എന്റെകശ്മീർ

#ജയ്ജവാൻ #ജയ്കിസാൻ

#എന്റെകശ്മീർ

യാഗാശ്വം മേയുന്ന ആ സീമാതടങ്ങളിൽ
യാഗമായ് തെളിയുമൊരു അഗ്നിശോഭ.

രാവിൻ കുരിരുൾ മറയാക്കി തെളിച്ചൊരാ
രാപ്പാടി പാട്ടിൻ തെളിവാർന്ന രാഗാലാപം

കാശ്മീര കുളിരിന്റെ ധവള നദീതീരങ്ങളിൽ
കത്തും തിരിനാളമൊപ്പമായ് വെൺമേഘവും

പുലരിതൻ പ്രഭാപൂരം ഉണരും നിമിഷങ്ങൾ
പുലരട്ടെ ആ നാട്ടിൽ ശുഭ്രസംസ്കാരങ്ങൾ

തമസ്സ് സുഖമെന്ന കവിവാക്യം പേറും ജന്മങ്ങൾ
തമസ്കരിച്ചൊരാത്മാവിൻ നന്മയാം പുണ്യകർമ്മം

വ്രണിതമാം ഭാരത അമ്മമനസുകൾ കേഴുന്നു
വിരഹിയാം പ്രേയസിയൊപ്പം പിഞ്ചുകുഞ്ഞുങ്ങളും

ഓർമ്മയിൽ തീതുപ്പും കഠോര ഝണ, ഗണഗീതകം 
ഓമനപ്പൈതങ്ങൾ ഞെട്ടുന്ന തീഷ്ണ കാഴ്ചകളും.

ഇനിയുറങ്ങാനില്ല നിമിഷങ്ങൾ മുഖതാവിൽ.
ഇവിടെ ജനിച്ചുയരട്ടെ പുതുവീര പോരാളികൾ..

അമ്മതൻ മാറിനെ പിളർക്കാൻ തുനിഞ്ഞെത്തും.
ആ രുധിരദാഹികൾക്ക് ചിതയൊരുക്കാൻ

രഘുചന്ദ്രൻ ആർ...

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ