അവൾ നഗ്നയാണ് അവനും
അവൾ നഗ്നയാണ് അവനും
അവളുടെ രഹസ്യങ്ങൾ അനാവൃതമായിരൂന്നു
അയാളുടെതും
അവളും അയാളും ആമുറിയിൽ തനിച്ച്
ആയിരുന്നു മുറി ബന്ധിതവും
പതുപതുത്തമെത്തയിൽ അവർ
ധരിച്ചിരുന്ന വസ്ത്രങ്ങൾ വലിച്ചെറിയപ്പെട്ടിരുന്നു
അത് അവർ പരസ്പരം ഉരിഞ്ഞെടുത്തവയായിരുന്നു
അവർ കുളിച്ചു ഒരു ഷവറിന്റെ ചുവട്ടിൽ
മതിവരുവോളം
അവൻ അവളുടെ ദേഹത്തിൽ
സോപ്പുതേച്ചപ്പോൾ അവൾ തിരിച്ചും
അവർ ശരീരം തുടച്ചു പരസ്പരം
അവർ തന്നെ സുഗന്ധ ലേപനങ്ങൾ പുരട്ടി
അലമാരിയിലെ പുതുവസ്ത്രങ്ങൾ
അവർ ധരിപ്പിച്ചു പരസ്പരം
എങ്കിലും അവളുടെ നഗ്നതയിൽ
അവൻ ചൂഴുന്നു നോക്കിയില്ല
അവന്റെ നഗ്നത അവളെ മോഹിപ്പിച്ചില്ല
അവളുടെ മാംസളതയിൽ അവൻ രമിച്ചില്ല
അവന്റെ കരുത്തിൽ അവൾ തരിളിതയുമായില്ല
എങ്കിലും അവന്റെ മുന്പിൽ വീണ്ടും
അവൾ അനാവൃതയായി അവനും
അവർ സയാമീസ് ഇരട്ടകൾ ആയിരുന്നു
ഒരിക്കലും വേർപിരിക്കാൻ പറ്റാത്ത ഇരട്ടകൾ
രഘുചന്ദ്രൻ ആർ സാരംഗം
Comments
Post a Comment