സഖീ നീയെവിടെ

സഖീ നീയെവിടെ


സ്വർണ്ണ കന്പളംവീശുമാസ്വർഗ്ഗകന്യകൾനടുവിലും 
വർണ്ണമേലാപ്പുചുറ്റിനിൽക്കുംകർണ്ണികാരനടയിലും
നിന്നെഞാനെന്നുംതേടുന്നുകനവിങ്കൽമൽസഖീ
നിന്നുടലിൻനീർമാതളഗന്ധമുയരുന്നമൃദുസാമീപ്യം

അരുണബിന്ദുതോൽക്കുന്നതീക്ഷ്ണപ്രകാശവർഷവും 
അനിലനെവെല്ലുംകുളിർ തലോടലിൻകൃശവശ്യത
അന്പിളിപ്രഭക്കൊത്ത വെൺനിലാപൊഴിയും ചാരുത
അമരുംഭുവിനെപുൽകും നയനമോഹിതമാംപാദുകം 

പ്രിയനാമെന്റെജീവിതസായൂജ്യമേനിൻ മനോജ്ഞത 
പ്രേമപീയുഷധാരയാൽ നിറച്ചുജന്മപുണ്യ വീഥികൾ 
കർമ്മകാണ്ഡത്തെമുന്നേനയിക്കുംപൊൻചിരാതുകൾ 
കൽപ്പാന്തകാലത്തോളംനാംതുടരുംജീവിത ഗാഥകൾ

ബാല്യകൌമാരനാളിൻകൗതുകചിന്തുതേടിവന്നവൾ
ബലയൌവനയുക്തനാംകുമാരനൊരുതുണയായവൾ
ഭാഗ്യതാരകേനിൻചന്ദ്രനൊക്കുംമുഖകമലകാഴ്ചയോ
ഭാവതീവ്രമാംനിൻനയനമോഎൻകരളിൻമോഹമായ് 

വിടരുമാനയനദ്വന്ദ്വങ്ങൾപാമരനാമിവൻകരത്തിലെ 
വിൽപത്തികൾ ഒഴുകുംകവിതതൻ ശ്ലോകധാരയായി 
വരികളിൽ ഗീതകങ്ങൾ, തുടിതുടിക്കുന്ന രാഗമാലിക
വിരലുകൾ മീട്ടുമാവീണയിൽ പൊഴിയുംഗാനവീചികൾ

ഇനിവരുന്നൊരുജന്മങ്ങൾ നീയെനിക്കുവാമഭാഗവും 
ഇവിടെ ഈ ഭൂവിൽ പുനർജനികാക്കുംവേഴാന്പൽ 
വേനലിനന്ത്യംകാത്തുകേഴുന്നു ഈഗഗന സഞ്ചാരി
വേപഥുകൂട്ടിടുന്നടവികൾക്കെന്നും നിന്നാത്മരോദനം

സ്വർഗ്ഗവാതിലുകൾതുറക്കും പുണ്യകർമ്മ വീഥികൾ 
സ്വകർമ്മമെന്നോതിനീപകർന്നപാഥേയധൂളികൾ 
വഹ്നികൾക്കു പ്രാപ്യമാകുകില്ലെന്നറികനീ സഖി   
വേളിനീയെൻജന്മപുണ്യമാംജീവന്റെ സായൂജ്യം    

          

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ