ആ ഗാനം ഒരു രാഗമായ്

ആ ഗാനം ഒരു രാഗമായ്

ഞാനെന്റെ വീണയെ തഴുകി ഉണർത്തട്ടെ
ഞാനതിൽ വേദനയുടെ രാഗം രചിക്കട്ടെ
ഞാനും സ്വപ്പ്നങ്ങളും എൻ വികാരങ്ങളും
ഞാണിന്റെ ഒലിയിലെ ഗാനവീചികളും

അന്പിളിപൊന്നിന്റെ പൊൻചിരി വെട്ടവും
ആനന്ദസതിരിന്റെ ആ ലയലാസ്യങ്ങളും
ആമോദമാംരാവിൻ കുളിരിളം തെന്നലും
ആമ്പൽപ്പൂവിന്റെ വെണ്മയിൻ സൗരഭ്യവും

മുഗ്ദ്ധലാവണ്യത്തിന്റെ കരളിന് കലക്കവും
മന്ദമാരുതൻ തഴുകിയ മേനിതിളക്കവും
മലരിന്റെ മാർദ്ദവം പാടും രാക്കിളിപ്പാട്ടും
മനമൊന്നതിൽ മമ ഉന്മത്തമാമിളക്കവും

ഇന്നിന്റെയൊരുവിരഹരാഗമഴയെന്നപോൽ
ഇവിടെ പാടട്ടെയെൻരുദ്രവീണകന്പിയിൽ    
ഇന്പമാർന്നൊരു രാഗലയമാർന്ന ഗാനമായ്
ഇരമ്പുന്ന ജനതയ്ക്ക് കാതില് പ്രണയമായ് 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ