എന്റെ പതാക
#എന്റെപതാക
ഒരുമയോടെ ഒരായിരം കരതലമുയരുമ്പോൾ
ഉയരത്തിൽ പാറിപ്പറക്കയാണൊരുതുണ്ട്
കണ്ഠങ്ങളിൽനിന്നുതിരുന്ന താളത്തിൽ
അണിചേർന്നുപാറും പതാകയ്ക്ക് വന്ദനം
ഇവിടെ നാളുകൾ നിണം നൽകി പോരാടി
നാടിന്റെ ആത്മാവ് ചേർത്തു അനവരതം
കണ്ണിലെ കൃഷ്ണമണിക്കൊപ്പം സൂക്ഷിച്ച
അഭിമാനസ്തംഭങ്ങൾക്കുയരെ മണിപ്പൊന്ന്
അന്നും അതിന്നും വിയർപ്പൊട്ടിയ ദേഹങ്ങൾ
അഭിമാനപൂർവ്വമായി ചേർത്തു നെഞ്ചത്തിൽ
വിണ്ണിലെ ചെന്താരക പൂ നിറമേ ചാലിക്കും
കിനവിൻ അഗ്നിസ്പുലിംഗങ്ങൾ ചിതറിക്കും
എങ്ങുമെവിടെയുംത്വരയിൻ മനസ്സിന് ഭയമൂട്ടി
നെഞ്ചിലെ വർണ്ണം ചാലിച്ചു വിഹായസ്സിൽ
ചിത്രപതംഗമായി പറക്കും മിന്നൽക്കൊടി
പിന്നിൽ ഇടിമുഴക്കമായി പേറും ഝണഗീതം
Comments
Post a Comment