Pictures of Onam celebrations of Kerala, it is the unity celebration of malayalies all over the world, it is celebrating every year a particular time in August month. It shows the unity of Kerala people living in all world. this is color full function with different type of flower and new dress
മോഡസ് ഒപ്പറാണ്ടി..
മോഡസ് ഒപ്പറാണ്ടി.. രാത്രി അപ്പോൾ ആദ്യപകുതിയുടെ പകുതി പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളു. അശ്വജിത്ത് , തൻറെ തോൾബാഗ് ഒന്നുകൂടി പുറകിൽ കുലുക്കി ഉറപ്പിച്ച് ടാർ വഴിയിലൂടെ മുന്നോട്ട് നടന്നു. പിന്നിൽ ഇറങ്ങിയ വണ്ടിയും അത് നിർത്തിയ റെയിൽവേ സ്റ്റേഷനും അകന്നു പോയ്കൊണ്ടും , മുന്നിൽ ബസ്റ്റാൻഡ് അടുത്തുകൊണ്ടും ഇരുന്നു. മനസ്സിൽ ഇന്നലെകളുടെ സമ്പന്നത തികട്ടി വന്നെങ്കിലും ഇപ്പോൾ അയാൾ ഏകാകിയായ സഞ്ചാരി മാത്രം. പോകാനോ , വരാനോ , ഒരിടവും അവശേഷിച്ചിട്ടില്ലാത്ത വഴിപോക്കൻ. അയാളുടെ കാലുകൾക്ക് ധൃതി ബാക്കിയുണ്ടായിരുന്നില്ല , പ്രത്യേകിച്ച് ഒരു ലക്ഷ്യവും. തിരികെ കയറിപോകാൻ സമയം പാലിക്കുന്ന അവസാനവണ്ടികളെ പ്രതീക്ഷിക്കാത്തത് കൊണ്ട് , മനസ്സ് ശൂന്യവും , വിളറിവെളുത്തതുമായിരുന്നു. വഴിയരികിലെ , ഇന്നലെകളിൽ പെയ്ത ഇടതടവില്ലാത്ത മഴയിൽ കിളിർത്ത പുൽപടർപ്പുകൾക്കിടയിലുയരുന്ന ചീവിടിന്റെ സംഗീതം ആസ്വദിക്കാനുള്ള സ്ഥലം മനസ്സിൽ ബാക്കിയില്ലാതിരുന്നതിനാൽ , അയാൾ മുന്നോട്ട് പോയി , അലസഗമനനായി. നഗരബാക്കിയിൽ അപ്പോഴും മരംപെയ്യുന്നുണ്ടായിരുന്നു , അൽപ്പം മുൻപ് കടന്നുപോയ കാറ്റിന്റെ ശക്...


Comments
Post a Comment