അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും ********************ജീവിതം നദിപോലെ

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും  
*******************************
 ജീവിതം  നദിപോലെ 
---------------------------

           ആ രാത്രി  ജീവിതത്തിൽ  ഇന്നും  വല്ലാതെ പിന്തുടരുന്നു. വർഷങ്ങൾ അടിമയെപ്പോലെ  ജോലി ചെയിതിട്ട് പ്രിയപ്പെട്ടവളെ കാണാൻ അവധി ചോദിച്ഛപ്പോൾ അതിധാരുണവും ക്രുരവുമായി തല്ലി ചതച്ച മൂരിയെ മമ്മതിനെ  പലതവണ അയാൾ മനസ്സിൽ കുത്തി കൊന്നിട്ടുണ്ട് അന്ന് എന്തേ അങ്ങനെ ചെയാഞ്ഞു എന്ന് പലതവണ സ്വയം ചോദിച്ചിട്ടും ഉണ്ട്.ഒരുപക്ഷേ ഗേളിയുടെ മുഖം തന്നെ തടഞ്ഞതാവാം.എന്നാലും തന്നോട് അയാൾ അങ്ങനെ ചെയ്തല്ലോ. അവിടെ ദൈവം അയച്ചപോലെ ആണ് സുൽത്താൻ എത്തിയത് ആ രാത്രി മാത്രമല്ല പിന്നെ ആ നാടുവിടും വരെ അദ്ദേഹത്തിൻറെ  ബംഗ്ലാവിന്റെ പുറം പുരയിൽ ആയിരുന്നു താൻ അന്തി ഉറങ്ങിയിരുന്നത്. അദ്ദേഹം ശരിക്കും സുൽത്താൻ തന്നെ ആയിരുന്നു. പേരിൽ മാത്രമല്ല പ്രവർത്തിയിലും സന്പത്തിലും. വലിയ വീടും നിരവധി വാഹനങ്ങളും ഒപ്പം ഒട്ടേറെ വേലക്കാരും. അതിൽ ഇന്ത്യക്കാരും ഫിലിപ്പയ്നികളും  കുടാതെ മലെഷ്യൻസും ഇന്ദൊനെഷ്യൻസും ഒക്കെ  ഉണ്ടായിരുന്നു. വളരെ വലിയ തൊടി അതിൽ മനോഹരമായ  കൊട്ടാര സമാനമായ ബംഗ്ലാവ്. ചുറ്റും നല്ല രീതിയിൽ സംരക്ഷിക്കുന്ന  പൂന്തൊട്ടം. അതിനും വെളിയിൽ ഇതെല്ലാം നോക്കി നടത്തുന്ന  വേലക്കാർക്കുള്ള ചെറിയ വീടുകൾ. ഈ മനുഷ്യനാണ് എന്നും ആ ചായ മക്കാനിയിൽ വന്നിരിക്കുന്നത് എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല ആദ്യം. അന്ന് രാത്രി അയാളെ ആ വളപ്പിലെ ഒരു മുറിയൽ  കൊണ്ടുചെന്നാക്കി. അവിടെ  ഒരു മലയാളി ഉണ്ടായിരുന്നു.  ജൊസെഫ്, അയാൾ തങ്ങളെ കണ്ടതും പെട്ടന്ന് ഇറങ്ങി വന്നു. തന്നെ പെട്ടന്ന് പിടിച്ചു മുറിയിൽ കൊണ്ടിരിത്തി. അതിനു ശേഷം സുൽത്താൻ അയാളെ മാറ്റി നിരത്തി എന്തൊക്കെയോ പറഞ്ഞു പിന്നെ  വീട്ടിലേക്ക് പോയി.അന്ന് ജോസഫ്  അയാളെ പരിച്ചരിച്ചു.മുറിവുകൾ കഴുകി മരുന്ന് വച്ചുകെട്ടി. കഴിക്കാൻ ഭക്ഷണം കൊണ്ട് നൽകി. കിടക്കാൻ ആ മുറിയിലെ  അടുത്ത കട്ടിൽ ഒരുക്കി കൊടുത്തു. അവിടെ സുലൈമാനും മറ്റു രണ്ട് ആത്മാക്കളും തമ്മിൽ  ശിഷ്ട്ട ജെന്മം പിരിയാത്ത ബന്ധം ഉടലെടുക്കയായിരുന്നു. 

           അവിടെ കുറെ നാളുകൾ കഴിഞ്ഞു.ഒരു പണിയും എടുക്കാതെ, അല്ല എടുപ്പിക്കാതെ എന്ന് പറയുന്നതാവും  ശരി. ജോസഫ്  ഒന്നും ചെയ്യാൻ സമ്മതിച്ചില്ല. ഒരു സഹോദരനെ പോലെ  സ്നേഹിച്ചു പരിചരിച്ചു. ജോസഫ് ആണ് സുൽത്താനെയും കുടുംബത്തെയുംപറ്റി  പറഞ്ഞത്. ആ രാജ്യത്തേ രാജാവിന്റെ ചർച്ചക്കാർ ആണ്. സുൽത്താന്റെ  വീടും വീട്ടുകാരും. എല്ലാം സർക്കാർ ചിലവിൽ  നല്ല കരുണയുള്ള മനുഷ്യർ, കാര്യങ്ങൾക്കു  നാട്ടിലെയും  ഇവിടുത്തെയും  ചോദിച്ച് അറിഞ്ഞ് സഹായിക്കും. നല്ല ജോലിയും ഭക്ഷണവും.സുൽത്താൻ വിദേശത്ത് പഠിച്ചതാണ്  സ്വഭാവം പാരന്പര്യമായി  കിട്ടിയത് സഹജീവികളെ സ്നേഹിക്കാൻ  പഠിച്ചവൻ. ഒപ്പം വേറിട്ട വഴിയിൽ നടക്കാൻ ആഗ്രഹിക്കുന്നവൻ, അതിനാൽ വീട്ടിൽ അൽപ്പം നോസ്സുണ്ടോ എന്നാ സംശയം ഉള്ളവൻ,എങ്കിലും നല്ലവൻ. ജോലിക്കാരുമായി നല്ല ബന്ധം. എല്ലാവരെയും അടുത്ത് അറിയാം അവരുടെ വീട്ടുകാര്യം ഉൾപ്പെടെ. ഇനി ജോസഫ് നല്ലവൻ ഉപകാരി  ശരിക്കും ജോലിക്കാരുടെ നോട്ടക്കാരൻ  സുൽത്താന്റെ ബാപ്പ എല്ലാം ഏൽപ്പിക്കുന്നത് അയാളെ ആണ്. അത്മാർത്ഥമായി അയാൾ എല്ലാം നടത്തും.ഒരു കുഴപ്പമുണ്ട് വൈകുന്നേരം ഭക്ഷണത്തിന് മുൻപ് ശകലം മിനുങ്ങണം എന്നാലെ ഉറക്കം വരൂ.അതുമുടക്കില്ല എന്നുവച്ച് ആർക്കും ശല്യവും ഇല്ല സാധു. 
         
            കൂറച്ചു ദിവസം കഴിഞ്ഞ് സുൽത്താൻ വന്ന് വിളിച്ച് പാസ്സ്പോർട്ടും ബോംബൈക്കുള്ള ടികേറ്റും തന്നു.ഒപ്പം കുറച്ച് പൈസയും. മൂരി തന്നതാണ് എന്ന് പറഞ്ഞു, ഒപ്പം എക്സിറ്റും  അടിച്ചു എന്ന്. പിറ്റേന്ന് കാലത്തേക്കുള്ള  ടിക്കറ്റ് ആയിരുന്നു. എല്ലാരേയും ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു എന്നാൽ സുൽത്താൻ വേണ്ട എന്ന് പറഞ്ഞതിനാൽ പോയില്ല. ജോസഫ് പിന്നെ പറഞ്ഞു  മൂരി  പണം ഒന്നും കൊടുത്തില്ല എന്നും മോഷ്ട്ടിച്ചു എന്ന് പോലീസ് കേസ്സ് കൊടുക്കും എന്നൊക്കെ സുൽത്തനോട് പറഞ്ഞു പോലും. അദ്ദേഹം പോലിസിനെ വിളിപ്പിച്ച് വിരട്ടിയപ്പോൾ  പാസ്സ്പോര്ട്ട് നൽകി. ബാക്കി സുൽത്താൻ കൊടുത്തതായിരുന്നു. അയാൾ നന്ദിയോട് ദൈവത്തെ സ്മരിച്ചു. ഒരു തരത്തിലും  ബന്ധമില്ലത്ത  ഒരു അന്യനാട്ടുകാരൻ  സ്വന്തം നാട്ടുകരാൻ ചതിച്ചപ്പോൾ ഓടി എത്തി കൈ താങ്ങുന്നു. ഇനി ഈ ജന്മം ബാക്കി ഉണ്ടെങ്കിൽ ഞാൻ അത് അയാൾക്കായി സമർപ്പിക്കും നീ അവസരം തന്നാൽ അയാൾ കണ്നിരോടെ പ്രാർത്ഥിച്ചു. വൈകുന്നേരം കൊണ്ടുവിടാൻ  ജോസെഫിനോപ്പം  സുൽത്താനും വന്നു. ഉള്ളിൽ കയറുന്നതിൻ മുൻപ് അദ്ദേഹം ഒരു കടലാസ്സിൽ  വിലാസവും ഫോണ് നമ്പറും കുറിച്ച് തന്റെ കൈയിൽ തന്ന് പറഞ്ഞു ഇന്ത്യയിൽ ചെന്ന്  സമയം കിട്ടുംപോൾ വിളിക്കുക  ഇഷ്ട്ടം ഉണ്ടങ്കിൽ  ഞാൻ വിസ തരാം വരിക. മുതലാളി ആയിട്ടല്ല സഹോദരനായി ആണ് ഞാൻ വിളിക്കുന്നത്. ആ സ്നേഹത്തിന്റെ മുൻപിൽ കണ്ണും തുടച്ചു നീങ്ങനല്ലാതെ  എന്ത് ചെയ്യാൻ. വിമാനത്തിൽ ഇരിക്കുമ്പോൾ ഖൽബുതുടിക്കുകയായിരുന്നു  പതിനാലാംരാവിന്റെ പിറ കണ്ടപോൽ  
====================
(തുടരും)   
  



Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ