പ്രവാസിയുടെ രാസലീലകൾ


      പ്രവാസിയുടെ രാസലീലകൾ     

ശാരികേ നിൻ മലർമണമിയലുമുടലിൻ
ശയന വിസ്മയത്തുടിപ്പിൽ മയങ്ങുന്പോൾ
ശയ്യയോ, കർണ്ണികാരപ്രഭപടർത്തുന്ന
ശിൽപഭംഗിയെ പുൽകുംതൽപ്പമാകയോ

വേദികേ നിൻ പ്രണയകല്ലോലിനിതീരത്ത്
വിമലചിത്തനായ് വിലയിക്കുമാനേരത്ത്
വിവശമാക്കും വികാരതാളലയധാരയിൽ
വിപിനസൌകുമാരരതിലോലനീകാമുകൻ

സുരതമെന്നാനുഗ്രഹപീയൂഷപാനാമൃതമോ
സുകൃതമഴനീരിൻലാസ്യലയഭാവതാളമോ
സുഗന്ധിനീനിന്നുടലാൽതീർക്കുമീയാഗമോ
സുകന്യേയുഗയുഗാന്തരകർമ്മപുണ്യമോ

ഉഡുരാജശോഭചൊരിയുംവദനനൈർമല്യം
ഉരഗരൂപനേജയിക്കും ശീൽക്കാരഗീതകം
ഉന്പർകോനൊക്കുമാവിഹാരനിപുണത
ഉടിലിനെരമിപ്പിക്കുംരാഗരൂപവേഗങ്ങൾ

സഹശയനമാമധുനുകരുംവണ്ടായ്ഞാൻ
സഖിപകർന്നേകിയപൂന്പൊടിചുണ്ടിനാൽ
സഹർഷനിമിഷചിത്രപതംഗമായുയർന്ന്
സുരഭിലപ്രപഞ്ചഗാനമാലികയായലിയവേ

രതികാന്തശരമാരിതീർക്കുന്നമുറിവിങ്കൽ
രാഗലോലനായിജടാധാരിപുളയുന്നനേരം
രാകേന്ദുനഭസ്സിൽവെൺപ്രഭയിൽവിളങ്ങി
രാവോലജ്ജയാൽകുളിരണിയുന്നുവേഗേ

വിപിനത്തിൽകരി,കാമവിവശകാന്തനോ
വിരിഞ്ചനുടെകരവിരുതാംകാവ്യലോലനോ
വാർമുകിൽപാളിതൻകാന്തിയിലവനുടെ
വാരിജേവിലസുന്നഭവനുടെശിൽപചാരുതേ.

കനവുനിറയുമാചന്ദ്രികചർച്ചിതനീശീധത്തേ
കുതിരും,മിഴിനീരിൽപുണരുമാമാനവർക്ക്
കുമുദമഞ്ചുതികയുംഅക്ഷഹൌണിനിരയും
കടലുതാണ്ടാനെളുതോയീമരുഭൂവിങ്കൽ



Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ