അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം പതിനാല്
അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന്
ഭാഗം പതിനാല്
^^^^^^^^^^^^^^^^^^^^
നാട്ടിലെക്കുള്ള ജയന്തി ജനതയിൽ കയറി ഇരിക്കുമ്പോൾ ശരിക്കും അയാൾ നിസംഗൻ ആയിരുന്നു.കാലങ്ങൾക്ക് ശേഷമുള്ള ഒരു മടക്കയാത്ര ഒരിക്കലും അത് മനസ്സിൽ കണക്ക് കൂട്ടിയിരുന്നില്ല അതിനാൽ അത് എങ്ങനെ നേരിടണം എന്ന ഒരു രൂപവും ഇല്ലായിരുന്നു.ജീവിതം മറ്റാരോ നിയന്ത്രിക്കും പോലെ ഒഴുക്കിനനുസരിച്ചുള്ള ഒരു പ്രയാണം, എതിരെ നീന്താൻ ശ്രമിച്ചപ്പോൾ എല്ലാം ശക്തമായ ഓളങ്ങൾ തന്നെ കീഴ്പ്പെടുതിയിയൂന്നു. ഇനി കുറച്ച് അതിന് അനുകുലമായി കുടാം. മനസ്സ് അയാൾ പകപ്പെടുതുകയായിരുന്നു. ട്രെയിൻ കൂപ്പയിൽ ഒന്നിച്ചായിരുന്നു സീറ്റ്, കബീർ റെയിൽവേ ജോലിയിൽ ആയതിനാൽ അതിന് ഒരു പ്രയാസവും ഇല്ലായിരുന്നു. താത്ത അടുത്ത് തന്നെ ഇരുന്നു എതിരെ സൈനബയും കബീറും. താത്തക്ക് തന്നെ കണ്ട് കൊതിത്തീർന്നില്ലപോൽ സൈനബയും കബീറും പറയുകയും ചെയ്തു കളിയായി ആദ്യപുത്രനെ കണ്ടപ്പോൾ ഇപ്പോൾ ഞങ്ങളെ വേണ്ടാതായി എന്നാ മട്ടിൽ അതുകേൾക്കുമ്പോൾ താത്ത ഒരു ചെരുപുഞ്ചിരിയിൽ മറുപടി ഒതുക്കി.
അയാൾ എതിരെ ഇരുന്ന സൈനബയെ ശ്രദ്ദിക്കുകയായിരുന്നു. താൻ വിട്ടുപോരുന്പോൾ വെളുത്ത് കൊലുന്നനയുള്ള ഒരു കൊച്ചുപെണ്കുട്ടി കുഞ്ഞിപെങ്ങൾ സുഹ് റയുടെ അടുത്ത കുട്ടുകാരി കുടാതെ ഒരു പ്രായക്കാരും ഒരു ക്ലാസ്സിൽ പഠിക്കുന്നവരും. സലീമിന്റെയും ഇളയവൾ സലിംമും അവളുമായി അഞ്ച് വയസ്സിന് വ്യത്യാസം ഉണ്ട്. എല്ലാവരിലും മുത്തവൻ ഞാൻ ആയിരുന്നു. സ്കുളിൽ പോകുമ്പോൾ നയിച്ചിരുന്നത്. വലിയ ക്ലാസ്സിൽ എത്തിയപ്പോൾ ഞാൻ സ്വയം അകന്നു, വലിയ കുട്ടിയയില്ലേ എന്ന തോന്നൽ പിന്നെ നാടുവിടലും.ഇപ്പോൾ അവൾ വലിയ പെണ്ണ് ഒരുത്തി ആയിരിക്കുന്നു. നല്ല മൊഞ്ചും. ആരേയും ആകർഷിക്കും.കുഞ്ഞിപെങ്ങൾ സുഹറയും ഇതുപോലെ ആയിക്കാണും. നിക്കാഹു കഴിഞ്ഞോ ആവൊ? ബാപ്പ എല്ലാം നടത്തിക്കാണ്നും. എല്ലാം നോക്കി കണ്ടു നടത്താൻ ആള് പണ്ടേ മിടുക്കൻ ആണ്. പിന്നെ ആരെ കാത്തിരിക്കാൻ. അയാൾ ഓർത്തു.
ആ പകലും രാത്രിയും കഴിഞ്ഞു.പൂനയും ലോണവാലയും ഒക്കെകഴിഞ്ഞു വണ്ടി ഓടുകയായിരുന്നു. രാത്രി അയാൾക്ക് ഉറക്കം വന്നില്ല. മുകളിൽ ബാർത്തുകളിൽ അവർ കിടന്നു.താഴെ ഒരുകാവൽക്കാരനെ പോലെ താനുംപുലർച്ചെ മുഖത്തേക്ക് ചുട് കാറ്റു അടിച്ചപ്പോൾ ഉണർന്നു, ഇപ്പോൾ വണ്ടി ആന്ധ്രയുടെ വിരിമാറിൽ കുടി ഓടുകയാണ്. മറ്റുള്ളവർ എഴുനെറ്റിരിന്നു.പ്രഭാതക്യത്യങ്ങൾ കഴിച്ചിരുന്നു. താൻ ശാന്തമായി ഉറങ്ങുന്നത് കണ്ട് ശല്യം ചെയ്യഞ്ഞത് ആണ് എന്ന് മനസിലായി. ഇനിയും ഒരുപകലും ഒരു രാത്രിയും കഴിഞ്ഞാൽ കേരളത്തിൽ എത്താം. പ്രഭാത കച്ചവടം അപ്പോഴും കഴിഞിരുന്നില്ല. വണ്ടി പിന്നെയും പായുകയാണ്. പിന്നോട്ട് വരുന്ന കാറ്റിൽ കൽക്കരിപുകയും പോടിയും മണക്കുനുണ്ട്. രണ്ട് കൽക്കരി എഞ്ചിൻ ആണ് വലിക്കുന്നത്. അടുത്ത് വന്നിരിന്നപ്പോൾ അവർ പലതും ചോദിച്ച കുട്ടത്തിൽ ജോലി ഗൾഫിൽ ആണെന്നും ലീവിൽ വന്നതാണനും പറഞ്ഞു.മറ്റൊന്നും പറഞ്ഞില്ല എന്തിനു അവരെ കുടി വിഷമിപ്പിക്കണം അയാൾ ഓർത്തു.
ആ രാത്രി ഇരുളി വെളുത്തപ്പോൾ ദുരെ പച്ചപ്പുകൾ കാണാറായി, അയാളുടെ മനസ്സ് ആകാശത്ത് മഴക്കാറുകൾ കണ്ട മയുഖം പോലെ ആയി. വർഷങ്ങൾ തരിശു ഭുമിമാത്രം കണ്ടവന് പച്ചപ്പ് കണ്ടാൽ കാണുന്ന സന്തോഷം അനുഭവിച്ച് അറിയണം. ആ യാത്ര അവസാനിക്കാൻ പോകുകയാണ്, അതിന് അവസാനം ഒരിക്കൽ തനിക്ക് പ്രിയപ്പെട്ടവർ ആയവരുടെ അടുത്താണ്. ഇന്ന് എങ്ങനെ അറിയില്ല,ഒന്നറിയാം അവരെല്ലാം തന്നെ ഒരിക്കൽ അവരുടെ പ്രാണന് തുല്യം സ്നേഹിചിരുന്നു.എന്നാൽ ഇന്നോ അറിയില്ല. എല്ലാം അനുഭവിച്ച് അറിയാൻ പോകുകയല്ലേ. അയാളുടെ മനസ്സിൽ ആയിരം പെരുമ്പറകൾ ഒന്നിച്ചുകൊട്ടിയാൽ ഉള്ള ഒരു തരം അവസ്ഥ ആയിരുന്നു. അയാളുടെ ഹ്രദയം മിടിപ്പാൽ അത് പുറത്തേക്ക് എത്തിച്ചിരുന്നു. എങ്കിലും അയാളിൽ ശുഭപ്രതീക്ഷയുടെ ഒരു നാളം അപ്പോഴും മുനിഞ്ഞ് കത്തുന്നുണ്ടായിരുന്നു.കാറ്റിലും കോളിലും കുടി തുഴഞ്ഞു പോകുന്ന വള്ളത്തിൽ പഴയ ഹരിക്കേൻലാംന്പ് കത്തുന്ന പോലെ.
-----------------------------------
( തുടരും )
Comments
Post a Comment