അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും- നാലാം ഭാഗം

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും- നാലാം ഭാഗം  
_____________________


           വിമാനതാവളത്തിന്റെ  പുറത്ത് ഇന്നുകാണുന്ന  പകിട്ടൊന്നും അന്ന് ഇല്ലായിരുന്നു  നോക്കെത്താദുരത്തോളം ആഡംബര കാറുകളോ ടൈൽസ്സിട്ട നടപ്പാതകളോ നീണ്ടുകിടക്കുന്ന  ഇരവിഴുങ്ങിയതിനാൽ  അങ്ങാൻ പറ്റാത്ത പെരുംന്പാപിനെ പോലെ  കറുത്ത് നീണ്ട  രാജവീഥികളോ ഒന്നും  അന്നില്ലയിരുന്നു.  വല്ലപ്പോഴും വന്നിറങ്ങുന്ന  വിമാനങ്ങളും  അതിൽ ഇറങ്ങി കയറുന്ന വിരലിൽ എന്നാവുന്ന യാത്രക്കാരും, അതിൽ കുടുതലും  സ്വപ്പ്നങ്ങളുടെ  ഭാരവും പേറി വീട്ടുകാരുടെ നല്ലനാളെക്കായി  എന്തെങ്കിലും  സംന്പാതിച്ചു എത്രയും പെട്ടന്ന് മടങ്ങന്കൊതിച്ചു  എത്തുന്ന  നിശാശലഭങ്ങൾ. 
   തനിക്കും ഉണ്ട് കുറച്ച് സ്വപ്പ്നങ്ങൾ, കുറച്ചു സംന്പാതിക്കണം തിരിച്ച് ബോംബയിൽ  ചെന്ന് ഗേളിയെ ഔപചാരികമായി സ്വന്തമാക്കണം എന്നിട്ട് ലോകത്തിന്റെ ഏതെങ്കിലും ഒരുകൊണിൽ താനും അവളും തങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളുമായി  ഒരു കൊച്ചു ജീവിതം.ആ സ്വപ്പനമാണ്  യാഥാര്ത്യമാകാൻ  പോകുന്നത് ചിന്തിച്ചപ്പോൾ  അതിനായി എന്തും സഹിക്കും എന്നയാൾ മനസ്സിൽ പറഞ്ഞു. അവിടെ നിന്നും മമ്മതിക്കാന്റെ കൂടെ അയാളുടെ ഉള്ള കെട്ടുകളുമായി തങ്ങൾക്കായി വന്ന വണ്ടിയിലെക്ക് കടന്നിരുന്നു. രണ്ട് പെർക്കിരിക്കാവുന്ന സ്ഥലം ഉള്ള  വാഹനം. ഓടിക്കുന്ന ആൾക്കും ഒരു യാത്രക്കാരനും മാത്രം. പുറകിൽ എത്ര വേണമെങ്കിലും സാധങ്ങൾ കേറ്റാം.ഒരു ചെറിയ ലോറി പിക്ക്അപ്പ്  എന്നയത്രേ  പേർ. വെള്ളം കണ്ടിട്ട് കാലങ്ങൾ അയന്ന് കണ്ടാൽ അറിയാം,പോരത്തെതിനുഅകത്ത് ആടിന്റെ ആണോ മറ്റു വല്ലതിന്റെ ആണോ എന്നറിയാത്ത ചുരും. അപ്പോൾ ഓർമ്മ വന്നത്  ചെറുപ്പത്തിൽ കുഞ്ഞുമ്മാന്റെ വീട്ടിൽ പോകുന്നതാണ്, കുഞ്ഞുമ്മക്ക് നിറയെ ആടുകൾ ആണ് വീട്ടിൽ എന്ത് എടുത്താലും  അതിൽ ആട്ടിൻ ചൂര് ഉണ്ടാവും.ഇനി അതിന് അരെങ്ക്കിലും കുറ്റം പറഞ്ഞാൽ കുഞ്ഞുമ്മ ചീറി അടുക്കും.പക്ഷേ തനിക്ക് പണ്ടേ പിടിക്കില്ല അത്. എന്താ ഇക്ക നല്ലവണ്ടിയും ഡ്രൈവറിനേയും കിട്ടിയില്ലേ എന്നായി താൻ. അത് പുള്ളെ രാവിലെ ആ ഹിമാറ് ഒന്നും പറയാത് വണ്ടിയുമായി എവിടെയോ കീഞ്ഞിനി. ഇജ്ജു ബേജറാവേണ്ട എല്ലാം സരിയാക്കാം, കുറച്ച് ദുരമല്ലേ ഉള്ള്. അയാൾക്ക് സമാധാനമായി. വണ്ടി മമ്മതിക്കാ മുന്നോട്ട് എടുത്തു.മെയിൻ റോഡിൽ കയറി ലക്ഷിയ സ്ഥാനം നോക്കി ഓടി തുടങ്ങി, അയാൾ സ്വപ്പ്ന സഞ്ചാരത്തിലും. ആ വണ്ടി അങ്ങനെ മണിക്കുറുകളോളം ഓടി  ഇതിനിടയിൽ  പത്താക്ക  ഉണ്ടാക്കാൻ  എന്നുപറഞ്ഞു പാസ്പോർട്ടും മറ്റു യാത്രാരേഖകളും മമ്മതിക്കാ വാങ്ങിയിരുന്നു, അത് എന്താണന്നു മനസ്സിലായില്ല എങ്ക്കിലും എന്തോ മുഖ്യമായ സാധനമാണ് എന്നുകരുതി  സ്വപ്പ്നസഞ്ചാരത്തിന്റെ  ആഴകടലിൽ മുങ്ങി ഇരുന്നതിനാലും എല്ലാം ചോദിച്ചപ്പോൾ തന്നെ കൊടുത്തു. ആ പ്രവർത്തി ജീവിതത്തിൽ നഷ്ട്ടപെടുത്തിയത് എന്ത് എന്ന് മനസിലാക്കാൻ  വർഷങ്ങൾ കഴി യേണ്ടി വന്നു. മമ്മതിക്കാ എന്ന കൊടും ക്രുരനെ മനസിലാക്കാൻ  തുടങ്ങാൻ ആ യാത്രയുടെ അന്ത്യം മതിയായിരുന്നു. അവിടെ തകർന്നു വീണ സ്വപ്പങ്ങളുടെ ചീട്ട് കൊട്ടാരത്തിൽ പെട്ട് തകർന്നത് രണ്ടു നിഷ്കളങ്ക ജീവിതങ്ങളും ആ ആത്മാക്കളുടെ  ധർമ്മബോധവും ആയിരുന്നു. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ  കടന്നു വന്ന വഴികൾ തന്നെ നോക്കി പല്ലിളിക്കുന്നെങ്കിൽ  അത് നിയതിക്ക് വിട്ട് ആത്മശാന്തി നേടാനെ കഴിയു.  
_______________________

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ