ചിരംജീവി

ചിരംജീവി

ശലഭമായ് തോഴി പുനർജനിക്കാമെന്നും
ശലഭിത യാമങ്ങളിൽ തുണയിരിക്കാൻ
ശൈലമേലാപ്പ് കെട്ടുന്ന കനിതങ്ങളോരോ
ശയനങ്ങളിൽ പോയി മിഴിനിറക്കട്ടയോ?

വിജിനമാം മരുഭൂമിതടങ്ങളിലും വെൺ-
നുരനുരക്കുമാ നീർതടങ്ങളിലുംനിനവിൽ
ഇണതേടി പൊൻകണങ്ങളിൽ തേൻതേടി
ഇരക്കുന്ന വേഴാന്പലൊപ്പമായ് ഇരതിരയാം...

ജന്മങ്ങൾ, ജന്മാന്തരങ്ങൾ, നിനക്കൊപ്പമായ്
ജനിമൃതിയാം സത്യത്തെ തേടുന്നപുണ്യമായ്
ജനനി, നിൻ വദനങ്ങളിൽ ഹിമകണമുറ്റുന്ന
ജരിതയായലയുന്ന ഉരഗമായ് പടർന്നിടാം

തേടുക നീ നിത്യമായി ഉടലിന്റെ നിർവൃതി      
തനുവിന്റെ നീരിറക്കങ്ങൾ സ്നേഹത്തിൻ
ഡമരുക്കളിൽ വീണ പാഴ്കടുംതുടി തട്ടുകൾ
പെയ്തൊഴിയും ഉഷ്ണമഴത്തുള്ളി പെരുക്കമായ്

വിടരട്ടെ നിന്നിലെ ശ്വാസനിശ്വാസലയങ്ങളിൽ
വിലയമാകുന്ന നയനമനോഹര കുസുമങ്ങൾ
വിനയമാകും മധു നുകരുവാൻ വസന്തത്തിൽ
വിഷയലോലപതംഗമായ് അണയുന്നുനിത്യവും  

കനവുകൾ പലതും കണ്ടിരിക്കുന്നരോ യുവ
കുതിരയായ് പായും വെൺമേഘശകലങ്ങൾ
കനലിലെ ജ്വാലയായ് ചിതതന്നഗ്നിക്ക് നീരായ്
കുളിര് പകരട്ടയോ നിന്നിരവിലും പകലിലും.........

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ