Posts

മോഡസ് ഒപ്പറാണ്ടി..

  മോഡസ് ഒപ്പറാണ്ടി..     രാത്രി അപ്പോൾ ആദ്യപകുതിയുടെ പകുതി പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളു. അശ്വജിത്ത് , തൻറെ തോൾബാഗ് ഒന്നുകൂടി പുറകിൽ കുലുക്കി ഉറപ്പിച്ച് ടാർ വഴിയിലൂടെ മുന്നോട്ട് നടന്നു. പിന്നിൽ   ഇറങ്ങിയ വണ്ടിയും അത് നിർത്തിയ റെയിൽവേ സ്റ്റേഷനും അകന്നു പോയ്കൊണ്ടും , മുന്നിൽ ബസ്റ്റാൻഡ് അടുത്തുകൊണ്ടും ഇരുന്നു. മനസ്സിൽ ഇന്നലെകളുടെ സമ്പന്നത തികട്ടി വന്നെങ്കിലും ഇപ്പോൾ അയാൾ ഏകാകിയായ സഞ്ചാരി മാത്രം. പോകാനോ , വരാനോ , ഒരിടവും അവശേഷിച്ചിട്ടില്ലാത്ത വഴിപോക്കൻ.   അയാളുടെ കാലുകൾക്ക് ധൃതി ബാക്കിയുണ്ടായിരുന്നില്ല , പ്രത്യേകിച്ച് ഒരു ലക്ഷ്യവും. തിരികെ കയറിപോകാൻ സമയം പാലിക്കുന്ന അവസാനവണ്ടികളെ പ്രതീക്ഷിക്കാത്തത് കൊണ്ട് , മനസ്സ് ശൂന്യവും , വിളറിവെളുത്തതുമായിരുന്നു. വഴിയരികിലെ , ഇന്നലെകളിൽ പെയ്‌ത ഇടതടവില്ലാത്ത മഴയിൽ കിളിർത്ത പുൽപടർപ്പുകൾക്കിടയിലുയരുന്ന ചീവിടിന്റെ സംഗീതം ആസ്വദിക്കാനുള്ള സ്ഥലം മനസ്സിൽ ബാക്കിയില്ലാതിരുന്നതിനാൽ , അയാൾ മുന്നോട്ട് പോയി , അലസഗമനനായി.   നഗരബാക്കിയിൽ അപ്പോഴും മരംപെയ്യുന്നുണ്ടായിരുന്നു , അൽപ്പം മുൻപ് കടന്നുപോയ കാറ്റിന്റെ ശക്...

രത്നഗിരിയിലെ വാംപയർ..

  രത്നഗിരിയിലെ വാംപയർ.. അയാൾ ആ രാത്രിയിൽ ആകെ ഭയന്നിരുന്നു. അപസർപ്പക കഥകളെ പിന്തുടരുന്നവൻ ആയിരുന്നെങ്കിലും അവിടേയ്ക്ക് വരാൻ കാരണക്കാരനായ തൻ്റെ സുഹൃത്തിൻ്റെ വാക്കുകൾ അത്രയ്ക്ക് ഭയപ്പെടുത്തുന്നതായിരുന്നു. രാവിൻ്റെ മറപറ്റി തന്നെ മരണം തുറിച്ചു നോക്കുന്നപോലെ തോന്നി. ഡിസംബറിലെ തണുത്ത രാത്രിയിലും , നെറ്റിയിൽ പൊടിയ്ക്കുന്ന വിയർപ്പ് മണികളെ തുടച്ചു മാറ്റി , കിതച്ചു , ഭയം അകറ്റാൻ എന്നപോലെ ബാഗ് തുറന്ന് തൻ്റെ സാധനങ്ങൾ അടുക്കിവയ്ക്കാൻ ശ്രമിച്ചു. പുറത്തേയ്ക്കുള്ള വാതിലിൽ ശക്തിയായി മുട്ട് തുടർന്നപ്പോൾ , ഉള്ളിൽ ബാക്കിയായിരുന്നു അൽപ്പധൈര്യത്തെ കൂട്ടുപിടിച്ച് അയാൾ അവിടേയ്ക്ക് പതിയെ നടന്നു. മലർക്കെ തുറന്ന വാതിൽ പാളിയ്ക്ക് മുന്നിൽ വെളുക്കെ ചിരിച്ച് നിൽക്കുന്ന ഗസ്റ്റ്ഹൗസ് ബോയിയെ കണ്ടപ്പോൾ ഉള്ളിൽ വന്ന ആശ്വാസം പുറത്ത് കാണിക്കാതെ അയാൾ ചോദിച്ചു.. എന്താണ് ?? അവൻ ഒന്നും സംഭവിക്കാത്തപോലെ ചിരിച്ചു കൊണ്ട് കയ്യിലെ ഫ്ളാസ്ക് അയാളുടെ മുന്നിലേയ്ക്ക് നീട്ടികൊണ്ട് പറഞ്ഞു. സർ , ചുക്ക് കാപ്പി , ദാസൻസർ പ്രത്യേകം പറഞ്ഞു സാറിന് രാത്രിയിൽ തീർച്ചയായും ഇത് തയ്യാറാക്കി തരണം എന്ന്. ഇവിടുത്തെ തണുപ്പിന് ഇത് നല്ലതാണ് , സാറ...