അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം-- പതിനൊന്ന്‌

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും 
അദ്ധ്യായം ഒന്ന് 
ഭാഗം-- പതിനൊന്ന് 
###################
   അടുത്ത ദിവസം രാവിലെ ഉണർന്ന് അയാൾ ഗേളിയുടെ വിടും ലക്ഷ്യമാക്കി യാത്ര തുടർന്നു. ഒരിക്കൽ മാത്രമേ പോയിരുന്നുള്ളൂ, അതിനാൽ ക്യത്യമായി വഴി അറിയില്ലായിരുന്നു. ആവശ്യം കണ്ടുപിടുത്തങ്ങളുടെ  മാതാവ് എന്ന അപ്തവാക്യം അയാളുടെ മനസ്സിൽ മുഴങ്ങി. എങ്ങനെ എങ്കിലും അവളെ കണ്ടുപിടിക്കും  എന്ന ഒറ്റ ലക്ഷ്യമേ തന്റെ ജീവിതത്തിനുള്ളൂ എന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു അയാൾ. കഴിഞ്ഞ വർഷങ്ങൾ  എല്ലാം സഹിച്ച് കഴിഞ്ഞത് അതിന് വേണ്ടി മാത്രം. ആ ദ്യഡ നിശ്ച്യയവുമായി  അയാൾ യാത്ര തുടർന്നു. താമസ സ്ഥലം ഒരു ഏകദേശ ധാരണയെ ഉണ്ടായിരുന്ന ഉള്ളു. ട്രെയിൻ ഇറങ്ങി പോകണം അത്രമാത്രം അറിയാം അന്ന് നടന്നു പോയ വഴികളും.കാലം കോറിയിട്ട മനസിലെ ചില അടയാളങ്ങൾ അയാളെ മുന്നോട്ട് നയിച്ച് കൊണ്ടേ ഇരുന്നു. വർഷങ്ങൾ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും. അവസാനം അയാളുടെ മനസ്സിന്റെ ലക്ഷ്യബോധവും കാലുകളും അയാളെ ശരിയായ സ്ഥലത്ത് എത്തിച്ചു.അതെ അത് തന്നെ ആണ് ഗേളിയുടെ വീട്.താനും അവളും ഒന്നിച്ച് കുറെ മണിക്കുർ ചിലവഴിച്ച ആ  സ്ഥലം തന്റെയും അവളുടെയും  ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ. അതിന്റെ ഓർമ്മകൾ അയാളെ വീണ്ടും ഉന്മത്തനാക്കി. വീടിന്റെ പ്രധാന വാതിൽക്കൽ  ചെന്ന് അയാൾ ശക്തമായി മുട്ടി. തന്റെ പ്രിയതമേ കാണാനുള്ള അത്മ്യമായ ആവേശം ആ മുട്ടിൽ പ്രതിഭലിച്ചോ എന്ന് പോലും അയാൾ സംശയിച്ചു. പെട്ടന്ന് കതവുകൾ തുറക്കപ്പെട്ടു.പക്ഷേ അയാൾ പ്രതീഷിച്ച ആൾ ആയിരുന്നില്ല  അത്  ഒരു തമിഴപെണ്കുട്ടി.അവൾ ചോദിച്ചു എന്നാങ്കെ? !!! അയാൾ പകുതി തമിഴിലും മലയാളത്തിലും ആയി കാര്യം അവതരിപ്പിച്ചു. അവൾ പറഞ്ഞു തെരിയാത് നാങ്കൾ ഇങ്കെ പുതുസ്സ്. ഒന്നുമേ പുരിയാത്. അവൾക്കു മറ്റൊരു ഭാഷയും അറിയില്ല എന്നുമനസ്സിൽ കരുതി  ഇനി തനിക്കു സ്ഥലം തെറ്റിയതാണോ? എന്ന സന്ദെഹത്തിൽ തിരിഞ്ഞ് നടക്കാൻ തുടങ്ങുംപോൾ ഒരു മാറാത്തി പ്രായം ആയ സ്ത്രീ അങ്ങോട്ട് വന്ന് കാര്യം തിരക്കി. അയാൾ തന്റ ആഗമാനോദ്ദ്യെശ്യം പറഞ്ഞു. വിക്ട്ടറിന്റെ മകൾ ഗേളി അല്ലേ? അതെ എന്ന് പറഞ്ഞപ്പോൾ  അവർ പറഞ്ഞു ആ കുടുംബം എന്നെ ഇവിടം വിട്ട് പോയി ഗോവയിലേക്ക് എന്നാ അവർ പറഞ്ഞത്. അവരുടെ ലക്ഷ്യം ആ കുട്ടിയുടെ നല്ല ഭാവി ആയിരുന്നു അത് കഴിഞ്ഞാൽ നാട്ടിൽ പോകണം എന്നും പറയുമായിരുന്നു. അപ്പോൾ? അയാൾ ചോദിച്ചു. അവൾക്കു ഇവിടെ ഒരു നല്ല ബന്ധം കിട്ടി  പിന്നെ അവർ ഇവിടം ഉപേക്ഷിച്ച്  പോയി. പിന്നെയും ആ സ്ത്രീ വിവാഹത്തിന്റെ പകിട്ടിനെ പറ്റി ഒക്കെ പറഞ്ഞു പക്ഷേ ഒന്നും അയാളുടെ ചെവിയിൽ വീണില്ല.മുന്നിൽ ഇരുട്ട് മാത്രം ആയിരുന്നു കുറ്റാകുറ്റിരിട്ട്.

     ഈ ലോകം തനിക്ക് മാത്രം എന്തേ കയിപ്പ് തരുന്നു.അയാൾ ആത്മഗതം ചെയ്തു.എല്ലാം നഷ്ട്ടപ്പെട്ടപ്പോൾ അത്മഹത്യയെ പറ്റി പോലും ചിന്തിച്ചു.ഒരുപക്ഷെ പഴയ സുലൈമാൻ അത് ചെയ്തേനേ എന്നാൽ ജീവിത അനുഭവം കാരിരുന്പിൻ കവചം തീർത്ത താൻ അത് ചെയില്ല.അയാളുടെ മനസ്സിൽ ഇരുന്ന് ആരോ പേർത്തും പേർത്തും പറഞ്ഞു. ജുഹുവിലെ ആ കടൽത്തീരം കാറ്റുകൊണ്ടു അയാളെ തലോടി. കടൽ അയാളോട് സംസാരിക്കും പോലെ. ആദ്യമായി വീടുവിട്ട് വന്നതുമുതൽ  ഈ കടലിനെ അയാൾക്കറിയാം. അന്നും മുറിവേറ്റ മനസ്സിനെ തലോടി ആശ്വസിപ്പിച്ചത് ഈ കടലാണ്. ആ വഞ്ചകിയുടെ വീട്ടിൽ നിന്നും ഇറങ്ങി അയാൾ ബോംബയുടെ പലഭാഗത്തും അലഞ്ഞു, ഗതികിട്ടാ പ്രേതം കണക്കെ, അവസാനം എങ്ങനെയോ ആണ് ഈ കടലമ്മയുടെ അരികിൽ എത്തിയത്.അപ്പോൾ പെട്ടന്ന് അയാൾക്ക് ഉമ്മയെ ഓർമ്മ വന്നു. ഇപ്പം ഉമ്മ കൂടെ ഉണ്ടായിരുന്നു എങ്കിൽ അയാൾ ശരിക്കും ആഗ്രഹിച്ചു. ബീച്ചിൽ നല്ല തിരക്കുണ്ടായിരുന്നു,അന്ന് അവധി ദിവസം ആണ് എന്ന് തോന്നുന്നു. പെട്ടന്നാണ് പിന്നിൽ ഒരുശബ്ദം, അയാളെ ആരോ വിളിക്കുന്നു.ഇങ്ങള് നമ്മടെ സുലൈമ്മനിക്കയല്ലേ. തിരിഞ്ഞ് നോക്കുന്പോൾ സുന്ദരനായ ഒരു മലയാളി ചെറുപ്പക്കാരൻ. അതെ എന്നായി ഞാൻ പക്ഷേ നീ ആര്? ഇക്ക ഞാൻ കബീർ ഇങ്ങളുടെ അനിയൻ സലീമിന്റെ ചങ്ങായി ഇങ്ങള് നമ്മളെ മറന്ന് ഇല്ലേ? വടക്കേ തൊടിയിലെ ചാണകസാമ്പാറ്. ഓർക്കുന്നു കബീർ എന്റെ അയൽക്കാരൻ അനുജന്റെ  സന്തത സഹചാരി  പണ്ട് സ്കുളിൽ പോകുന്നത് പടവരന്പിൽ കുടിയാണ് ഞാനും സലീമും അനുജത്തി സുഹറയും  കബീറും അവന്റെ അനുജത്തി സൈനബയും എല്ലാം ഉണ്ടാകും  ഒരു വലിയ ബറ്റാലിയൻ. അങ്ങനെ ഒരു നാളിൽ പാടം രണ്ടാം ക്യഷിക്കായി ഒരുക്കി ഇട്ടിരുന്നു വരന്പിന് അടുത്തായി ചാണകം കൂട്ടി ഇട്ടിരുന്നു. ഈ കബീർ തെങ്ങിൻ കുന എന്ന മട്ടിൽ അതിലേക്ക് എടുത്തുച്ചാടി അന്ന് മുതൽ അവന്റെ വട്ട പേരാണ് ചാണക സംന്പാർ.  നീ ഇവിടെ? എല്ലാം പറയാം. ഇന്ന് നിങ്ങൾ എന്റെ കൂടെ ബരീ. കാലങ്ങൾ ആയില്ലേ പഹയനെ കണ്ടിട്ട്. നിങ്ങൾ അങ്ങ് ചുമന്ന് തുടുതല്ലാ. അങ്ങനെ നിര്തതെയുള്ള  അവന്റെ കലപില സംസാരവും ആയി അയാൾ അവന്റെ കൂടെ നടന്ന്നു. കഴിഞ്ഞ കാലങ്ങളിൽ ബാക്കി ഉണ്ടായിരുന്ന മുഴുവൻ കാര്യങ്ങളും ഇന്ന് തന്നെ പറഞ്ഞു തീർക്കുന്ന ആവേശത്തോടെ അവൻ തുടർന്നു ഞങളുടെ  പ്രിയ ചാണക സാമ്പാർ.അവനോടൊപ്പം  ഇന്ന് കുടാം അത് ഓർമ്മകളുടെ ശവപറന്പ് അയ മനസ്സിന് കുറെ  ആശ്വാസം ആയിരിക്കും എന്ന ചിന്തയിൽ അവനെയും  അവന്റെ സംസാരത്തെയും അനുസരണയോട് പിന്തുടർന്നു.
#######################
 ( തുടരും)
   

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ