നീലത്താമര

നീലത്താമര

വാരിജങ്ങളെ നിങ്ങളോ മനംതേടും
വാനവില്ലിന്റെ വർണ്ണവിളക്കുകൾ
വാനിലന്പിളി പൂനിലാവെട്ടത്തിൽ
വദനസൗകുമാര്യകാന്തി വിടർത്തുമോ
 
വാഗ്മയീദേവിനിന്നാസനമലരുകൾ
വിടരുമാജലാശയാഗാധത്തിലെന്നുമേ
വിലയമാകുന്ന മാലിന്യത്തെയാകയും
വിനിതമാകുമാ  കാഴ്ചയായിമാറുന്നു.

ക്ഷണിതബാണമായി പായുന്നപാരിലെ
ക്ഷണപ്രഭാചഞ്ചലപ്രഭ വിടർത്തുംജീവനും
ക്ഷമനശിക്കുന്ന മാനവചോദനചുറ്റിലും
ക്ഷണഭംഗുരംമെന്നൊർമ്മിപ്പുനീയെന്നും

കവിതപാടിയ മഹത്തുക്കൾ നിന്നെയോ
കദനകാന്തിയെ കവനത്തിൽമുക്കിയോ
കാർമുകിൽവണ്ടു രാഗലയംപാടുന്പോൾ
കാതിനിന്പമെന്നോതിനീ തലയിട്ടാട്ടുന്നു

താമരേ നിൻ തണ്ടുപോൽ എന്ന് നാരിയെ
തുലനംചെയ്തുപാടിയ പുകൾപെറ്റപാട്ടുകൾ
തമസ്സിൽ നീരിൽ വിടരുന്ന വെൺപുഷ്‌പമേ
തൊഴുന്നു നിന്നിലെ മോഹകാന്തി നിത്യവും

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ