അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന്, ഭാഗം ആറ്‌.

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും 
അദ്ധ്യായം ഒന്ന്, ഭാഗം ആറ്. 
______________________
 
പുലരി വെട്ടം വല്ലാതെ കണ്ണിലേക്ക് അടിച്ചപ്പോൾ ആണ് ഉണർന്നത്, പെട്ടന്ന് സ്ഥലജലഭ്രമം ഉണ്ടായി എവിടെയെന്നോ  എങ്ങനെ എന്നോ അറിയാത്ത അവസ്ഥ  പിന്നെ ഓർമ്മ വന്നു സ്വപ്നങ്ങളുടെ വലിയ കെട്ടും താണ്ടി പ്രവാസി ആയതും  മമ്മതിന്റെ കൊടുംചതിയും എല്ലാം. താൻ പെട്ട കുഴിയിൽ നിന്നും അത്ര പെട്ടന്ന് പുറത്ത് വരാൻ കഴിയില്ല എന്ന് കുഞ്ഞഹമ്മതിൽ നിന്നും മനസിലായി, തേനേ പാലെ എന്ന് പറഞ്ഞ് കുടുക്കിയത അവനെ അകന്ന ചര്ച്ചക്കാരനായ  അവൻ നാട് കണ്ടിട്ട് നാല് വർഷമായി പോലും. നാട്ടുവിവരം പോലും അറിയാൻ പറ്റണില്ല. റൂമിൽ ഇരുന്ന് കഥ പറഞ്ഞ് അവസാനം കാരഞ്ഞു തുടങ്ങി അവൻ. തലേന്നത്തെ കാര്യങ്ങൾ ഓർത്തപ്പോൾ അയാൾക്കും കരച്ചിൽ വരുമോ എന്ന് തോന്നി എന്തോ ഉമ്മയെ കാണണം  എന്ന് മനസ്സ് പറയും പോലെ ഇനി അതിന് കഴിയുമോ എന്നറിയില്ല. ശരിക്കും ജയിൽ എത്തപ്പെട്ട അവസ്ഥ. രാവിലെ മുതൽ തോട്ടത്തിൽ ജോലികൾ കിളയും നനയും വിളവെടുപ്പും. പത്തു പതിനൊന്ന് മണിയാവുമ്പോൾ കങ്കാളി മമ്മത് എത്തും. ആരെങ്കിലും വെറുതെ ഇരിക്കുന്നത് കണ്ടാൽ പിന്നെ അറിയാവുന്ന ഭാഷകളിൽ എല്ലാം ഉള്ള തെറിയായി, പിന്നെ ദേഹോപദ്രവവും. ഉച്ചക്ക് കുറച്ച് വിശ്രമം പലന്തിയോളം  പണികഴിഞ്ഞു അന്തിക്ക് പോണം ഹോട്ടലിലേക്ക്. അത് അങ്ങ് ചന്തയിൽ ആണ്. വൈകുന്നെരങ്ങളിൽ  ചുറ്റുമുള്ള അറബികൾ കുടുന്ന ചെറിയ ചായ മക്കാനി.അവിടെ അവർക്ക്  സുലൈമാനിയും എന്തെങ്കിലും  കഴിക്കാനും കുബുസ്സ് എന്ന അറബി  ചപ്പാത്തിയിൽ എന്തെങ്കിലും ചുരുട്ടി കൊടുക്കണം പോൽ  കുഞ്ഞുഹമ്മതു അതിൽ മിടുക്കനാണ്. അവന്റെ കൈപുണ്യം അറബികൾക്കും ഇഷ്ട്ടാണ് പോലും. പിന്നെ ഹുക്ക എന്ന സാധനം  ഉണ്ടാക്കി വലിക്കാൻ കൊടുക്കണം അതും വലിച്ച് അവർ അങ്ങനെ ഇരിക്കും രാവേറെ, വീണ്ടും തിരിച്ച് തോട്ടത്തിൽ. പണിയിൽ വീഴ്ച വന്നാൽ  മമ്മതിന്റെ വക പീഡനങ്ങൾ വേറെയും. മലയാളി ആയി  അവൻ മാത്രം ഇപ്പോൾ താനും കുടി ആയി  കൂടാതെ കുറെ ബംഗ്ലാദേശികളും  നേപ്പാളികളും. അവരിൽ ചിലരെ  തലേന്ന് കണ്ടിരുന്നു. തോട്ടം കുടാതെ ആടുകൾ കുറെ ഉണ്ട് അത് നേപ്പാളികൾ  ആണ് നോക്കുന്നത്. മമ്മത് നഗരത്തിൽ ആണ് താമസം.അവിടെ നല്ല വീടും ഒരു പാകിസ്താനി ഭാര്യയും  നാട്ടിലുള്ളത് കുടാതെ. ഇത് നാട്ടിൽ അറിയാതിരിക്കാനാണ് പോൽ  കുഞ്ഞമ്മതിനെ നാട്ടിൽ വിടാത്തത്.ഇനി മമ്മത് നാട്ടിൽ പോയാൽ അയാളുടെ അളിയൻ പാകിസ്താനി വരും അത് ഇതിലും ഭയങ്കരൻ. ഇതെല്ലാം കേട്ട് എപ്പോഴോ ഉറങ്ങി. ക്ഷീണം കാരണം നേരം പുലർന്നത് അറിഞ്ഞില്ല വെട്ടം കണ്ടിട്ട് ഒരു എട്ടു മണി എങ്കിലും ആയിക്കാണും അവൻ പറഞ്ഞപോലെ ആണെങ്കിൽ മർദ്ദനം ആദ്യദിവസം തന്നെ.

  അയാൾ പുതപ്പ് വലിച്ചു നീക്കി കട്ടിലിൽ നിന്നും ചാടി ഇറങ്ങി എങ്കിലും കുഞ്ഞഹ്മമത് ഒന്ന് വിളിച്ചില്ലല്ലോ. ഓ വന്നതിന്റെ  ക്ഷീണം തീർത്തോട്ടെ എന്ന് കരുതിക്കാണും.  വാതിൽ തുറക്കാൻ തുടങ്ങിയപ്പോൾ  പിന്നിൽ നിന്നും അവൻ വിളിച്ചു, എവിടെ പോകുന്നു.   അല്ല നേരം വെളുത്തത് കണ്ടില്ലേ  ഇനിയും എഴുനേറ്റില്ലങ്കിൽ? ആരുപറഞ്ഞു താമസിച്ചു എന്ന് ഇങ്ങള് പോയി ഒന്നുകുടി ഉര്ങ്ങിക്കൊല്ലുവിൻ  ഒരു എട്ടുമണിക്ക് എഴുണീറ്റമതി. അപ്പോൾ  സമയം എന്തായി, അഞ്ചുമണി  പോലും ആയില്ല്ല പ്രകാശം കണ്ട്  ആണങ്കിൽ ഇവിടെ 4 മണിക്ക് വെളുക്കും. ഇനി കിടന്നാൽ ഉറങ്ങുല്ല എന്നായാൾ, എന്നാൽ നിങൾ  കീഞൊളി അവിടെ ടാങ്കിൽ വെള്ളം കുളിക്കാനും എല്ലാത്തിനും എടുക്കുക  തോട്ടി അവിടെ കാണും എന്നും പറഞ്ഞു അവൻ വീണ്ടും ഉറക്കമായി. പുറത്ത് കിളികളുടെ  കരച്ചിലുകൾ കേൾക്കാം കതിരവനെ നല്ല സുപ്രഭാതത്തിൽ  അവറ്റകൾ സ്വാഗതം ഓതി വിളിക്കയാണ്.പക്ഷേ തനിക്കു ഈ പ്രഭാതം നഷ്ട്ട സ്വപ്നനങ്ങളുടെ, അതിനെ ഓർത്തു കരയാനുള്ള നാളുകളുടെ ആരംഭമാണ് എന്ന് അവറ്റകൾക്ക്  അറിയില്ലല്ലോ.തന്റെ ഗേളി എപ്പോൾ എന്തെടുക്കയാവും അയാൾ പല്ല് തേക്കുന്നതിന് ഇടയിൽ ഓർത്തു. താൻ നാട്ടിലെക്കല്ലല്ലോ  ബോംബൈലെക്കല്ലേ  അപ്പോൾ വിടുമായിരിക്കും  അയാൾ  വിചാരിച്ചു.ഇല്ലങ്കിൽ പറഞ്ഞ് മനസിലാക്കാം. അങ്ങനെ അയാൾ തന്റെ ജീവിതം, സ്വപ്പ്നങ്ങൾ,യുവത്വത്തിന്റെ  ആവേശം എല്ലാം തകർക്കുന്ന ആ നശിച്ച പ്രവാസ പർവത്തിന്റെ നിരവധി നാളുകൾ അവിടെ തുടങ്ങുകയായിരുന്നു. പ്രകാശത്തിന്റെ  വെള്ളി വെളിച്ചം കണ്ട് അതിലേക്ക് ഓടിയടുക്കുന്ന ഈയം  പാറ്റകളെ പോലെ പിന്നെ അതിൽ തന്നെ  എരിഞ്ഞുഅടങ്ങുക.ഇവിടെ അതിലേക്ക് അയാളെ വലിച്ചിടുക ആയിരുന്നു 
എന്നുമാത്രം.  
-------------------------------------
 ( തുടരും )
_______________________

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ