പ്രണയരോദനമായി പ്രവാസി
ആത്മാവിൽ ചിതയെരിക്കുന്ന പ്രവാസി,
പ്രണയ സങ്കൽപ്പങ്ങളെപ്പോലും കുഴിച്ചു മുടുകയാണ് .
അവന്റെ വിയർപ്പുനീരിൽ വീഴുന്ന പണത്താൽ ലോകം കാലത്തെ അതിജീവിക്കാൻ നെട്ടോട്ടമോടുന്നു.
അത് കാണുന്ന കാലം ചിരിക്കുകയാണ് നാറാണത്ത് ഭ്രാന്തനെ പ്പോലെ അവന്റെ ചുവരെഴുത്ത് മറന്ന ജനതയെ നോക്കി .........
ഹഹഹഹ..........
പ്രണയരോദനമായി പ്രവാസി
പ്രണയമെത്തുന്ന മാ൪ഗ്ഗഴിമാസത്തിൽ
പ്രണയിനിമുഖം മറവിയിലാവുന്നു
പ്രണയതല്പത്തിലാ പൊരിവെട്ടത്തിൽ
പ്രണയോഷ്മാവിങ്കൽ ബാഷ്പമാവുന്നു
വിരഹവേദന കരളിനെതിന്നുന്പോൾ
വിരഹിണിനീ കരയുന്നനീ൪ചാലുകൾ
വിലയമാവണം സാഗരേസാക്ഷിയായ്
വിധിവിളയാട്ടങ്ങൾ വിണ്ണിലെതാരകം
കരിമണലിന്റെ നാട്ടിലെരാവുകൾ
കദനമായിട്ടു കരളിനെമൂടുന്പോൾ
കാമിനി കണ്ണുനീരിൽ കുതി൪ന്നതോ
കവനഗാഥകൾ കാവ്യാശ്രുബാഷ്പവും
ഖരബാഷ്പമായി പടരുംമെയ്യ്നീരുമേ
ഖഡ്ഗതീയിലുരുകുന്ന മൺനാളുകൾ
ഖിന്നമാകുന്ന ജീവിത ലക്ഷ്യമാ൪ഗ്ഗവും
ഖമറിൽ തെളിയും കബറി൯പ്പാടുകൾ
ഖമറിൽ തെളിയും കബറി൯പ്പാടുകൾ
വിടരുംകണ്ണുകൾ വിധാതാവേതേടവേ
വിനയമാവുന്നു വെൺമഴുവെട്ടുകൾ
വനനീതി നല്കും അധിപതിവാക്കുമോ
വനരോദനങ്ങൾ നിറയ്ക്കും കാലവും
ആയുസ്സി൯ ശക്തിയിലാത്മാവുകേഴുന്നു
ആദിദൈവങ്ങളാ൪ത്തോ൪ത്ത് ചിരിക്കുന്നു
അമരത്തകാല കനവിലോ മാനവക്കൂട്ടവും
അമരുമോ ഈനാടും നഗരവിഥീ ജനതയും
പണ്ടുകണ്ട കാലചുവരിലെ എഴുത്താണികൾ
പലവുരു തുരുന്പിച്ചു കടലാടിജനിതേടുന്നു
പാമരനാം മനുകുലജ൯മ രാക്ഷസക്കൂട്ടങ്ങൾ
പാരി൯ ജീവജ൯മമന്ത്രാക്ഷരി തേടിയലയുന്നു....
Comments
Post a Comment