പോരുകോഴി

പോരുകോഴി

പയ്യേ പിറന്നു കൊക്കുനിവർത്തുന്പോൾ 
പയ്യന്റെ പയ്യാര പാട്ടുണർന്നു 
പലതുണ്ട് കുഞ്ഞായി പിറന്നതീതള്ളക്ക്  
പതിരില്ലാ കോഴിക്കുഞ്ഞിതൊന്നുമാത്രം 

വെള്ളമിതിറ്റണം പൊടിയരികൊത്തണം 
വെള്ളാരംകണ്ണിന് മഷിയെഴുതിടേണം                         
വെള്ളനിറത്തിന്റെ വെണ്മയെകൂട്ടണം 
വെന്നിക്ക് വയന്പുംകൊടുത്തീടണം  

കുഞ്ഞേ!! പടച്ചോറ് കൊടുത്ത് വളർത്തണം 
കൊക്കിന് ശക്തി, ബലവും കൂട്ടിടേണം 
കുതിരക്ക് ഒത്തൊരു വേഗംപഠിക്കണം 
കുതിക്കുന്പോൾ ആകാശം തൊട്ടിടേണം 

ഇണയെ വേലിക്കൽ തന്നെ തടുക്കേണം 
ഇദയങ്ങൾ കുമുദമായ് മറിടേണ്ട 
ഇത്തരം ഇവനെ പോറ്റി വളർത്തേണം 
ഇത്തിക്കണ്ടപ്പൻ പോര് കോഴിയല്ലോ 

കാലുകൾ വളരണം കായമായ് പിരിയേണം 
കൈകൾക്ക് കരിയുടെ ശക്തിയേറിടേണം  
കലികൊണ്ടുണരേണം കലിയെ ജയിക്കണം 
കായബലത്തിനാൽ സർവ്വം നേടിടേണം 

ഒന്നിന് പോന്നവൻ ഒന്നാമനാകുവാൻ 
ഒറ്റയായ് വളർന്നു വലുതായീടേണം 
ഓമനയെന്നുമന്പോറ്റിയെന്നും വിളിക്കണം 
ഓതിരക്കടകങ്ങൾ ചൊല്ലിപോറ്റിടേണം 

പോരിന് വീരനായ് പേരൊത്തരൂപനായ് 
പാനം ഒരു ചെറുകാറ്റിൻ രൂപമാർന്നാൽ 
പോകണം വീരനായിപേരെഴും പോരിനായി
പൊരുതണം വീരനായി മരിച്ചീടണം 

പാട്ടുകൾ  പയ്യാരംപെയ്യുന്ന നാട്ടിലോ 
പാണന് വീണയിൽ പാടുവാനേടുകളായ്
പലവുരുജനിക്കുന്നു വീരരിൽ വീരനായി 

പക്ഷേ നീയൊരു നേർച്ചകോഴി മാത്രം.              

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ