ്ചകളിൽ. സമൃദ്ധിയുടെ ഉത്തുംഗശൃംഗത്തിൽ നിന്ന് ഇല്ലായ്മയുടെ, വറുതിയുടെ കാണാക്കയങ്ങളിൽ. സാവിത്രി, അവളുടെ നിശ്വാസങ്ങൾ തുന്നിക്കെട്ടി പിഞ്ചികീറിയ ചേലകളെ വെന്തുരുകി. മനയുടെ ചുവരുകളെ ചുട്ടുപഴുപ്പിച്ചു. അച്ഛനും അമ്മയും ആങ്ങള ബ്രഹ്മദത്തനും പോയപ്പോൾ ഒറ്റക്കായ അവൾ ആ മനയിൽ ആരെയോ കാത്തിരിക്കുകയായിരുന്നു. അനാഥതത്വത്തിന്റെ അനന്തതയിൽ.
ഏട്ടന്റെ കൂട്ടുകാരൻ, വിടനായി കടന്നു പിടിക്കും എന്നൊരിക്കലും കരുതിയിരിക്കില്ല ആ പാവം. കളിത്തോഴൻ നൽകിയ സ്നേഹസ്വതന്ത്ര്യം ദുരുപയോഗിച്ചു നശിച്ചവൻ, അവൾ അവന്റെ കയ്യിൽ നെരിഞ്ഞമരുകയായിരുന്നു പനിനീർ പുഷ്പ ഇതളുകളായി. നിറയൗവനത്തിന്റെ ആശകൾ അവളെ ഓടിയൊളിക്കാൻ സമ്മതിച്ചില്ലാന്നുണ്ടോ? ചെളിപുരണ്ട ചെരിപ്പുകൾ പൂമുഖപ്പടിയിൽ എല്ലാം കണ്ട് നിശബ്ദം തേങ്ങി, പുറത്ത് പെയ്ത തുലാമഴ അവളുടെ നിലവിളിയെ വിഴുങ്ങുകയായിരുന്നു. എല്ലാം കഴിഞ്ഞു കുറ്റബോധത്തിന്റെ തീച്ചൂളയിൽ ഒളിക്കാനുള്ള ഓട്ടം എത്തിച്ചത് എണ്ണപ്പണത്തിന്റെ നാട്ടിൽ.
അവൻ ഭൂമിയെ സന്ധ്യ പുണർന്നതും അതുകണ്ട് നിലാവ് ചിരിച്ചതും അറിഞ്ഞില്ല, ധനുമാസത്തിന്റെ കുളിര് പതിയെ മുടിത്തുടങ്ങി. താഴത്തു സ്റ്റീരിയോയിൽ നിന്നുമുയരുന്ന പാട്ടാണ്, ഇന്ന് തിരുവാതിരയാണെന്ന് അവനെ ഓർമ്മിപ്പിച്ചത്. മനയുടെ അങ്കണത്തിൽ ഒരുങ്ങുന്ന തരുണികൾ, അവൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരാണ്, മനയുടെ അവശിഷ്ട്ടങ്ങൾ പങ്കിടാൻ. അവരുടെ ചുണ്ടുകൾ ചായത്തിന്റെ ശോണിമയിൽ തിളങ്ങി. ഇറുകിയ ലെഗ്ഗിൻസും ചുരിദാറും വീർപ്പുമുട്ടുകയാണ് ഒതുങ്ങാതെ പുറത്തേക്ക് തള്ളി നിൽക്കുന്ന മാംസള ഭാഗങ്ങൾ കൊണ്ട്. ലാസ്യം ഓക്കാനത്തിന് വഴിമാറും പോലെ, അയാൾ മട്ടുപ്പാവിൽ വെരുകിനെപ്പോലെ നടന്നു. പിന്നിലെ അച്ഛാ…….. എന്നവിളിയാണ് അവനെ ഉണർത്തിയത്.
അവൾ അർച്ചന, രവിയുടെ മകൾ സാവിത്രിയുടെയും, ഒന്നരയും മുണ്ടും അണിഞ്ഞു നിന്നപ്പോൾ സാവിത്രി ചെറുപ്പമായി വന്നപോലെ. അവളെ കൈയ്യിലേൽപ്പിച്ചു, സാവിത്രി പോയപ്പോൾ രവി കരയാൻ പോലും ത്രാണിയില്ലാത്ത നിന്നു. മഹാനഗരത്തിലെ ആശുപത്രിയിലെ കൈപ്പിഴയിൽ. രവിക്ക് നഷ്ട്ടപെട്ടത്, എല്ലാമായിരുന്നു. വിധിയുടെ താഡനത്തിൽ തകർന്ന മനയുടെ ഭാവിയിൽ അയാളുടെ സ്വത്വവും സാന്ത്വനവും ഒലിച്ചു പോയത് അയാളറിയുകയായിരുന്നു. നീണ്ട പതിനെട്ട് വർഷങ്ങൾ നാട്ടിൽ നിന്ന് അകന്ന്. പ്രവാസത്തിന്റെ തീച്ചൂളയിൽ, മനയുടെ അവകാശികൾ തേടി വരും വരെ അർച്ചനക്കും അറിയില്ലായിരുന്നു, അവളുടെ സ്വത്വം. തിരുവാതിരയുടെ പുനരാവിഷ്കരണത്തിൽ എല്ലാം മറന്നയാൾ നിന്നു, പാർവ്വതിയുടെ പരിണയത്തിന്റെ കഥയോർത്തല്ല, സതിയുടെ ആത്മാഹുതിയുടെ വേദന കടിച്ചിറക്കി.

Comments
Post a Comment