അരിപ്രഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം അഞ്ച്
അരിപ്രഞ്ചിമാരുടെ ലോകം നമ്മുടെയും
അദ്ധ്യായം ഒന്ന്
ഭാഗം അഞ്ച്
---------------------------------
ആ വണ്ടി യാത്ര ഏകദേശം മുന്നു നാലുമണിക്കൂർ തുടർന്നു, അവർക്കിടയിൽ മൌനം തളം കെട്ടിനിന്നു. കാരണങ്ങൾ പലതും ഉണ്ടായിരുന്നു, സുലൈമാൻ പുതിയതായി കിട്ടാൻ പോകുന്ന മനോഹരലോകത്ത് ഗേളിയുമായി പറന്ന് നടക്കുകയായിരുന്നു. അവിടെ അവനും അവളും അവരുടെ സുന്ദര നിമിഷങ്ങളും മാത്രം. അതിനാൽ അവന് പരിസരബോധം നഷ്ട്ടപ്പെട്ടിരുന്നു. മമ്മതിക്ക വണ്ടി ഓടിക്കുന്ന തിരക്കിലും തന്റെ ബിസ്സിനസ്സ് സുലുവിനെ വച്ച് വിപുലികരിക്കുന്ന ചിന്തയിലും. പെട്ടന്ന് വണ്ടി വളവ് തിരിഞ്ഞു കുണ്ടും കുഴിയും നിറഞ്ഞ മണ്പാതയിലേക്ക് ഇറങ്ങി ആ കുലുക്കം സുലുവിനെ ചിന്തയിൽ നിന്നും ഉണർത്തി. രണ്ട് സൈഡും നിരന്ന് നിൽക്കുന്ന ഈന്ത പനകൾ അവയുടെ നിൽപ്പുകണ്ടാൽ അറിയാം നന്നായി പരിച്ചരിക്കുന്നുണ്ടന്നു. വ്യത്തിയുള്ള തടങ്ങൾ ചുവട്ടിൽ നല്ല നനവും വിളവെടുപ്പ് കാലം അടുക്കുന്ന സുചന നല്കി പരുവമായി വരുന്ന പഴങ്ങൾ. കുടുതൽ പോയപ്പോൾ പിന്നെ കാണായി നാരകമരങ്ങളും ഓറഞ്ചും ഒപ്പം തക്കാളി തുടങ്ങി പലതരത്തിൽ ഉള്ള പച്ചകറികൾ ലോഭമില്ലാതെ നിരത്തി ക്യഷി ചെയ്ത്തിരിക്കുന്നു രണ്ട് വശവും. അപ്പോഴാണ് അയാൾക്ക് മനസിൽ ആയത് തങ്ങൾ ഗൾഫിലെ ഒരു തോട്ടത്തിൻ നടുവിലുടെ യാണ് പോകുന്നത് എന്ന്.നന്നായി നോക്കി പരിപാലിച്ചിരിക്കുന്ന തോട്ടം എന്ന് പറഞ്ഞറിക്കേണ്ട കാര്യം ഇല്ല. വണ്ടി മുന്നോട്ട് പോയി കൊണ്ടിരുന്നു. ഒടുവിൽ അത് വഴിയുടെ അവസാനത്തിൽ നിർത്തി. വാതിൽ തുറന്ന് മമ്മതിക്ക ഇറങ്ങി. എന്തങ്കിലും വാങ്ങാൻ ആയിരിക്കും എന്നുകരുതി താനതിൽ ഇരുന്നു. വെറും മരപലകകൾ കൊണ്ട് ഉണ്ടാകിയ രണ്ട് രണ്ടു മുറികൾ ഉള്ള വീടുകൾ നിരന്നു ഇരിക്കുന്നു. വേറെ ഒരുസ്ഥലത്ത് വലിയ സിമന്റു ടാങ്കിൽ നിറയെ വെള്ളം. അടുത്ത് പന്പ് ഹൗസ്സ്. ശരിക്കും പച്ചപ്പ് നിറഞ്ഞ സ്ഥലം.കേരളത്തിലെ തെങ്ങിനും മാവിനും പ്ലാവിനും പകരം ഈന്ത പനകൾ എന്ന വ്യത്യാസം മാത്രം. ആരാണാവോ മരുഭുമിയിലെ മരുപച്ചയുടെ കാവൽക്കാരൻ മനസ്സിൽ ഓർത്തു, ഏതായാലും ജോർ ആയിട്ടുണ്ട്. ഭാവിയിൽ ഗേളിയുമായി കുറച്ച് കാലം ഇവിടെ വന്നു താമസിക്കണം, അയാൾ കിനാവ് കണ്ടു.
പെട്ടന്നാണ് മമ്മതിക്കന്റെ വാക്കുകൾ പിടിച്ചുണർത്തിയത്. ബിലാലെ നീ ഇതുവരെ ഇറങ്ങിയില്ലേ. നിനക്കുള്ള സ്ഥലം കുഞ്ഞമ്മത് കാട്ടിത്തരും. എല്ലാം എടുത്തു വച്ചിട്ട് കുളിച്ച് വന്നാളി, ദുരം ഇമ്പിടി കഴിഞ്ഞ് വന്നല്ലേ? ലോകം തന്റ്റെ മുന്പിൽ കിഴുമേൽ മറിയും പോൽ കൊർപറെറ്റു ജീവിതവും മറ്റും.സ്വപ്നം കണ്ട് വന്ന തനിക്ക് ഇവിടെ? അപ്പോൾ മമ്മതിക്ക ഒച്ചത്തിൽ പറഞ്ഞു ഹമുക്കേ ഇത് തന്നെ അന്റെ കമ്പനി ഇന്ന് ശകലം ഇരിക്കുക. നാളെമുതൽ ജോലി ഇവിടെ ഒക്കെ തന്നെ കാര്യങ്ങൾ ഒക്കെ നാളേക്ക് പറഞ്ഞ് തരാം. കുറച്ച് കാലം കൊണ്ട് എല്ലാം പയക്കമാകും. പിന്നെ പറഞ്ഞത് ഒന്നും അയാൾ കേട്ടില്ല,അയാളുടെ മുൻപിൽ നാളുകൾക്ക് മുൻപ് വിട്ട് പോന്ന വീടും ബാപ്പയും വെള്ളിത്തിരയിൽ എന്നപോൽ തെളിഞ്ഞ് നിന്നു.
______________________
(തുടരും)
~~~~~~~~~~~~~~~~~~~~~~
Comments
Post a Comment