അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും ====================== മുരി മമ്മതും പ്രവാസപർവ്വവും
അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും
======================
മുരി മമ്മതും പ്രവാസപർവ്വവും
======================
പതിവ് പോലെ ഉള്ള സായാഹ്നം,ചായക്കട-ഹോട്ടലിൽ കച്ചവട തയ്യാറെടുപ്പിൽ ആയിരുന്നു. മമ്മത് എത്തിയിരുന്നില്ല. അതിന് പിന്നെയും സമയം ഉണ്ടായിരുന്നു. ഞാനും കുഞ്ഞഹമ്മതും അന്നെത്തെ കാര്യങ്ങൾ ഒരുക്കുന്ന തിരക്കിൽ പതിവുപോലെ മജ്രയിൽ നിന്നും എത്തി വെള്ളം ചൂടാക്കൽ കട വ്യർത്തിയാക്കൽ കസേരകൾ നേരാംവണ്ണം ഇടൽ അറബികൾക്ക് വലിക്കാനുള്ള ശീശ ശരിയാക്കൽ മുതൽ രാത്രി വെട്ടത്തിനുള്ള ശരറാന്തൽ എണ്ണ ഒഴിക്കൽ തുടങ്ങിയ കലാപരിപാടിയിൽ ആയിരുന്നു. അപ്പോൾ അവിടേക്ക് മലബാറിആയ ഒരാൾ വന്നു, സാധാരണ എല്ലാ മലയാളിയെയും മലബാറി എന്നാണ് അവിടെ പറയാറ്.
അയാൾ ചോദിക്കുകയാണ് മുരി ഇവിടെ ഇല്ലേ? ഞാൻ കുഞ്ഞഹമ്മതിന്റെ മുഖത്തേക്ക് നോക്കി ചെറുചിരിയോടു അവൻ പറഞ്ഞു ഇല്ല ബരാൻ സമയമെടുക്കും. അപരിചിതൻ അവിടെ ഇരിപ്പുറപ്പിച്ചു. ചായയും കുടിച്ച് കാത്തിരിപ്പായി. അവൻ ചെവിയിൽ പറഞ്ഞു മമ്മതിനെ അറിയപ്പെടുന്നത് മൂരി എന്നാണ് ബാക്കി പിന്നെ പറഞ്ഞ് തരാം എന്ന്. അന്ന് ആ മനുഷ്യൻ അവിടെ ഇരുന്നു വൈകുന്നേരം മാമ്മത് വരും വരെ. ഇടയിൽ ചായകൾ കുടിച്ചുകൊണ്ടിരുന്നു കുട്ടത്തിൽ അവനോട് ചോദ്യം ഏതാഡാ ഈ പുതിയ കുണ്ടൻ കണ്ടിട്ട് നല്ല ശേലുണ്ടല്ലോ എന്ന്. മൂരി എവിടുന്നു കൊണ്ടുവന്നു. അത് മാമ ഇത് പുതിയ കണക്കിപ്പിള്ളയാണ് ബോംബയിലെ വലിയ അപ്പിസർ ആണ് മമ്മതിക്ക കമ്പനി തുടങ്ങാൻ കൊണ്ട് വന്നതാണ് അയാൾ ഒന്ന് ഇരുത്തി മൂളി, അയാൾ നിർവികാരമായി അവിടെ ഇരുന്നു. പതിവ് പോലെ മമ്മത് എത്തി വണ്ടിയിൽ നിറയെ കച്ചവട സാധങ്ങളും ആയി. അയാളെ കണ്ടതും പെട്ടന്ന് കൂട്ടി കൊണ്ടുപോയി ഏതായാലും പീഡനങ്ങൾ അന്ന് ഉണ്ടായില്ല അത്രയും ആശ്വാസം.
അന്ന് രാത്രിയിൽ ആണ് ബാക്കി കഥകൾ അവൻ പറയുന്നത്,ഈ കാണുന്നെതെല്ലാം ആ മനുഷ്യന്റെതായിരുന്നു പണ്ടെന്നോ എങ്ങനെയോ ഇവിടെ എത്തിപെട്ട ആദ്യകാല പ്രവാസി. മരുഭുമിയിലെ ഉരുകുന്ന ചുടിൽ എല്ലാം വിയർത്ത് ഉണ്ടാക്കി ഒറ്റയ്ക്ക് അതിനിടയിൽ വിവാഹം കഴിക്കാനും മറ്റും മറന്നു.വർഷങ്ങൾ കഴിഞാണ് നാട്ടിൽ പോലും പോയത്. അവിടെ വച്ചാണ് പോലും ആരോരുമില്ലാതെ അലഞ്ഞ് തിരിഞ്ഞ് നടന്ന മമ്മതിനെ കാണുന്നതും ഇവിടെ കൂട്ടികൊണ്ട് വരുന്നതും. ഇബ്രാഹിംഹാജി അതാണ് അദ്ദേഹത്തിൻറെ പേര്, ആരോരും ഇല്ലാത്ത രണ്ട് പാകിസ്താനി കുട്ടികളെ എടുത്ത് വളർത്തുണ്ടായിരുന്നു, ഒരു പെണ്ണും ഒരാണും. ശരിക്കും പറഞ്ഞാൽ ഇബ്രാഹിം ഹാജിയുടെ ഭുമിയിലേ ആകെയുള്ള ബന്ധുക്കൾ സുന്ദരി ആയിരുന്നു പെണ്കുട്ടി,അതുപോലെ ആണും. അവിടെക്കാണ് മമ്മതിനെ കൊണ്ടുവന്നത്. കാലം ഇത്തിരി കഴിഞ്ഞപ്പോൾ പതിയെ പതിയേ അയാൾ എല്ലാം കൈക്കലാക്കി. സ്വത്തും വീടും വളർത്തു മകളേയും. ഹാജി മകളെ കെട്ടുന്നതിൽ എതിർത്തില്ല കാരണം രണ്ടു പേർക്കും ജീവിതമാകുമല്ലോ എന്ന് കരുതി, എന്നാൽ ഇതിനിടയിൽ നാട്ടിൽ വേറയും കെട്ടി എന്നറിഞ്ഞപ്പോൾ അദ്ദേഹം കോപംകൊണ്ട് വിറച്ചു. ചോദ്യം ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് അറിയുന്നത് അയാൾ പെണ്കുട്ടിയെ മാത്രമല്ല അവളുടെ അങ്ങളെയെയും സ്വന്തമാക്കിയിരിക്കുക ആണ് എന്ന്. അന്ന് ആ മനുഷ്യൻ വീട് വിട്ട് ഇറങ്ങി.ഇപ്പഴും വല്ലപ്പോഴും വരും എല്ലാരേയും കാണാൻ.മൂരിയുടെ സ്ഥിരം വീക്ക് നെസ്സ് നല്ല ആണ്കുട്ടികൾ ആണ് അത് ഭാര്യമാർക്ക് അറിയുകയും ചെയ്യാം. നാട്ടിലും പാട്ടാണ്, മാഷ് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. അത്രയും കേട്ടതും തനിക്ക് മൂരി ഭയം കുടി. ഈശ്വര ഇനിയും പരീക്ഷണമോ? താൻ മനസിൽ ഓർത്തു. അല്ലാതെ തന്നെ അയാൾ സ്ഥിരം പീഡിപ്പിക്കുന്നുണ്ട്. നാൾക്ക് നാൾ ഏറി വരുകയും ആണ് കൂടുതലും കടയിൽ ആണ് ആൾക്കാരുടെ മുന്പിൽ വച്ചു അടിക്കുകയും ചവിട്ടുകയും ചെയുമ്പോൾ എന്തോ ഒരു സുഖം പോലെ. ഒരിക്കൽ താൻ ചോദിച്ചു കമ്പനി എന്തായി എന്ന് അതിന് കടയിൽ അറബികളുടെ മുൻപിൽ വച്ച് ഭീകര മർദ്ദനം ആയിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ചോര വർന്നൊഴുകി, അവസാനം ഒരു ചെറുപ്പക്കാരനായ അറബി വന്നു തടഞ്ഞു. ഇല്ലായിരുങ്കിൽ അന്ന് തന്റ്റെ മയത്ത് എടുക്കേണ്ടി വന്നേനെ. ആ അറബി നല്ലവൻ ആണ് എന്ന് തോന്നി സുന്ദരൻ ഏതോ വലിയ വീട്ടിലെ ആണെന്ന് തോന്നും. എന്നും വരും, എല്ലാപേരും നല്ല ബഹുമാനം കൊടുക്കാറുണ്ട്. ഇപ്പോൾ താനും ഒരിക്കലെങ്കിലും രക്ഷകൻ ആയതല്ലേ. പ്രായം തന്നോടൊപ്പം വരും. നല്ല സംഭാഷണ ചതുരൻ എല്ലാരും പറയുന്നത് തലകുലുക്കി കേൾക്കുന്നത് കാണാം. അല്ലാതെ തനിക്കു അറബി ഒന്നും വശമില്ല. അതിന് ശേഷം അയാൾ ചായയും മറ്റും തന്നോടാണ് പറയാറ് മുറിഇംഗ്ലിഷിൽ.
ആകെ ഒരാശ്വാസം എട്ടുമണി വരെ കിടന്നുറങ്ങാം എന്നുള്ളതാണ്. രാത്രി വന്ന് കുളിച്ച് കുറെ നേരം കിടക്കയിൽ കിടക്കും കുഞ്ഞഹമ്മത് വന്നപാടെ കൂർക്കം വലിച്ചുറങ്ങും. എന്നാൽ തനിക്ക് പെട്ടന്ന് ഉറക്കം വരാറില്ല, പഴയ കാര്യങ്ങൾ ഓർത്ത് ഇങ്ങനെ കിടക്കും. കൂടുതലും ഗേളിയെയും അവളും ഒത്തുള്ള നല്ല നാളുകളും ആണ് ഓർക്കുക.ഇനി എന്നെങ്ക്കിലും അവളുടെ അടുത്ത് എത്താം എന്ന് ഉറപ്പില്ല,എങ്കിലും അല്ലാതെ തനിക്ക് കഴിഞ്ഞ കാലത്ത് ഓർക്കാൻ എന്ത് നല്ല കാര്യങ്ങൾ ഉപ്പയുടെ മുഖം ഓർത്തൽ കലി വരും ഇന്ന് തനിക്ക് ഈ ഗതി വരാൻ കാരണക്കാരൻ ഉപ്പയാണ്. പിന്നെ ഉമ്മ, ഗേളി കഴിഞ്ഞാൽ പിന്നെ പ്രതീഷ ഉള്ള വേറെ മുഖം. എല്ലാം ഓർത്ത് അങ്ങനെ കിടക്കും ചിലപ്പോൾ തലയിണയിൽ മുഖം അമർത്തി കരയും. പാതിരയുടെ അന്ത്യയാമങ്ങളിൽ എപ്പോഴോ ഉറങ്ങുംഇനിയും ഒരിക്കലും വരാത്ത ആ നല്ല നാളുകളെ സ്വപ്നം കണ്ടുകൊണ്ട്. അപ്പോൾ കനവിൽ ആ പാട്ട് കേൾക്കാം ഹബീബി ഹബീബി.............
........(തുടരും)
-----------------------------------
Comments
Post a Comment