അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും.അദ്ധ്യായം ഒന്ന്. ഭാഗം പതിനാറ്
അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും.അദ്ധ്യായം ഒന്ന്. ഭാഗം പതിനാറ്
~~~~~~~~~~~~~~~~~~~~
വീടിൻറെ മുറ്റത്ത് എത്തിയതും അവിടെനിന്നും പടിക്കകത്തേക്ക് കയറിയതും ഒന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളായിരുന്നു. ഉപ്പയും ഉമ്മയും സലീമും സുഹറയും റഹീമും മറ്റു എളയവരും വിങ്ങി വിങ്ങി കരയുകയായിരുന്നു. അതുകണ്ട് താനും കരഞ്ഞുപോയി ഒപ്പം താത്തയും കബീറും സൈനബയും. ഈ ഉറ്റവരെയും പിരിഞ്ഞാണല്ലോ ഇത്രയും കാലം ഈ ദുനിയാവിൽ ഏകനായി അലഞ്ഞത് എന്നോർത്തപ്പോൾ മനസ്സ് വല്ലാതെ നോന്പരപ്പെട്ടു. കൗമാര ചപലത. ഇനിയും ഈ സ്നേഹ തണലിൽ ഇനിയുള്ള കാലം, തീരുമാനമെടുക്കുകായയിരുന്നു മനസ്സ്. സുഹറയുടെ കല്യാണം നടന്നിരുന്നില്ല. അതാണ് ആദ്യ ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളിൽ അയാൾ അവതരിപ്പിച്ചു എല്ലാരുടെയും മുൻപിൽ. എല്ലാവർക്കും സന്തോഷമായി. ഉപ്പ പറഞ്ഞു എന്നാൽ നീ തന്നെ മുൻപിൽ നിന്ന് നടത്തുക എനിക്ക് വയസ്സായില്ലേ. അതിൽ അയാൾക്കും എതിർപ്പില്ലായിരുന്നു, അയാൾ അത് ആഗ്രഹിച്ചിരുന്നു. അപ്പോൾ ആണ് ഉമ്മ പറഞ്ഞത് എങ്കിൽ അതോടോപ്പം നിന്റെയും നിക്കാഹു നടക്കട്ടെ, അയാൾ ഒഴിഞ്ഞു മാറാൻ നോക്കി പക്ഷേ മറ്റുള്ളവർ സമ്മതിച്ചില്ല. പിന്നെ ചെറുക്കനെ അന്യോഷിക്കൽ ആയി പ്രധാന പണി.ഒരുനാൾ അത്താഴം കഴിഞ്ഞ് ഇരിക്കുന്പോൾ സുഹറ അടുത്ത് വന്നു.എനിക്ക് വല്യിക്കയായി സംസാരിക്കണം എന്ന മുഖവുരയും ആയി. മടിച്ച് മടിച്ചാണെങ്കിലും അവൾ സത്യം പറഞ്ഞു. അവളും കബീറുമായുള്ള ദീർഘകാല അനുരാഗത്തെ പറ്റി. പഴയ കാലമായിരുനെങ്കിൽ പിന്നെ എന്തുനടക്കും എന്ന് ഊഹിക്കാൻ പറ്റില്ല പക്ഷേ കാലങ്ങൾ മാറുകല്ലേ മാത്രമല്ല,അവൻ നല്ല ഉദ്യോഗസ്ഥനും സൽസൊഭവിയും. അവിടെ ഉമ്മയുടെ സ്വാർത്ഥത വീണ്ടും. ഒപ്പം സൈനബയെ ഇങ്ങോട്ടും.താൻ ഒരിക്കലും ചിന്തിക്കാത്ത കാര്യം.എതിർത്തുനോക്കി പക്ഷേ എല്ലാം എല്ലാരും തീരുമാനിച്ചിരുന്നു, തന്റെ എതിർപ്പ് അവർ പരാജയപ്പെടുത്തി. വീണ്ടും കാലം അവന്റെ മാന്ത്രിക ചെപ്പിൽ നിന്നും അത്ഭുതങ്ങളുടെ മായിക കാഴ്ചകൾ വീണ്ടും തരികയായിരുന്നു അതിന്റെ പ്രലോഭനങ്ങളിൽ പെട്ട് ഒഴികി മറിയാൻ മാത്രമേ മനുജജന്മങ്ങൾക്ക് ശക്തിഉള്ളു.
അങ്ങനെ നിക്കാഹിന് പന്തൽ ഉയർന്നു ഒന്നിനല്ല രണ്ടിന്. ആദ്യ രാത്രി ഹുറിയെപ്പോൾ കടന്നു വന്ന അവൾ തന്നെ അന്പരപ്പിച്ചുകളഞ്ഞു. ഏതോ സുബർഗ്ഗത്തിലെ പോലെ മണിയറ, ആ അനുഭുതികളിൽ ഗേളിയെ അയാൾ എന്നെന്നേക്കും മറക്കുകയായിരുന്നു. അവിടെ കർക്കിടക രാത്രിയിലേ കുലംകുത്തി ഒഴുകൽ ആയിരുന്നു എങ്കിൽ ഇവിടെ ചന്നം പിന്നം പെയ്ത് ഭുമിയേ ആകപ്പാടെ കോൾമയിർ കൊള്ളിക്കുന്ന തുലരാവുകളിലെ ആമോദ മഴആവുകയായിരുന്നു അയാൾ. അതിൽ മുങ്ങി നനഞ്ഞ് സ്വ്പന സായൂജ്യം തേടുകയായിരുന്നു അവൾ. അവിടെ സ്ര്ഷ്ട്ടിയുടെ മഹാകർമ്മം പിന്നെയും ആവർത്തിക്കപെടുകയായിരുന്നു. നിമിഷങ്ങൾ മണിക്കുറുകൾ ആയും മണിക്കുറുകൾ ദിനങ്ങൾ ആയും കടന്ന് പോയ്ക്കൊണ്ടേയിരുന്നു.
മാസങ്ങൾ രണ്ടു മുന്ന് കഴിഞ്ഞു. അയാളുടെ കൈയിലെ പണവും. അവൾ സ്വപ്പനങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നു. ഒരു കൊച്ച് വീടും കുട്ടികളും ഒക്കെ തറവാട്ടിൽ പഴയ വരവില്ല, ക്യഷി നഷട്ടത്തിൽ ഉപ്പാക്ക് പ്രായവും ഇളയവർ പഠനത്തിലും. ഇപ്പോൾ എല്ലാം തന്റെ ചുമലിൽ കൂടാതെ വഴിയിൽ കാണുന്നവർ ചോദിച്ച് തുടങ്ങി എന്നാ പോകുന്നെ? ലീവ് തീർനില്ലേ എന്നോക്കെ. അയാൾ തിരിച്ച് പോക്കിനെപ്പറ്റി ചിന്തിച്ച് തുടങ്ങി. ഒപ്പം പ്രവാസം എന്ന തടവറയെപ്പറ്റിയും.ഒരിക്കൽ ഈ കുരുക്കിൽ പെട്ടാൽ പിന്നെ പരോളെ വിധിച്ചിട്ടുള്ളൂ. പക്ഷേ താൻ എന്ത് ചെയും. വിസ തീർത്തു കയറ്റിവിട്ടതാണ് എന്ന് സൈനബക്ക് പോലും അറിയില്ല. എങ്ങനെ പറയും പ്രേമിച്ച പെണ്നിനെ കാണാൻ എല്ലാം വലിച്ചെറിഞ്ഞു വന്നു എന്ന് ഭാര്യയോട് പറയാൻ പറ്റുമോ?അതിനാൽ അയാൾ മിണ്ടിയില്ല. ഏതായാലും ഇനിയും പോകാൻ ശ്രമിക്കതന്നെ അയാൾ തീരുമാനിച്ചു. ഇനിയും നാലാൾ അറിഞ്ഞു തന്നെ നടുവിടാം. അങ്ങനെ ദിവാസ്വപ്പ്നങ്ങളിൽ മുഴുകി.
അങ്ങനെ ഒരു ദിവസം പസ്സ്പോര്ട്ടിനായി അയാൾ പെട്ടി പരതുകയായിരുന്നു. അപ്പോൾ സുൽത്താന്റെ ഫോണ് നമ്പർ എഴുതിയ പേപ്പർ അയാളുടെ കൈയിൽ പെട്ട്. അത് അയാളുടെ ആശകൾക്ക് ചിറകുകൾ നൽകി.ഒന്ന് വിളിച്ച് ചോദിച്ചാലോ അലിവ് തോന്നി വിസ തന്നാലോ. വീട്ടുവേല ആയാലും സാരമില്ല. കുടുംബത്തിനുതന്റെ താങ്ങ് അവിശ്യമുണ്ട് അയാൾ ഒർത്തു. പെട്ടന്ന് മറുചിന്ത മനസ്സിൽ കടന്ന് വന്നു.ഏയ് ഒരിക്കലും അയാൾ തന്നെ തിരിച്ച് വിളിക്കില്ല. വർഷങ്ങൾ കുടെനിന്ന മോതലാളി കള്ളൻ എന്ന് മുദ്ര കുത്തിയതല്ലേ അതും അതും തന്റെ നാട്ടുകാരൻ, അങ്ങനെ ഒരാളെ എങ്ങനെ വീട്ടിൽ വിശ്വസിച്ച് കേറ്റും. പിന്നെ വിളിക്കാൻ പറഞ്ഞ് ഫോണ് തന്നതോ? അഥവാ ഇനി വിസ വന്നാൽ പ്രിയ സൈനബയും വീട്ടുകാരെയും വിട്ട് വീണ്ടും പ്രവാസം.ഭിന്ന വികാരങ്ങൾ അയാളുടെ മനസ്സിനിൽ കുരുക്ഷേത്രം തീർത്ത് കോണ്ടേ ഇരുന്നു,ശരിക്കും ഒരു തീരുമാനത്തിൽ എത്താൻ പറ്റാതെ അയാളും.
Comments
Post a Comment