അരിപ്രാഞ്ചിമാരുടെ ലോകം അദ്ധ്യായം ഒന്ന് ഭാഗം എട്ട്
അരിപ്രാഞ്ചിമാരുടെ ലോകം
അദ്ധ്യായം ഒന്ന് ഭാഗം എട്ട്
====================
നാളുകൾ ആഴ്ചകൾ ആയും മാസങ്ങൾ ആയും കടന്ന് വർഷങ്ങൾ ആയി. മനസ്സിൽ പ്രിയപ്പെട്ടവർ അതിലും കുടുതൽ പ്രിയപ്പെട്ടവരായി. ഏതോ കവി പറഞ്ഞു അകലം മനുഷ്യമനസ്സുകളെ കൂടുതൽ അടുപ്പിക്കും എന്ന് അയാൾക്ക് ഇപ്പോൾ അത് സത്യം ആയി തോന്നി. തന്റെ പ്രിയപ്പെട്ടവളെ കാണാൻ അവളുടെ ചാരെ ഇരിക്കാൻ അയാൾക്ക് അടങ്ങാത്ത ആഗ്രഹം തോന്നി തുടങ്ങി. നാൾക്കു നാൾ അത് കുടി വന്നു. അത് ഭ്രാന്തമായ ലഹരിയായി സിരകളിൽ പടരുന്നു. കാലങ്ങളായി അവളെ പ്പറ്റി എന്തെങ്കിലും അറിഞ്ഞിട്ട് അവൾ ഇപ്പോൾ എന്തെടുക്കയായിരിക്കും അയാൾ ഓർത്തു. ഇനി സഹിക്കാൻ വായ്യ, നാളെ മുരിയോട് നാട്ടിൽ പോകുന്നതിനു സാവകാശം ചോദിക്കണം. അയാൾ ഉറച്ചു.ഇത്ര കാലത്തെ ശബളം മുഴുവൻ അയാളുടെ കൈയ്യിൽ ആണ് ഉള്ളത്. താൻ വാങ്ങിയാൽ തന്നെ എന്ത് ചെയ്യാൻ, അതിനാൽ വാങ്ങിയില്ല. ഒരിക്കൽ ചോദിച്ചപ്പോൾ അയാൾ പറഞ്ഞതും ഇതുതന്നെ. എല്ലാം കുടി ഒരു വലിയ തുക കാണും. അതുവച്ച് അവൾക്ക് എന്തെങ്കിലും ഒക്കെ വാങ്ങണം. ബോംബയിൽ ചെന്ന് അവളുടെ അച്ഛനോട് പറഞ്ഞ് അവളെ സ്വന്തമാക്കണം. ആദ്യം ചില നീരസം കാണിക്കുമാരിക്കും, എന്നാലും കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലകതിരിക്കില്ല. ചടങ്ങുകൾ ലളിതമായിട്ടുമതി. പിന്നെ നാട്ടിൽ പോയി ഉമ്മയെ കാണണം. അങ്ങനെ സ്വപ്നം കണ്ട് അയാൾ ഉറങ്ങി.
വൈകുന്നേരം കടയിൽ കച്ചവടം തുടങ്ങി ഇപ്പോൾ നല്ല കച്ചവടം ആണ് മലയാളികൾ മുന്നു നാല് പേര് കുടി ആയി. ചിലപ്പോൾ കുഞ്ഞമ്മത് പറയും ഇക്ക എല്ലാം നിങ്ങളുടെ ബർക്കത്താണ്,എന്നാൽ മൂരി അത്രയും സമ്മതികുല, ഇപ്പോൾ പഴയ ഏറും ചവിട്ടുമില്ല. തന്നെ പൈസ്സ ആണ് എൽപ്പിച്ചിരിക്കുന്നത്. ആള് കുടിയാൽ സപ്പ്ലെക്ക് താനും കൂടും. മൂരിക്കു കണക്ക് ക്ഷാ ആണ് അതിനാൽ താൻ തന്നെ വേണം താനും. ഇതിനിടയിൽ താനും കുറെ കാര്യങ്ങൾ പഠിച്ചു. അറബി നന്നായി സംസാരിക്കും,ഒപ്പം തമിഴും മറ്റു ചില ഭാഷകളും.കടയിൽ വരുന്ന ആൾക്കാരിൽ നിന്നും പഠിക്കുന്നതാണ്. അടുത്തെല്ലാം വലിയ വലിയ ബിൽഡിങുകൽ പണിയുന്നുണ്ട്. അതിൽ പല നാട്ടുക്കാർ പണിഎടുക്കുന്നുണ്ട്. അവരുടെ ആഹാരം മൊത്തത്തിൽ കൊടുക്കാൻ മൂരി ഇടപാട് പിടിച്ചിരിക്കുകയാണ്. അതുകൊണ്ട് നമുക്ക് ഗുണം ഉണ്ടായി, പണ്ട് കാഥികൻ സാംബശിവൻ പറഞ്ഞപോലെ നമുക്ക് രാവിലെ കുബ്ബുസ്സും തൈരും ഉച്ചക്ക് കുബ്ബുസ്സും തൈരും രാത്രിമാത്രം കുബ്ബുസ്സും തൈരും അയിരുന്നതുമാറി. ഇപ്പോൾ മുന്നുനേരം മാറി മാറി കഴിക്കാം വച്ച് ബാക്കി വരുന്നത് എന്ന് മാത്രം. ചായമക്കാനി രസ്ടോരെന്റ്റ് ആയി മാറി. പക്ഷേ മൂരി മാത്രം പഴയ മൂരി തന്നെ. കൂട്ടത്തിൽ പഴയ സ്ഥിരം അറബികൾ ഇപ്പഴും പതിവുകൾ മുടക്കാറില്ല. സുൽത്താൻ അതായിരുന്നു ആ ചെറുപ്പക്കാരൻ അറബിയുടെ പേര് അയാൾ ഇപ്പോൾ നല്ല സുഹ്രത്ത് ആണ്. നല്ല പെരുമാറ്റം അയാൾ കുടുതലും ഇംഗ്ലിഷിൽ ആണ് തന്നോട് സംസാരം. എന്നും വരും താൻ കൊടുക്കുന്നതെ കഴിക്കു. എന്തോ ഒരു പ്രത്യേക ബന്ധം തങ്ങളിൽ ഉള്ളപോലെ ആയിത്തീർന്നു.
അന്ന് രാവിലെ മൂരിയൊട് സുചിപ്പിച്ചിരുന്നു നാട്ടിൽ പോകുന്ന കാര്യം ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. തീരുമാനം അറിയാൻ മനസ്സ് വെന്പി. വൈകിട്ട് ചോദിക്കാൻ മനസ്സ് പറഞ്ഞു. സന്ധ്യ കഴിഞ്ഞു കടയിൽ സാമാന്യം തിരക്ക് കുറഞ്ഞു.മൂരിയുടെ മുഖം പ്രസന്നമാണ് ഇതുതന്നെ പറ്റിയ സമയം. അടുത്ത് ചെന്നതും ചോദിച്ചതും ഓർമ്മയുണ്ട്.പിന്നെ നടന്നത് ഭീകരമായ മർദ്ദനം ആണ്. ഹറാമി, ആലിബാബ എന്ന് മൂരി അറബിയിൽ പറയുന്നത് ചെവിയിൽ മുഴങ്ങി. ശരീരമാസകാലം അടികൊണ്ടു വീഴാൻ പോയ തന്നെ ആരോ കൈയിൽ താങ്ങി മടിയിൽ കിടത്തി. മുഖത്ത് വെള്ളം വീണപ്പോൾ നീറ്റലുമായി ബോധം വന്നു. അപ്പോൾ താൻ സുൽത്താന്റെ മടിയിൽ ആയിരുന്നു.അയാളുടെ വെളുത്ത കുപ്പായം മുഴുവൻ തന്റെ ചോരക്കറ വീണു. അയാൾ ഇംഗ്ലിഷിൽ കാര്യം തിരക്കി.താൻ എല്ലാം പറഞ്ഞു മൂരി ബോംബയിൽ വന്നത് മുതൽ ഇന്ന് വരെ ചുരുക്കി ഒപ്പം ഗേളിയെ കാണാൻ പോകണ്ടതും. തന്റെ കണ്ണുകൾ നിരന്ജോഴുകുക ആയിരുന്നു. അപ്പോൾ മൂരി അറബിയിൽ താൻ മോഷിട്ടിച്ചു എന്ന് പറഞ്ഞ് അലറുന്നുണ്ടായിരുന്നു. പക്ഷേ സുൽത്താൻ ഒന്നും കേട്ടില്ല തന്നെ പിടിച്ച് എഴുനെൽപ്പിച്ചു കൈയിൽ പിടിച്ച് നടത്തി കൂടെ കൊണ്ടുപോയി ഒരു സഹോദരനെ എന്നപോലെ.........
(തുടരും)
======================
Comments
Post a Comment