ആരാണ് നീ

ആരാണ് നീ  
====================
 
ആരാണ് നീ എന്ന് ആദ്യമായി  കണ്ടപ്പോൾ ആതിര നിന്ന് പുലന്പി  
ആദ്യസമാഗമവേളയിൽ ആയമ്മ  അതാരന്നു ആചര്യം കുറി നിൽക്കേ 
എൻ മനതാരിലും പിന്നെ മുഖതാവിലും 
ഞാൻ ആരെന്ന ചോദ്യം  ഉയർന്നു.

സഹപാഠികൾ എൻ സതീർത്ഥ്യർ 
മുന്നിലും ആ ചോദ്യത്തിൻ ഗന്ധം  പരക്കേ 
സന്ദേഹമെന്ന മന്ദമാരുതൻ ചന്തം ചിന്തയിൽ മെല്ലേ തഴുകി.

കരിരുമ്പാർന്ന അകതാരിൻ  അധിപനാം ഗുരുനാഥൻ മുന്നിൽ നിൽക്കെ 
അവിടുത്തേ നെറ്റിയിൽ ആ കേൾവിതൻ തുണീര ബിന്ദുക്കൾ  തിണിർപ്പു.

ധരിത്രിതൻ  വെളിച്ചത്തെ ആദ്യമായ് പുൽകുന്പോൾ എൻ മാതാവിൻ കുരലിലും കുരുങ്ങിയാ  വചനം  
ജന്മത്തിൻ പകുതിയാം താതന്റെ നാവിലും  ആദ്യദർശനകാവ്യം.

എന്നും എന്നിലും നിറയുന്ന  ആ ചോദ്യം ആരുനീ  ആരുനീ അല്ലോ?
ഹേ മനുജാനീ നിന്നോട് ചോദിപ്പു ആരാണ് നീയെന്ന സത്യം.

ആദ്യജന്മം മുതൽ തേടുന്ന ഉണ്മയെ നിയതി നീ എവിടെയോ വൈയപ്പു 
നചികേതസ്സ് മാർ നര,നാരി രൂപങ്ങൾ കലാന്തരങ്ങളായ് തേടേ.

നാരായണരുപൻ നന്മതൻ ആൾരുപൻ മന്ദഹാസത്താൽ വിളങ്ങെ 
പിന്നയും പിന്നയും സ്വത്വത്തേ തേടുന്ന ആത്മാക്കൾ  വിങ്ങുന്നി മണ്ണിൽ ഉയരുന്ന ഝണനാദം  ആരുനീ ആരുനീ ആരാണ് നീ എന്നത് മാത്രം അല്ലോ? 
=====================

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ