കരിങ്കുഴലി പെണ്ണ്
കരികുഴലി പെണ്ണ്
കരിമുകിലിൻ മെയ്യുള്ള, കരിയെഴുതിയ കണ്ണുള്ള
കനലിന്റെ മൊഞ്ചുള്ള പെണ്ണേ , കറുത്ത പെണ്ണേ
കാട്ടരുവി കവിളൊത്ത, കുയിലിന്റെ കുരലുള്ള
കനവിലെ കരളായ പെണ്ണേ, കരിനീല പെണ്ണേ......
(കരിമുകിലിൻ മെയ്യുള്ള....)
വിടരുന്ന കുസുമത്തിൻ, പടരുന്ന മണമുയിർക്കും
വദനത്തിൽ പ്രഭയാർന്ന പെണ്ണേ, എന്റെ പെണ്ണേ
അനിലന്റെ സുഖമുള്ള, നൈർമല്യ തഴുകലുകളിൽ
ആമോദ സതിരുകൾ നിറക്കുന്നു എന്നിൽ നീ പെണ്ണേ
(കരിമുകിലിൻ മെയ്യുള്ള....)
മാരന്റെ സംഗമത്തിൻ, ചൂടുള്ള നിശ്വാസത്തിൻ
മയൂര സ്വനമുയർത്തി മരുവുന്ന മാൻപേട പെണ്ണേ
ഗാനത്തിൻ രാഗവുമായി, തന്ത്രിക്ക് ശ്രുതിലയമായി
ഗഗനത്തിൻ നിറമാർന്ന പെണ്ണേ ഗ്രാമീണ പെണ്ണേ ...........
(കരിമുകിലിൻ മെയ്യുള്ള....)
Comments
Post a Comment