പ്രോമിത്യുസ്സു നിന്നെ ഞാൻ അറിയുന്നു.

പ്രോമിത്യുസ്സു നിന്നെ ഞാൻ അറിയുന്നു. 

പ്രോമിത്യുസ് നിന്നെ ഞാൻ അറിയുന്നു 
പ്രേമം കണ്കാട്ടി കരൾ കാട്ടി  
പ്രേയസ്സിതൻ മനംകാട്ടിഉടൽ കാട്ടി വിളിക്കുന്പോൾ  
പ്രോമിത്യുസ് നിന്നെ ഞാൻ അറിയുന്നു  

കരളറ്റ മനമറ്റ നെഞ്ച്ച്ചിന്റെ, പച്ച മാംസത്തിന്റെ  
കറയറ്റ വേദനയിൽ, നിണം കിനിയും  
കഴുകിന്റെ ആഴത്തുന്ന ചോദനയിൽ  
പ്രോമിത്യുസ്സ് നിന്നെ ഞാൻ അറിയുന്നു. 

അർദ്ധരാത്രിയിലെ അടുക്കുന്ന ചിറകടിയിൽ  
അമർത്തി വലിക്കുന്ന മാംസ മുറിവുകളിൽ  
അടരുന്ന ശ്വാസചലന വേഗതയിൽ  
പ്രോമിത്യുസ്സ് നിന്നെ ഞാൻ അറിയുന്നു  

യുഗങ്ങളിൽ നിറയുന്ന പ്രേമത്തിൻ രോദനയിൽ 
യുവതയുടെ നിസ്വാർദ്ധപ്രേമ വേദനയിൽ  
യൗവനതൃഷ്ണകളുടെ പ്രൊക്തത്തിൻ നിശീധിനികളിൽ 
പ്രോമിത്യുസ്സ് നിന്നെ ഞാൻ അറിയുന്നു. 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ