വസന്ത ഗാനഗീതകം
വസന്ത ഗീതകം
വസന്തഗാനം പാടുമാ പൈങ്കിളിയൊച്ചയിൽ
പുലരി പൊ൯വെട്ടം ഭൂവിൽ പൊഴിക്കുന്നു
പനിനീ൪മണിപേറും തൃണവ൪ഗ്ഗ ശീ൪ഷങ്ങൾ
തനുവിലോ പട൪ത്തും തണുപ്പിനാശ്ലേഷവും
കിളികൾ പാടും ലയമാം പീയൂഷരാഗങ്ങൾ
കളകൂജനമെന്ന് പാടിയ മഹാത്മാക്കളും
കവനരാഗങ്ങളൊത്തിരി മലയാളത്തിനായ്
കവച്ചു കൂട്ടിയ മനോഹര പ്രോക്താക്കളും
മലയജഗന്ധം പേറും മലനാടി൯ കാറ്റിലോ
മഹാബലിനൃപൻ ഭരണകാല വാഴ്ത്തുകൾ
ജനതതിപാടും പാട്ടിനീണവും നിറന൯മകൾ
വന്നു വസന്തകാല പറവത൯ചിറകടികളായ്
ഇന്നിതേ രൂപേമരുവി നില്ക്കുന്ന കേരളം
ഇന്പമേറും വസന്തത്തിനാലയം തീ൪ക്കവേ
കന്പനാം കവിശേഷ്ഠ തൂലികാഗ്രത്തിലോ
കവിതയായൊഴുകിയ വസന്തഗാനവീചികൾ
വ൪ണ്ണരാജി ധരയിലേകിടും പൊ൯വസന്തവും
വിസ്മയകാഴ്ച കണ്ണിനേകും മാരിവില്ലുകൾ
വനതരുക്കളിൽ നിറഞ്ഞുനില്ക്കും സുമങ്ങളും
വന്ദിതഗാത്രമേ കൂപ്പിഞാ൯ വന്ദിപ്പൂ നിത്യവും
Comments
Post a Comment