വയൽസ്മാരകങ്ങൾ
വയൽസ്മാരകങ്ങൾ
പകലുപോക്കാൻ വന്ന പ്രണയിനികൾ
പതിതമാം പ്രകൃതിതൻ പാട്ടുയുരുന്നതും
പതിയെ വിഷലിപ്തമണ്ണിന്റെ രോദനമായ്
വിളകൾ പലവിധംചിരിതൂകിവിടരുന്ന
വിതയൊരുക്കീടുന്ന കൃഷിപ്പണിക്കാർ
വിണ്ണിന്റെപുണ്യമോമഴയായ്പൊഴിയു
വിധിതതൻമാറിലെക്ഷീരസാഗരമായ്
കനിവായിനിറയുന്നഅർക്കാംശുരശ്മിയും
കതിരിന്റെ ശോഭയിൽ നിറഞ്ഞുനിന്നു
കരകളിൽ വിരിയുന്നമലരിന്നൊരുശോഭ
കവികളിൽഉണർത്തുന്നപൊന്നെഴുത്തൂം
ചിരിതൂകികതിരാടിപവനതലോടലിൽ
ചാരെമനുഷ്യമനസ്സിലുമാമോദങ്ങൾ
ചക്രംതിരിക്കുന്നനിയതിതൻമോഹന
ചലനങ്ങളീനാടിനോരാഗമാലികകൾ
പതിയെ ദുരാഗ്രഹിനരനുടെവിളയാടൽ
പുലർകാലകതിരോനും വിറങ്ങലിക്കെ
പതിതയാം ഭൂമിക കരൾവിങ്ങിക്കരയുമീ
പുതിയ കാലശംഖത്തിൻ മാറ്റൊലികൾ
വിതയെറിയാനില്ലധനധാന്യമുകുളങ്ങൾ
വിതറിയകരങ്ങളിൽഭിക്ഷാപാത്രങ്ങളോ
വരുകില്ലിനി സമൃദ്ധമാംപകലിരവുകൾ
വിണ്ണുപൊഴിക്കുന്നു അമ്ലമേഘവർഷം
പതിരുകൾ നിറയുന്നുനാട്ടിലുംവയലിലും
കതിരുകാണക്കിളിമീട്ടും രാഗവനമാലിക
പതിരുകൾ വിളയുന്ന വയലുവരന്പുകൾ
പ്രണയത്തിനനശ്വരസ്മാരകമല്ലോയീയുഗമേ
രഘുചന്ദ്രൻ ആർ സാരംഗം
Comments
Post a Comment