കേരളം കുതിക്കുന്നു


ഇത്തരം ഒരു തല വാചകം കണ്ടാൽ സ്പോർട്സ് പേജ് ആണ് എന്ന് ഉണ്ടങ്കിൽ വല്ല കളിയും ജയിച്ചു എന്ന് അനുമാനിക്കാം എന്നാൽ ഞാൻ ഉദ്ദേശിച്ചത് നമ്മുടെ നാട്ടിലെ വിവാദങ്ങളെപ്പറ്റിയാണ്. കേരളം ഇന്നു വളരാൻ വളക്കുർ ഉളള മണ്ണ് ആക്കി മാറ്റിരിക്കുന്നു വിവാദങ്ങൾ. കാരണം എവിടെ നോക്കിയാലും ഇതു തന്നെ. ഇടതിൽ ഒരു കാര്യംത്തിനു പത്തുപേർ അഭിപ്രായം പറയും, വലതിൽ വേറെ ഒരു വിവാദത്തിൽ പത്തുപേർ പിന്നെ വര്ഗിയവിവാദങ്ങൾ, പി. സീ. വേറെ ഒന്ന്. നമ്മുടെ നാടിനു എന്താ സംഭവിച്ചത്, ഈ നാട്ടിൽ വേറെ ഒരു പ്രശ്നവും ഇല്ലേ? ഒരു നേരത്തെ ആഹാരത്തിനു ബുദ്ധി മുട്ടുന്ന ആയിരങ്ങൾ, ജോലിയില്ലാത്ത ചെറുപ്പകാർ, വെള്ളം എത്താത്ത സ്ഥലങ്ങൾ, സഞ്ചാരത്തിനു പറ്റാത്ത റോഡുകൾ, എന്തിന് ഏറെ രാവിലെ മുതൽ രാത്രിവരെ 24 മണിക്കൂര് ശ്രമിച്ചാലും തീരാത്ത പ്രശ്നങ്ങൾ ജനപ്രതിനിധികൾക്കും ഭരണാധികരികൾക്കും. എന്നിട്ടും ആരും ഒന്നുചെയാതെ ഈ വിവാദങ്ങളക്ക് പുറകെ പോയാൽ നാം അടുത്ത തലമുറക്കെ എന്ത് ബാക്കി വൈക്കും. നാളേക്ക് കരണ്ട് ഇല്ല, വാഹനത്തിനു ഓടാൻ റോഡ്‌ ഇല്ല. കൃഷി ഭൂമി എല്ലാം നശിച്ചു ഒരു പേമാരിയിൽ താമരശ്ശേരി ചുരം അടഞ്ഞാൽ പിന്നെ അരിയും പച്ചകറിയും സ്വപ്നം, ഇതൊന്നും ആലോചിക്കാതെ വിവാദങ്ങള പ്രസവിക്കുന്ന ഈ ചാനലുകളുടെ മുന്നില് വയനാറ്റം തീർക്കുന പൊതു പ്രവര്ത്തകനെയോ അതോ ഈ ചാനലുകളെയാണോ തകർക്കേണ്ടത്.

മലയാളിക്കെ എന്ത്പറ്റി? ലോകത്തിലേക്കും ഏറ്റവും വലിയ ബുദ്ധിശാലി കുഞ്ഞുകൾക്ക് ജന്മം കൊട്ക്കുന്നു എന്ന് ഒബാമ പറഞ്ഞ മലയാളി തെറ്റായി തിരിച്ചുവിടപ്പെടുകയാണോ? ആരു പ്രതിപക്ഷ് നേതാവായാൽ നമുക്ക് എന്നാ? ആരു അവരുടെ പി. എ. ആയാലും ഈ പ്രശ്ങ്ങൾ തിരുമോ? കേരളത്തിനെറെ പ്രശ്ങ്ങൾ മാറുമോ? ഉമ്മൻ‌ചാണ്ടി വര്ഗിയവാദി ആയാലും അല്ലെങ്കിലും കോണ്ഗ്രസ്ഇന്റെ രീതി മാറുമോ?. ഇവിടെ വേണ്ടത് ദുരെ കാഴ്ചയുള്ള ഒരു ലീഡർഷിപ്‌ ആണ്. അടുത്ത 20 വര്ഷമെങ്കിലും മുന്നോട്ടു നോക്കാൻ കഴിയുന്ന ചുറുചുറുക്ക് ഉളള മിടുക്കനമാരെ കഴിഞ്ഞ 30 വര്ഷമായി കണ്ടുമുഷിഞ ഈ മുഖങ്ങൾ മടുക്കുനില്ലേ?. ഇനിയും ഞങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമമെങ്കിൽ പ്രതികരണം വളരെ മോശമായിരിക്കും. ചുവരെഴുത്തുകൾ പഠിക്കാത്ത യാത്ര നാശത്തിലേക്ക് എന്ന് ആരു ഇവരെ പഠിപ്പിക്കും. കാലംകുറെ ആയില്ലേ നമ്മളെ ഭരിക്കുന്നു ഇനി നിര്ത്തിക്കുടെ എന്ന് ചോദിക്കുന്ന അവസ്ഥ സംജതമാക്കുന്നിടത്തെക്കാണ് നവ മധിയ്മങ്ങൾ നിങളെ എത്തിക്കുക. പണം വാങ്ങി എഴുതുന്നവന് കൂർ ഉണ്ടാകണം എന്ന് ഒരു ഇടത്തും എഴുതിവച്ചിട്ടില്ല. പ്രായമായി ചലന ശേഷിയിൽ കുറവ് വരുമ്പോൾ നിര്ത്തിക്കുടെ എന്ന് സച്ചിനോട് ചോദിക്കാമെങ്കിൽ ആരോടും ആകാം. ഇല്ലങ്കിൽ മഹാഭാരതത്തിൽ ഗാന്ധീവധാരി യുടെ അവസാനനാളിലെ കഥ വായിക്കുന്നതും നല്ലതാണ്‌.

സ്പോർട്സിൽ മാത്രമല്ല പണി നിർത്തൽ ഉള്ളത്, എല്ലാ രംഗത്തും അത് നടപ്പിൽ വരുത്താം സ്വയം ച്ചെയ്തില്ല എങ്കിൽ സമുഹം അത് ച്ചെതോളും. മക്കള്ക്കും കൊച്ചു മക്കള്ക്കും പിന്നെ പത്തു തലമുറക്കും ഉള്ളത് കുട്ടിവച്ചാൽ പിന്നെ നിര്ത്തിക്കുടെ, കെടി എന്ന് അവര് പറഞ്ഞാൽ എന്ത്‌കുറ്റം?. ഒരു നാടിനെ പത്തു അമ്പത് കൊല്ലം ഭരിച്ചു മുടിച്ചു ജനങ്ങൾ ഭുലോക തെണ്ടികൾ ആക്കി അവർ തെണ്ടി അയക്കുന്ന പണത്തെയും കട്ട് തലമുറക്കായി വിദേശ ബാങ്കിൽ നാളുകളായി നിറച്ചിട്ടും ഇനിയും എന്റെ നാടിനെ, പ്രക്രതിയെ വീണ്ടും വീണ്ടും ബാലാൽകാരം ചെയ്തു ആഗ്രഹ പൂർത്തി നേടുന്ന നിനക്കൊന്നും ഇനിയും മനസിലായില്ല എങ്കിൽ ഇസ്സത്തീന്റെയും വർഗ വിഷതീന്റെയും മാറാല മാറ്റി ഒരു പുതുതലമുറ ഇവിടെ ജനിക്കും എന്ന് മറക്കാതിരിക്കുക.നീ ഇസ്സം പറഞ്ഞു എന്റെ നാടിഎന്റെ ആത്മാവിനെ അറത്തു. ജാതിയും മതവും പറഞ്ഞു സ്വത്തു കൊള്ളയടിച്ചു. ഞങ്ങളുടെ മക്കളെ നീ നാടുതെണ്ടാൻ അയച്ചു. സ്വന്തം മക്കളെ സുഖലോലുപതയിൽ മുക്കി വളര്ത്തി. ഞങ്ങളുടെ നെല്ല് വയലുകളെ നികത്തി നിനക്കായി കൊട്ടാരം പണിതു, ഞങളുടെ തെങ്ങിൻ തോപ്പുകൾ നീ റബ്ബറും ചെള്ളും കൊണ്ട് നിറച്ചു. ഇനിയും നിനക്കെ മതിയായില്ലേ? ഞങ്ങളുടെ ഭൂമിയെ ഇന്നു നീയും കുട്ടരും അടി അളന്നു വിൽക്കുന്നു. ഇനിയും നീ നിർത്തിയില്ല എങ്കിൽ ഇവിടെ ജനിക്കും പുതുതലമുറ അവരെ പാടി ഉണർത്താൻ പാണന്മാര് വീണയുമായി വരും. അവരെനയിക്കാൻ ഒരു നായകനും. ഇന്ന് ഇത് സ്വപ്നം പക്ഷെ നാളത്തെ ഉണ്മ, അവന്റെ ശഖം ഉതിർക്കുന്ന ശബ്ദം ദിജന്തം ഭേദിക്കും.

യഥാ യഥാ ഹി ധര്മ്മസ്യ!!!!!!


ഗ്ലാനിർഭവതി ഭാരത!!!!!!!!!!!!

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ