അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം പതിനഞ്ച്.
അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന്
ഭാഗം പതിനഞ്ച്.
~~~~~~~~~~~~~~~~~~~~~~~
കൂകി പാഞ്ഞ് കിതച്ച് വന്ന് നിന്ന കരിവണ്ടി നോക്കിയാൽ ഒരു വലിയ പേരുംപാന്പിനെ പോലെ തോന്നിച്ചു.അതിൽ കയറുകയും ഇറങ്ങുകയും ചെയുന്ന ജനത്തിനെ ഭക്ഷണത്തെ പൊതിയുന്ന ഈച്ചകുട്ടത്തെ പോലയും. അത് അവർക്ക് ഇറങ്ങാനുള്ള സ്ഥലം ആയിരുന്നു.സുലൈമാൻ വർഷങ്ങൾക്കുശേഷം പിറന്ന മണ്ണിലേക്ക് കാലുകുത്തുകയായിരുന്നു.അയാളിൽ ഒരു വല്ലാത്ത വൈദ്യുതി പ്രവാഹം ഉണ്ടായത് പോലെ. പിറന്ന മണ്ണിലേക്കുള്ള പ്രവാസിയുടെ താൽകാലിക മടക്കം.അതോ അവസാനിക്കാത്ത യാത്രയുടെ ഇടത്താവളമോ? അയാൾ സ്വയം ചോദിച്ചു.ഉത്തരം കാലത്തിന് മാത്രം അറിയാമായിരുന്നുള്ളൂ. പടപ്പുകൾ എന്നും കാലത്തിന്റെ കൈയിലെ കളിപ്പാട്ടങ്ങൾ മാത്രമല്ലോ, പടച്ചവൻ കാലത്തിന് കളിക്കാൻ പടക്കുന്ന കോപ്പുകൾ അയാൾ മനസ്സിൽ ഓർത്തു. ഇപ്പോൾ താൻ ഒരു തത്വചിന്തകനെപോലെ ചിന്തിച്ചു തുടങ്ങിയോ?അയാൾ സന്ദേഹിച്ചു,അനുഭവങ്ങൾ ഏതുമനുഷ്യനെയും ചിന്തകൻ ആക്കിയേക്കാം. അയാൾ നെടുവീർപ്പിട്ടു. അവർ നാല് പേരും അവിടെ ഇറങ്ങി. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും ഗാർഡ് കൊടി വീശി ആ പാന്പ് പതുക്കെ ഇഴഞ്ഞ് തുടങ്ങി അകത്താക്കിയ ഇരകളുമായി അടുത്തസ്ഥലത്ത് കക്കാനും പുതിയവയെ വിഴുങ്ങാനും ആയി. അവർ കെട്ടും ഭാണ്ഡങ്ങളും ആയി പ്ലാറ്റുഫോമിൽ നിൽക്കുംപോഴത്തേക്ക് കുറെ ചുമട്ട്തൊഴിലാളികൾ അവരെ പൊതിഞ്ഞു. അവർ അവരുടെ അന്ത്രുക്കാന്റെ ബീടരേയും മക്കളേയും കണ്ട് ഓടി എത്തിയതാണ്. ഓരോരുത്തരായി വിശേഷങ്ങൾ തിരക്കി അവരെ വീർപ്പ്മുട്ടിച്ചു. അതിലൊരാൾ ചോദിച്ച ചോദ്യത്തിൽ കബീർ ഒന്ന് പതറി, അവർ തന്നെ പറ്റിയാണ് ചോദിച്ചത്. അയാൾ കരുതി സൈനബന്റെ നിക്കാഹു ബോംബൈയിൽ വച്ച് കഴിഞ്ഞു എന്ന്. പെട്ടന്ന് സമനില വീണ്ടെടുത്ത കബീർ പറഞ്ഞു,നിങ്ങൾ അറിയില്ലേ നമ്മുടെ വലിയവീട്ടിലെ സുലൈമാനണിത്, എന്റെ ചങ്ങായി സലീമിന്റെ ചേട്ടൻ.ബോംബൈയിൽ വച്ച് കണ്ടതും ഞങ്ങൾ കുട്ടികൊണ്ട് വരികയാണ്. അതുകേട്ടതും അവർ അൽഭുതതൊട് തന്നെ നോക്കി.കൂട്ടത്തിൽ അവൻ പറഞ്ഞു ഇതുവരെ അങ്ങ് പേർഷ്യയിൽ ആയിരുന്നു എന്നും. അവർ ആ പാവം നിഷ്കളങ്കരായ നാട്ടുകാർ അവനെ നോക്കി നിന്നു, ഒരു പുതിയ ജീവിയെ കണ്ട മാതിരി. അവരിൽ ചിലർ കൂടെ കെട്ടും എടുത്ത് നടന്ന് തുടങ്ങി അവരെ വീട്ടിൽ എത്തിക്കാൻ, ഇന്നും നന്മ വറ്റാത്ത നാട്ടിൻപുറത്തിന്റെ പരിചേദം അയാൾ അനുഭവിച്ചറി യുകയായിരുന്നു.
സ്റ്റെഷനിൽ നിന്നും ഇറങ്ങി റോഡും പിന്നിട്ട് വിശാലമായ പാടവരന്പുകൾ കടന്ന് ഒന്ന് ഒന്നര ഫർലോങ്ങ് നടന്ന് വേണം അവർക്ക് വീട് എത്താൻ. അവരുടെ പിന്നിലും മുന്നിലും ചുമട് എടുത്ത് നാട്ടുകാർ നടന്നു. അതിലുടെ നടന്നാൽ കണ്ണെത്താ ദുരം പൊക്കാളി പാടം കാണാം പച്ച പട്ടുവിരിച്ച മനോഹരമായ വയലേലകൾ അവക്കിടയിൽ ചെറിയ തുരുത്തികൾ. ആ നയനാന്ദകരമായ കാഴ്ച്ചകൾ തന്റെ നടിനുമാത്രം സ്വന്തം.അതിനിടയിലിടെ കിളികളുടെ നാദവീച്ചികളെ ഭംഗിച്ചുകൊടണ്ട് കടന്നു പോകുന്ന തീവണ്ടികൾ, അവയെ വഹിക്കുന്ന ഒരിക്കലും കുട്ടിമുട്ടാത്ത സമാന്തര രേഖകൾ. ഇത് താൻ വിട്ട് പോകുന്നതിന് മുൻപുള്ള നാട്.എന്നാൽ ഇന്ന് ദുരതേക്ക്നോക്കുന്പോൾ ചില സ്ഥലംങ്ങൾ തരിശാണ്, ഇടക്കിടക്ക് ചെറുതെങ്ങുകളും കുടിലുകളും. ചോദിക്കുമ്പോൾ ഇത്താത്ത പറയുന്നു എങ്ങനാ പുള്ളെ ക്യഷി ചെയാനെകൊണ്ട് ആരെയും കിട്ടാനില്ല. കിട്ടിയാലോ മുടിഞ്ഞ കൂലിയും. ഉള്ളവർ എല്ലാം പാടം തരിശുഇടുകയാണ്, അല്ലെങ്കിൽ വിൽക്കുകയാണ്. ലോകാവസാനം, അവർ പറഞ്ഞ് നിർത്തി. അവർ ഇപ്പോൾ വലിയവീടരുടെ പാടശേഖരത്തിലുടെ ആണ് കടന്ന് പോകുന്നത് അതിൽ പകുതിയും തരിശു തന്നെ. അയാളിൽ അപ്പോൾ പ്രതികാരത്തിന്റെ മണം വീശി, കാരണം ഈ പാടങ്ങൾ ആണല്ലോ അയാളെ ആ നാട് വിടാൻ ഉള്ള സാഹചര്യത്തിൽ എത്തിച്ചത്. ആ ആൾക്കുട്ടം പടശേഖരങ്ങൾ പിന്നിട്ട് വലിയ വീടെന്ന അയാളുടെ തറവാട്ട് പറന്പിലേക്ക് കയറി.അയാളുടെ മനസ്സിൽ കടുംതുടിയുടെ മേളം ഉച്ച്സ്ഥായിൽ പെരുക്കി കേറുകയായിരുന്നു. അപ്പോൾ ആ പറന്പിലെ വ്യക്ഷ ലതാതികളെ തഴുകി കടന്ന് വന്ന ഇളംകുളിർ കാറ്റ് അയാളുടെ കാതിൽ കിന്നാരം ചൊല്ലി കടന്ന് പോയി, അയാൾ തന്റെ ബാല്യകാല സ്മ്രതികളിലേക്കും.
~~~~~~~~~~~~~~~~~~~~~~~~

Comments
Post a Comment