അവർ സമൂഹമായിരുന്നു
അവർ സമൂഹമായിരുന്നു
വന്ധ്യംകരിക്കപ്പെട്ടവർ ഒപ്പം സ്വന്തം സ്വത്വത്തേതേടുന്നവർ
ഷണ്ഡീകരിക്കപ്പെട്ടവർ ഒപ്പം അന്നത്തേ അപ്പം തേടുന്നവർ
വരിയുടക്കപ്പെട്ടവർ ഒപ്പം കുടിയിരിക്കാൻ അഭയസ്ഥാനം തേടുന്നവർ
പാർശ്വവൽക്കരിക്കപ്പെട്ടവർ പക്ഷേ പുറംന്പോക്കിൽ തള്ളപ്പട്ടവർ
എങ്കിലൂം അവർ സമൂഹമായിരുന്നു
അവർക്ക് പിടിക്കാൻ കൊടികൾ ഉണ്ടായിരുന്നു
അതിന്റെ നിറത്താൽ അവർ ആവേശഭരിതരായിരുന്നു
മുഷ്ടിയാൽ വായുവിനെ മർദ്ദിച്ചു കൊണ്ടേ ഇരുന്നു
അവർ കൊടിയുടെ നിറത്താൽ അന്ധരായിരുന്നു
അതിനുവേണ്ടി അവർ വരിയുടയ്കപ്പെട്ടു
അതിനാൽ അവർ ഷണ്ഡീകരക്കപ്പെട്ടു
അ പ്രത്യശാസ്ത്രങ്ങളാൽ അവർ വന്ധികരിക്കപ്പെട്ടു
അതിന്റെ പ്രോക്താക്കളാൽ അവർ കുടിയിറക്കപ്പട്ടു
എങ്കിലും അവർ സമൂഹമായിരുന്നു
അവർക്കിടയിൽ ഒറ്റുകാർ നിണം തേടി അലയുന്നുണ്ടായിരുന്നു
നിണംമണംതേടിയാചെന്നായ്ക്കൾ മുട്ടാടുകളെ തേടിനടന്നു
ഒറ്റുകാർ പുതു തന്ത്രങ്ങളാൽ അവരൂടെ കണ്ണുകളെ കെട്ടിയിട്ടു
അവരുടെ ഉള്ളിലെ ചെന്നായ്ക്കൾ ചുരമാന്തി കൊണ്ടേയിരുന്നു
എങ്കിലും അവർ നിശബ്ദമായി വിധിയെ പഴിക്കുന്ന സമൂഹമായി തുടരുകയായിരുന്നു.
മുറിച്ചിടപ്പെട്ട അപ്പത്താൽ അരവയർ മുറുക്കിയുടുത്ത്
തകർന്ന തകർക്കപ്പെട്ട തൊണ്ടയാൽ ആർത്തുവിളിച്ച്
അവരാൽ പെറ്റ സമ്മതപത്രത്താൽ ഉയർത്തിയവരെ
അവരുടെ ചോരയും മാംസവും ഭക്ഷിക്കുന്നത് കൊതിയോടെ നോക്കിയിരുന്നു
അവർ നൽകിയ ഊർജ്ജത്താൽ അവൻ ആവരുടെ കുഞ്ഞുങ്ങളെ
ഇളമാൻപേടയുടെ ഇറച്ചിപോൽ പിച്ചി ചീന്തി
ആചോരയിൽ ലേപനംചെയ്തവൻ പുതിയ ഉയരങ്ങൾ തീർത്തു
എങ്കിലും അവർ വരിയുടക്കപ്പെട്ട വന്ധീകരിച്ച ഷണ്ഡൻമാരായി തുടർന്നു
Comments
Post a Comment