ചുംബനം
ചുംബനം
=========
കഥപറയുന്ന കണ്ണുകളുടെ സമർപ്പണം
സ്നേഹനിശ്വാസത്തിന്റെ അർപ്പണം
തൻറെ അംശവല്ലരിയുടെ ആശ്ലേഷസാമീപ്യം
അമ്മതൻ അമ്മിഞ്ഞപ്പാലിൻ മണമിയും ഓർമ്മതൻ ആലിംഗനം
അച്ഛന്റെ സംരക്ഷണകവച്ചത്തിൻ മൂർദ്ദാവിൻ മുദ്രണം
സാഹോദര്യസ്നേഹമാം സംരക്ഷണ സമർപ്പണം
ലോകസമസ്ത് സന്തോഷ സമ്മേളനസംവേദനം
എന്നാൽ ഇന്നോ?
യുവചേതനതൻ കലാപഘോഷണം
കാക്കിതൻ കർത്തവ്യ ഉദ്ദ്ഘോഷണം
മാധ്യമവീറിൻ മധുരമസ്രണം പിന്നെ ഉദരപുരണം
അവസാനം പാവംജനത്തിൻ കർണ്ണ നയന പീഡനം
Comments
Post a Comment