അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും. അദ്ധ്യായം ഒന്ന് ഭാഗം- പത്ത്‌

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും.
അദ്ധ്യായം ഒന്ന് ഭാഗം- പത്ത് 
#####################

   വീണ്ടും ഒരു വിമാനയാത്രാ അത് മനസ്സിനെ പഴയതിലും കൂടുതൽ  വികാരവിക്ഷോഭത്തിൽ ആക്കി കർക്കിടക മാസത്തിലെ പടിഞ്ഞാറൻ കടൽ പോലെ. അതിനുള്ളിൽ  വികാരത്തിരകൾ   ഭീമാകാരം പൂണ്ട് ആർത്തലക്കുക ആയിരുന്നു. അവിടെ ആത്മ സംഘർഷം മനസ്സിൻ വിഹായസ്സിൽ കാർമേഘ  മുടുപടം നൽകിയിരുന്നു. പ്രവാസത്തിൻ ആ ദുരിത പർവ്വം എനിക്ക് ലക്ഷ്യത്തിന്റെ പാനത്തിൽ നിന്നും ഒരുപാട് ദുരത്ത് ആയിരുന്നു എങ്കിലും  സഹനത്തിന്റെ  അനുഭവത്തിന്റെ   കരുത്ത് ശരീരത്തിനും മസസിനും ശക്തമായ രക്ഷകവചങ്ങൾ തീർത്തിരുന്നു. കൂടാതെ സ്നേഹത്തിന്റെയും വിരഹത്തിന്റെയും നിശ്വാസച്ചുട് പ്രിയപ്പെട്ടതിലേക്ക്  പാഞ്ഞ് അടുക്കാൻ പ്രേരിപ്പിച്ചിരുന്നു. അന്ന് ഞാൻ തീരുമാനിച്ചു ഇനി സത്യത്തെ തിരിച്ചറിഞ്ഞ് തന്റെ പ്രിയപ്പെട്ടവളെ  സ്വന്തമാക്കി വിരഹരാവുകളെ  ആട്ടിഓടിച്ചുള്ള ഒരു ജീവിതം  അതുമതി. ഇനി കാണാപോന്നിനും, കിട്ടാകനാവിനും  തേടിയുള്ള യാത്ര ഇല്ല. ബോംബെ സാന്തക്രുസ്സിലെ ആകാശ കാഴ്ചകൾ ആയിരുന്നു ചിന്തകളിൽ നിന്നും ഉണർത്തിയത്. പുലരി കതിരവന്റെ ചെൻച്ചായത്തിൽ പ്രക്രതിയെ പുളകച്ചാർത്തണിച്ചിരുന്നു. ആ തലോടലിൽ ഭൂമി പോന്നണിഞ്ഞു പട്ടുപുടവ  ഉടുത്ത നവോഡയെപ്പോൽ മാനോഹരി ആയി നിൽക്കുന്നുണ്ടായിരുന്നു. മാതൃഭുവിൻ മടിത്തട്ടിൽ പറന്നിറങ്ങുന്ന ആ ആകാശയാനം അനുഭ്ഭുതികളുടെ  ആയിരം ആമോദമാണ് കരളിനും ഉടലിനും നൽകിയത്.

          സാന്തക്രുസ്സിൽ വിമാനം ഇറങ്ങുന്പോൾ പുറത്ത് എത്താൻ ആവേശം ആയിരുന്നു. എങ്ങനെ എങ്കിലും ചടങ്ങുകൾ കഴിയാൻ മനസ്സ് വെന്പി. പുറത്ത് കാത്ത് നിൽക്കാൻ ആരും ഇല്ല എന്നാൽ തന്നെ കാത്തിരിക്കാൻ ഒരാൾ ഉണ്ടല്ലോ, തന്നെ മാത്രം കാത്തിരിക്കുന്ന ഒരാൾ. അയാൾക്ക് ആഗ്രഹം അടക്കാൻ കഴിയുന്നില്ല. കടന്ന് പോകുന്ന ഓരോനിമിഷവും  ഓരോ യുഗങ്ങൾ പോലെ തോന്നി അയാള്ക്ക്. എയർപോർട്ടിന് വെളിയിൽ വന്ന് ടാക്സിയിൽ പഴയ താമസ സ്ഥലത്തേക്ക്  പോയി. പഴയ കുട്ടുകാർ കുറെപ്പേർ അവിടെ ഉണ്ട്, പഴയ താമസക്കാർ ചിലർ കുടുംബമായി മാറി താമസിക്കുന്നു. ചിലർ പുതിയ ലാവണം തേടി പോയി. മറ്റുചിലർ തന്നെ പോലെ പുതിയ മേചിൽപുറം തിരക്കി കടൽ കടന്നു. കാലം മാറ്റങ്ങളുമായി അതിന്റെ പ്രയാണം തുടരുകയായിരുന്നു. മഹാനഗരത്തിൽ മഹായാനം നടത്തുന്ന മാനവൻ എത്രയോ ചെറുമൻ.അവൻ കാലത്തിന്റെ കൈയിലെ വെറും കളിപ്പാവകൾ മനസ്സിൽ ഓർത്തു. അന്ന് അവിടെ തങ്ങി.നാളെ പഴയ ഓഫീസിൽ പോകണം,അവിടെ വച്ച് ഗേളിയെ കാണാം. എല്ലാം ഒന്ന് പറഞ്ഞുഉറപ്പിച്ചിട്ട്  അവളുടെ വീട്ടിൽ പോകാം അയാൾ ഉറച്ചു.അന്ന് ഇരുട്ടി വെളുപ്പിക്കാൻ  എന്ത് പ്രയാസം ആ രാവിന് വർഷങ്ങളുടെ നീളം തോന്നി അയാള്ക്ക്. രാവേറെ ചെന്നു ഉറക്കം പിടിക്കാൻ.കാലം അയാൾക്ക് കരുതിവച്ച  കണക്ക് പുസ്തകത്തിന്റെ താളിൽ മണിക്കുറുകൾ മാത്രം ബാക്കി.
  
             അടുത്ത പുലരിയിൽ അയാൾ നരിമാൻ പൊയന്റിൽ ഉള്ള തന്റെ പഴയ ഓഫീസ് ലക്ഷ്യമാക്കി  യാത്രായായി അവിടെയും തന്റെ പഴയ കൂട്ടുകാർ പലരും ജോലി ചെയുന്നു.മാനേജർ പഴയ ആളുതന്നെ. ഓഫീസ് പഴയതിലും മോഡി ആയിട്ടുണ്ട്. ബിസസിനെസ്സിൽ നല്ല പുരോഗതി ഓഫീസ് കണ്ടാൽ അറിയാം. പണ്ട് സ്ഥലത്തിനടുത്ത് ഒരുവശം ഗേളിയും അടുത്തിടത് ആല്ലപ്പുഴക്കാരൻ സുനിൽ ജേക്കബും  ആയിരുന്നു. തന്റെ സീറ്റിൽ പുതിയ ഒരു പെണ്കുട്ടി ഇരിപ്പുണ്ട്  ഒപ്പം സുനിലും. ഗേളി സീറ്റിൽ ഇല്ല. അല്ലെങ്കിലും പണ്ടേ അവൾ താമസിച്ചേ വരൂ.എന്നും എന്തെങ്കിലും കാരണം പറയാൻ കാണും, അയാൾ ഓർത്തു. എടാ സുലു...... എന്നുള്ള വിളിയുമായി  സുനിൽ ഓടി എത്തി. അവൻ അൽപ്പം തടിച്ചിട്ടുണ്ട്, വേറെ ഒരു മാറ്റവും ഇല്ല മേല്ച്ചുണ്ടിലെ കട്ടി മീശ ഒഴിച്ചാൽ. അപ്പോഴേക്കും  മറ്റുള്ളവരും കണ്ടു.എല്ലാരും കുശലവുമായി ചുറ്റും കൂടി.ഓഫീസ് അൽപ്പനേരത്തേക്ക് സ്റ്റോക്ക്എക്സ്ചേഞ്ച് ആയപോലെ  പെട്ടന്ന് ഹിന്ദിയിൽ മാനേജരുടെ ഘനഗംഭീര ശബ്ദം  മുഴങ്ങി. എല്ലാരം  അവരവരുടെ  സീറ്റിലെക്കു മടങ്ങി.ഞാൻ മാനേജരുടെ കാബിനിലേക്കും. തിരിച്ച് ഇറങ്ങുന്പോൾ ഗേളിയുടെ സീറ്റിൽ വേറൊരു പെണ്കുട്ടി. അയാൾ സുനിലിനടുത്തുചെന്ന് അവിടേക്ക് നോക്കി.സുനിൽ,....സോറി സുലു ഞാൻ പരിചയപ്പെടുത്താൻ മറന്നു. ഇവരെ നീ അറിയില്ല നീ പോയ ശേഷം വന്നവരാണ്. രണ്ടും മലയാളികള് ഗീതയും അനുവും. ഇത് സുലൈമാൻ  നമ്മുടെ പഴയ സ്റ്റാഫാണ് ഗീതയുടെ സീറ്റിൽ ആയിരുന്നു ഇരുന്നത്. അനു ഇരിക്കുനിടത്തുഗേളി ആയിരുന്നു. ഞാൻ പറഞ്ഞിട്ടില്ലേ  ചോദ്യഭാവത്തിൽ സുനിൽ അവരെ നോക്കി. അവർ ശരി എന്നമട്ടിൽ തലയാട്ടി. അപ്പോൾ ഗേളി!!!!! അയാൾ  സുനിലിനോട് തിരക്കി. അയാൾ പറഞ്ഞു, നീ പോയി അധികം നാൾ അവൾ വന്നിട്ടില്ല ജോലിക്ക്.പെട്ടന്ന് ഒരുനാൾ അവൾ വരവ് നിർത്തി. നീയുമായിട്ടുള്ള അടുപ്പം എല്ലാവർക്കും അറിയമയിരുന്നല്ലോ.ഞങ്ങൾ കരുതി ഇനി അതുകൊണ്ട് വേറെ ജോലി നോക്കി പോയതാകും എന്ന്. ഇത് ബോംബെ അല്ലേ, ജോലിക്കും ആൾക്കാർക്കും ഒരു പഞ്ഞവും ഇല്ലല്ലോ? ജയന്തി ജനത ഉള്ലോരുകാലം. സുനിൽ പറഞ്ഞ് നിർത്തി. അയാൾ പതുക്കെ അവടെനിന്നും കുശലങ്ങൾ പറഞ്ഞ് ഇറങ്ങി. തന്റെ പ്രേയസിയെ കാണാൻ കാലം ഇനിയും സമയം നീട്ടി വച്ചിരിക്കുന്നു എന്ന് മനസ്സിൽ കരുതി. അപ്പോൾ ഓർമ്മ വന്നത് ആശാന്റെ വാസവദത്ത  എന്ന കാവ്യ സമാഹാരത്തിലെ  വരികൾ ആയിരുന്നു. സമയ.........
#####################

( തുടരും)

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ