അമ്മ

അമ്മ 
അച്ഛനുമൊപ്പംപൊക്കത്തിൽ നിൽക്കുമാനന്മമരമാണെന്നമ്മ 
ആമാറിലെ പീയുഷമമൃതധാരയായി ചൊടികളിലൊഴുക്കിയ
അമരത്വരൂപിയാമാനന്ദദായിനി നീ ലോകൈകദേവിയാമമ്മ 
അകതാരിൽ നിറയുന്നദേവതാസങ്കൽപ്പരൂപിണിയാകുമമ്മ 

മകനേ' യെന്നാവിളി നിറയ്ക്കുന്നു അന്ത്യമില്ലാതൊരുപാശം 
മകളുമവളുംനാളെപരിണാമമാകുന്നവേദികമാത്രമാണമ്മ 
മന്വന്തരങ്ങളെതഴുകിത്തലോടുന്ന പുണ്യപ്രവാഹമാണമ്മ 
മനുഷ്യ ജന്മത്തിനാധാരശിലയായ ബ്രഹ്മസൃഷ്ടിയാണമ്മ

വിധിയോടടരാടാനും വിജയത്തേപുൽകാനുംചാരെമരുവുമമ്മ
വിപിനത്തിൽ വഴികാട്ടാൻ രിപുവിന്റെ മാർഗ്ഗത്തേവെല്ലുന്ന 
വനദുർഗ്ഗായാകുന്ന വാഗ്മയദേവിയെന്നറിയുകനിന്നുടെയമ്മ
വിലസിതഗാത്രിണി കാളിതന്നവതാരരുപെനിറയുംനിന്നമ്മ

ബാല്യമാമനുഗ്രഹനാളിനുതുണയായികാത്തിരിക്കുന്നരോമ്മ
ബാലകനവളുടെകരാംഗുലിതുന്പിനാലാശ്രയംതീർക്കുമോരമ്മ 
ബാലിസുഗ്രീവശണ്ഠയിൽ ഗൃഹത്തേകുരുക്ഷേത്രമാക്കുന്പോൾ
ബാധയൊഴിപ്പിക്കും സ്നേഹമന്ത്രതാന്ത്രിണിയാകുന്നോരമ്മ

കൗമാരകുതൂഹലംകർണ്ണികാരപ്രഭപടർത്തുന്ന മനസിന്റെ
കന്മക്കെട്ടുകളലിയിക്കുമാശ്വാസദേവതയാകുമോരമ്മ
കരളിലെകന്മഷമണയിക്കുംകാർമേഘക്കെട്ടിനെതടഞ്ഞിട്ട്  
കുളിരിളംമഴയാക്കിമാറ്റുന്നമലയജമോഹിനിയാണുനിന്നമ്മ        

അകതാരിൽ നിറയുന്നസ്നേഹത്തിൻ മാരിയാൽനനയ്ക്കും 
അനുഗ്രഹദായിനി,മേദിനി,ക്ഷിപ്രപ്രസാദിനിയാകുമാമമ്മ 
ആലംബഹീനമാമീലോകത്തുനിൻജന്മമേറുന്നത്യാഗിനി 
ആഗ്രഹനാശിനി കരുണാവദനമായിമാറുന്നൊരുദേവിനീയമ്മ

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ