ആത്മാവ് വിങ്ങുന്നു നീ അറിയ്ക
ആത്മാവ് വിങ്ങുന്നു നീ അറിയ്ക
ഒരു ചെറു വിങ്ങലായ് മനസ്സിൽ പിറക്കയായ്
ഒരു തുടിപ്പിൽ വിലയിച്ച നീയാം രക്തസാക്ഷി
കരഗതമായയൊരു ഭുവിലെ ജന്മത്തെവിട്ടിട്ട്
കരയാതോടുങ്ങി നീ മനുജനാം ധൈര്യശാലി
വിധിയെന്ന് അലറുന്ന പേയ് നായ്ക്കൂട്ടങ്ങൾ
വിലപിച്ചു തീർന്നില്ലല്ലോ ആ ജന്മസുകൃതങ്ങൾ
വിനിതമാം നീ കൈകളെ നെഞ്ചിൽ പിണച്ചപ്പോ
വെറുതെ പുഞ്ചിരിക്കുന്നു എ൯ നെഞ്ചകത്തിൽ
ഇന്നിന്റെ നേരുകൾ നീ ചുവരിൽ പതിച്ചപ്പോൾ
ഈ ചുവരിൽ നിൻ ചെഞ്ചോര പൂവിടർന്നു
ഇവിടെ ജനിക്കുമോരോ പൈതലിൻ ഓർമ്മയിൽ
ഇടിമിന്നലാകുവാൻ കഴിയും നിൻ സ്പന്ദങ്ങൾ
അവിടെ വിരിയും നറു പൂമലർ പൊയ്കയിൽ
അമരനായി നിത്യം വിളങ്ങും പുഞ്ചിരിയായ്
അതിഥിക്ക് ദേവനായ് വിരിയട്ടെ കുസുമങ്ങൾ
ആയിരംചന്ദ്രന്മാർ നിനക്കായ് പ്രഭവിടർത്തും
എങ്കിലും എൻ ഉള്ളിൽ നീറും നെരിപ്പോടിൽ
എന്നും കനകപ്രഭയായി നിന്റെ മന്ദഹാസം
എനിക്കും കാതങ്ങൾ പിന്നേ നടന്ന നീ സഖേ
എന്തിനാ മുൻപേ പറന്നകന്നിട്ട് ചിറകറ്റു വീണു.
Comments
Post a Comment