അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും അദ്ധ്യായം ഒന്ന് ഭാഗം പതിമൂന്ന്
അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും അദ്ധ്യായം ഒന്ന് ഭാഗം പതിമൂന്ന്
****************************
വാതിൽ തുറന്നത് ഒരു പെണ്കുട്ടിയായിരുന്നു. കബീറിനെ മാത്രമാണ് അവൾ പ്രതീക്ഷിച്ചത് എന്ന് തോന്നുന്നു. തലയിൽ നിന്നും ഊർന്നു വീണ തട്ടം ശരിയാക്കി പെട്ടന്നവൾ അകത്തേക്ക് പോയി.കബീറിനൊപ്പം അയാൾ വീട്ടിലേക്ക് കടന്നിരുന്നു. ഉമ്മാ കബീർ നീട്ടി വിളിച്ചു. അകത്തുനിന്നും മറുവിളിയും ശകാരവും ആയി ഫാത്തിമാതാത്ത അങ്ങനെയാണ് പണ്ട് അയാൾ വിളിച്ചിരുന്നത്, കടന്ന് വന്നു. ഇജ്ജു എവിടെയാണ് ഈ ചുറ്റി തിരിയുന്നത് അവധി ദിവസത്തിൽ മകൻ ചുറ്റി തിരിയുന്നതിന്റെ പരിഭവം ആണ്.ഇവിടെ ഒരു ബാല്യകാരി പെണ്ണ് ഉണ്ട് എന്ന വല്ല വിചാരവും ഒണ്ട ആനക്ക്? പിന്നെ ഈ ബയസ്സായ തള്ളയും ബലാലേ?, താത്തക്ക് ഒരു വ്യത്യാസവും വരുത്തിയിട്ടില്ല കാലം രൂപത്തിലും സംസാര രീതികളിലും പ്രായത്തിന്റെ ചില ചുരുക്കം മാർക്കുകൾ മുഖത്തും പിന്നെ മുടികളിലും ഒഴിച്ചാൽ. അയാൾ ആശ്ചര്യത്തോടെ നോക്കി ഇരുന്നു.ആരാണ്ട ഇത്, ഇന്ന് ബിരുന്നുകാരൻ ഉണ്ട് നീ പറഞ്ഞില്ലല്ലോ? അങ്ങനെ പോയി അവരുടെ സംസാരം. തങ്ങൾ ഇരിക്കുന്നതിന് എതിർവശത്തെ കസേരയിൽ അവർ വന്നിരുന്ന് അയാളെ തന്നെ നോക്കിയിരുന്നു. കബീർ ചോദിച്ചു ഉമ്മ ഈ ആളിനെ അറിയുമോ? കണ്ടിട്ട് നമ്മുടെ കുട്ടക്കാർ പോലെ ഉണ്ട് എവിടെയോ കണ്ട മോറുപോലെ അങ്ങട്ട് മനസ്സിലേക്ക് വരുന്നില്ല സലീംമോൻ ആണോഡാ, ഏയി ഇല്ല അവൻ അല്ല പക്ഷേ സലിമിന്റെ ചേട്ടൻ സുലൈമാൻ അവനായിരുന്നു, എന്റെ ആദ്യത്തെ കുട്ടി അവൻ ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഇരുന്നേനെ. അവർ പയ്യാരം പറയാൻ തുടങ്ങി, എന്നെ അന്ത്രമാനുക്ക അവിടെനിക്കാഹുകെട്ടി കൊണ്ടുവരുംപോൾ ബാല്യവീട്ടിൽ ആയിഷത്ത വന്നിട്ട് മാസങ്ങളെ ആയിരുന്നുള്ളു. ങ്ങൾക്ക് പടച്ചോൻ ഇന്നേ തരാൻ പിന്നെയും കാലങ്ങൾ എടുത്ത്. എന്നാൽ സുലു അവനായിരിന്നു ആനക്കും ആയിഷത്തായുക്കും കുഞ്ഞ്. തായത്ത് മാനത്തും ബെക്കതെയാണ് ഞങ്ങൾ കൊണ്ടുനടന്നിരുന്നത്. അന്ന് ബല്യവീടട്ടിലെ വല്യുമ്മ പറയുമായിരുന്നു കുഞ്ഞിനെ പെറ്റത് ആയിഷ ആണെങ്കിലും ഉമ്മ ഫാത്തിമ ആണ് എന്ന്. ആ മോനാണ് ആരോടും പറയാതെ എവിടെക്കോ .... അവരുടെ കണ്ണുകൾ നിറഞ്ഞോഴുകാൻ തുടങ്ങി ഒപ്പം തന്റെതും.
കബീർ പെട്ടന്ന് ഉമ്മായിക്കരുകിലേക്ക് ചെന്നിരുന്നു. കണ്ണുകൾ തുടച്ചിട്ട് ചോദിച്ച് ഉമ്മാ അത് പോട്ട് ഇവരെ തിരിഞ്ഞിക്കണ എന്ന് പറയി, ഇല്ല മോനെ ബയസ്സയില്ലെ കണ്ണുകൾ പിടിക്കണില്ല ഈ പറയ്. ഉമ്മാ ഇവര് നമ്മുടെ നാട്ടുകാരാ, ഉമ്മാ അറിയും ബല്യവീട്ടിലെ എല്ലാരും ഇവരെ അറിയും ഇവരാണ് ഇങ്ങടെ സുലൈമാൻ. അത് കേട്ടതും ഫത്തിമാതാത്തയിൽ ഉണ്ടായ മാറ്റം വളരെ വേത്യയസ്തം ആയിരുന്നു.ആ ഭാവമാറ്റം എന്നെ അന്പ്പരപ്പിച്ചു. പെട്ടന്ന് വന്നവർ തന്റെ രണ്ട് കവിളിലും ആഞ്ഞു ആഞ്ഞ് അടിച്ചു എങ്കിലും തനിക്ക് നോവരുത് എന്ന വാശി അതിന് ഉണ്ടായിരുന്നു. അത് വരെ വാതിൽ പടിയുടെ പിന്നിൽ ഒളിച്ചിരുന്ന സൈനബയും കബീറും കുടി അവരെ ബലമായി പിടിച്ചിരുത്തും വരെ അവർ അത് തുടർന്നു. അവർ അതിശക്തിയായി ശ്വാസം വിടുന്നുണ്ടായിരുന്നു ആ സീൻ മാറിയത് സൈനബയുടെ സംസാരത്തിൽ കുടിആയിരുന്നു.നിങ്ങളെ ആദ്യം കണ്ടപ്പഴേ നമുക്ക് മനസ്സിലായി, വലിയ ആളായെങ്കിലും നിങ്ങൾ പഴയ സുലൈമാനിക്ക തന്നെ ഒരു മാറ്റവും ഇല്ല. പിന്നെ ഇക്ക വേറെ ആരെയും ഇങ്ങട്ട് കൊണ്ടുവരികയും ഇല്ല. സൈനബ പറഞ്ഞ് നിർത്തി.
ഫാത്തിമ താത്ത സാധാരണ സ്ഥിതിയിലേക്ക് മടങ്ങി വരുന്നതെ ഉണ്ടായിരുന്നുള്ളു. അവർ പതുക്കെ തന്റെ അടുക്കൽ ഇരുന്ന് കവിളിൽ തലോടി, അവരുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി തന്റെയും. അവിടെ സ്നേഹ കടലിൽ അയാൾ അലിഞ്ഞ് അലിഞ്ഞ് തീരുകുയായിരുന്നു. അതുകണ്ട് കബീറിന്റെയും സൈനബയുടെയും കണ്ണുകളും ഈറനണിഞ്ഞു. കുറെ നേരം കഴിഞ്ഞപ്പോൾ അവർ കാര്യങ്ങൾ ചോദിച്ച് അറിഞ്ഞു.കബീർ ജുഹുവിൽ വച്ച് കണ്ടുമുട്ടിയത് മുതൽ ഇവിടം വരെ ഉള്ളത് എല്ലാം പറഞ്ഞു അവരോട്. അത് വരെ താൻ ഒന്നും പറഞ്ഞിരുന്നില്ല. തന്റെ മനസ്സും വികാരവിക്ഷോഭത്തിൽ കലങ്ങിമറിയുകയായിരുന്നു. പുതുമഴപെയ്ത് വീണ വെള്ളം എല്ലാ കെട്ടുകളും തകർത്ത് തോടായി പുഴയായി നദിയായി കലങ്ങി മറിഞ്ഞ് ഒഴുകും പോലെ. അത് തെളിയാൻ കുറച്ച് സമയം എടുക്കുമല്ലോ? ആ സമയത്തിനായി ആ നാല് ആത്മാക്കൾ
കാത്തിരുന്നു. മൌനംഭംജിച്ചത് ഇതാത്ത തന്നെ ആയിരുന്നു. മോനെ ഉമ്മയെ കാണാൻ പോകുനില്ലേ, അത്...അത് അയാൾ പരുങ്ങി, മോൻ പോകണം അവർ പറഞ്ഞു. ആയിശത്തയെ എനിക്ക് അറിയും പോലെ ഈ ദുനിയാവിൽ ആർക്കും അറിയില്ല നീ പോണതിൽ പിന്നെ അവർ നല്ലോണം ഉറങ്ങിയിട്ടില്ല, ചിരിച്ചിട്ടില്ല സംസാര്ച്ചിട്ടില്ല. അവരുടെ സന്തോഷം എടുത്തുകൊണ്ടു ആണ് നീ കടന്നു പോയത്.അവർ മാത്രം ആ വീട്ടുകാർ മുഴുവൻ. ഇന്നും അവർ നിനക്കായി ഒരു വയർ ചോറ് മാറ്റിവയിക്കുന്നു. ഏതെങ്കിലും രാത്രിയിൽ നീ വന്നാൽ നിന്നെ ഊട്ടാൻ. നിന്നെ പ്രതി കരയാതെ അവരുടെ ദിവസം തുടങ്ങാറില്ല ഓടുങ്ങാറും.കബീറും സൈനബയും അതിന് സാക്ഷ്യം പറഞ്ഞു. അത് അയാളെ മാറ്റുകയായിരുന്നു. അപ്പോൾ അയാൾ ജീവിതത്തിൽ ഇന്ന് വരെ ഉണ്ടായ എല്ലാ തിരിച്ചടികളും മറക്കുകയായിരുന്നു തൽക്കാലത്തെകെങ്കിലും. ചരട് പൊട്ടിയ പട്ടം കണക്കെ ഉള്ള അയാളുടെ സഞ്ചാരപഥം അയാൾക്കും മടുത്തു തുടങ്ങിയിരുന്നു. കബീറിന്റെ ചോദ്യംമാണ് അയാളെ ചിന്തയിൽ നിന്നും ഉണർത്തിയത്, ഞങൾ ഉടനെ നാട്ടിൽ പോകുന്നുണ്ട് അതിൽ ഒരു ടിക്കെറ്റും കുടി ചെയട്ടെ. അയാൾ ഒന്നും പറഞ്ഞില്ല അയാളുടെ മൌനം സമ്മതം എന്നമട്ടിൽ കബീർ കാര്യങ്ങൾ മുന്നോട്ട് നീക്കി. നിരത്തുവക്കിലെ കൈ നോട്ടക്കാർ മനസ്സ് വായിച്ച് ഫലം പറയും പോലെ. കാലം പിന്നെയും മുന്നോട്ട് പായുകയായിരുന്നു. ജീവിതനദിയിലെ അടിത്തട്ടിൽ ആരും കാണാതെ ഒളിപ്പിച്ച മുത്തും ചിപ്പിയും തേടി മുങ്ങാൻ കുഴി ഇടുന്ന മനുഷ്യൻറെ സീമയില്ലാത്ത ആഗ്രഹങ്ങളെയും മടിയിൽ ഒളിപ്പിച്ചും കൊണ്ട്. ഇനിയും എന്തെല്ലാം അത്ഭുതങ്ങൾ, അതറിയാവുന്ന ത്രിലോക ജ്ഞാനികൾ ആരും ഇവിടെ അവതരിക്കുന്നില്ലലോ. അഥവാ ഉണ്ടങ്കിൽ അവർ ആര്?
********************************
( തുടരും)
Comments
Post a Comment