മാവേലി മലയാളം

മാവേലി മലയാളം

നാടുകാണിചുരത്തിൻ മുകളിൽകയറിയാമാവേലി 
താഴോട്ടുനോക്കി കാൺമൂവിശാലമാംമലയാളം 
പച്ചപ്പട്ടുടയാടധരിച്ചിട്ടുമൊത്തത്തിൽ സുന്ദരി 
മലയജമോഹിനി വിലസിതഗാത്രിയാം കേരഭൂമി

നഭസ്സിൽതിരയിളക്കുന്ന കരിമേഘക്കൂട്ടവും  
ഘോരരിപുക്കളിൽ വിലസുമാകരിരാജവൃന്ദവും
കാനനച്ചോലയിൽ കാട്ടാറുനിറയ്ക്കുന്ന നീരളം    
കാണും നയനത്തിൽവിടരുംഅത്ഭുതവർണ്ണനയും

പച്ചയുംപലവർണ്ണങ്ങൾ മാരിവിൽചാരുതചാലിക്കും
കൊച്ചിളം തുന്പികൾ പാറിപ്പറക്കുന്ന മലയജശീതളം 
മെല്ലേപതിച്ചിട്ടു ശരമാരിപോൽ തുള്ളിതുളുന്പുന്ന 
മഴച്ചാർത്തുകൾ സംഗീതമാലികതീർക്കുന്ന കേരളം       

അരളിയും കാശിത്തുന്പയുംചമതകകീഴാർനെല്ലിയും
അമരത്വത്തിനുഅണിപണിയുന്ന വേദിക രൂപകം 
നിളയും പന്പ പെരിയാറച്ഛൻകോവിലും ജനപഥമേറി 
പുണ്യം പ്രസവിച്ചാകാശഗംഗയായിമാറുമീമലയാളം

ഉയിരുപോൽപോറ്റുന്ന മലയജമേരുക്കൾമരുവുന്ന 
ഉന്നതസഹ്യന്റെ വിരിമാറായി വിലസുന്നകുളിരിളം 
മഞ്ഞിന്റെ വെൺശോഭ ശീർഷത്തിൽതഴുകുന്പോൾ 
കടലിൻനീലിമ പാദപാഹാരനിർമ്മലമാക്കുന്നനീരളം  

ആകുളിരംകാഴ്ചകളകതാരിൽ നിറയുന്പോൾ 
ആ മഹാനൃപനുടെ ഉള്ളംതുടിച്ചുപാതാളേമരുവുന്നു 
പുതിയോണ കാഴ്ച്ചകൾ തേടുമാ നവനാളൊന്നതിൽ
വീണ്ടുമാചുരത്തിന്റെ നിറുകേ കയറുന്നിതാരാജാവ്  

നാടുകാണിച്ചുരത്തിലുമാമഗസ്ത്യകൂടത്തിൻനെറുകയിലും
ഒരുകാലംകൂടികയറീട്ടു തൻനാടിൻ തുടിപ്പറിയേണം 
എന്തേ, മഹാപ്രഭോയങ്ങേക്കീയാഗ്രഹംസേവകനുരചെയ്താൻ   
കേൾവികളെനിക്കേതുംപിടിക്കില്ലെന്നാരാജൻമറുചൊല്ലും   

ഓണത്താറാടുന്പോൾ മലയാളമക്കൾക്കുൽസവത്തേരോട്ടം
ഓണതുന്പികൾ പാറുമാമാനത്താഘോഷമേളപ്പെരുക്കവും
ഉത്രാടരാത്രികൾ നാരിമാർക്കുൽസാഹനെട്ടോട്ടസുദിനവും
ഉന്മത്തനാകുന്ന മലയാളിക്കുവർണ്ണംനിറയ്ക്കുന്നനാളുകൾ  
 
കുടവയറുംപെരുപ്പിച്ചുമാവേലിതന്പുരാനാസഹ്യൻനെറുകയിൽ 
പൊട്ടിത്തെറിക്കുന്ന കന്മദച്ചീളിന്റെപൊടിപടലങ്ങളുംശബ്ദവും 
കാതിലെകേൾവിയെ തടയുന്നു പിൻവിളി കാഴ്ചയും 
സേവകനൊന്നിനെ വെടിമരുന്നുതിന്നതറിയുന്നതില്ലാനൃപൻ     

മുന്നിലെകാഴ്ച്ചയിൽ സ്തബ്ധനായ് നിൽപ്പഹോ മഹാരാജനും 
പച്ചവിരിയും വർണ്ണക്കാഴ്ചയായി മേരുക്കൾ മാഞ്ഞതുമേ
മാരിവില്ലിൻ ശോഭയിൽ വിളങ്ങി നിറയുമീ സുന്ദരഫ്ലാറ്റളം
നാടിന്റെ ക്ഷീരമായൊഴുകുന്ന മാലിന്യദുർഗന്ധ പുഴകളും

തല്ലിയിടിച്ചു  തകർത്തൊരാ ചെറുകുന്നുംമലയിൻശിഖരവും 
നിശബ്ദമായി തേങ്ങുന്ന മലയാളമാമങ്ക,തൻസൽപുത്രിയും
അവളുടെയുടലിൽപുഴുക്കുംവടുക്കളുംനിറയും ചെഞ്ചോരയും 
മനുഷ്യസത്വങ്ങൾ പിന്നെയുംകഴുകുകളായി കടിച്ചുപറിക്കുന്നു

നിണമുറയുന്ന മനസ്സുമായി കേഴുന്നാസുരരാജനുച്ചത്തിൽ  
ഹേ വാമനപ്രഭോനിനക്കുസമ്മാനമായിനൽകിയെൻപുത്രിയെ
നിന്നുടെ പരന്പരചവച്ചുതുപ്പിക്കിടത്തുന്നതുകാൺകനീ 
എന്നുടെഹൃദയത്തിൽ വറ്റുന്നു നിണവുംകണ്ണീർകണങ്ങളും            

നൽകുക നീയെൻ വാഗ്ദത്തഭൂമിയാം മലയാളപുരത്തിനെ 
ദാനമായി ഞാൻ തന്ന എന്നുടെ മലയജമണിപ്പൊന്നെ 
ശപിച്ചൊടുക്കുമീ രാജർഷി നിൻപരന്പരനിശ്ചയംദൃഢമോർക്ക 
ഇവനുടെ തപശക്തിക്കുഭംഗമില്ലറിയുക ഉലകിൻമഹാദേവ 

എന്നുടെജാനകിയറിയുകയിവൾ  ഞാനോ ജനകനരേശനും
വില്ലൊടിച്ചു നീ നേടിയ സീതയാമാഗ്നിപുത്രിയീമലയാളം
രാക്ഷസവംശത്തിങ്കൽ പിറന്നനിൻപരന്പര തവ ദംഷ്ട്രയാലേ 
നിണമൂറ്റിക്കുടിക്കുന്നു മകളിന്നുമൃതപ്രായയായിയവശയായ് 

ഇനിയുമമാന്തിക്കരുതുനീബ്രാഹ്മണാ,വിശ്വഗുരുശ്രേഷ്ടരൂപകാ
കൈകൂട്ടികുന്പിടാം രക്ഷിക്കയെൻ മകളെമലയാളത്തെ 
നിൻ പുതുവവതാരരൂപ ദർശയ്ക്കായി കാക്കട്ടെയെൻപുത്രി 
അതുമാത്രമേ ഒരുരക്ഷയീ ഭൂമിമലയാളമാമെൻപുത്രിക്കഹോ      

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ