അശ്വത്ഥാമാവ്

അശ്വത്ഥാമാവ്

പാരിൻ വിഴുപ്പു കൊക്കാലെടുത്തും   
നാടും വീഥിയും പിരണ്ട് തിരഞ്ഞിട്ട്  
അലഞ്ഞ്  തിരിഞ്ഞ് പാറി നടക്കുന്ന 
ഞാനോവെറും കറുത്ത ചിരഞ്ജീവി

മാവാംക്ഷീരപാനംചെയ്തോരുബാല്യം ,
കാഴ്ചയിൽ ഖിന്നത വന്നൊരു താതൻ 
കാംഷയതുതണലോസതീർത്ഥ്യനുടെ ചാരെ
സൗഹൃദംസമരിൽ ദൃഢമാംവാഴ്ത്തുമേ
   
അഭിമാനത്തിൻഭംഗിതനമ്രശിരസ്കൻ
യാത്രതുടർന്നു ജനപഥമാർഗ്ഗേ അണഞ്ഞു
ഭാര്യസഹോദരഭവനപുരം,പ്രശസ്തമാം
ഹസ്തിനപുരമൊരു നഗര സവിധേ
 
ഭീഷ്മ പിതാവ് കുരുവംശ പിതാമഹൻ 
ആമോദ ചിത്തനായ് അന്തണദർശനെ 
കൗരവ പാണ്ഡവ കുമാരർക്ക് ഗുരുവായ് 
ഗുരുപുത്രനൊക്കും യോദ്ധാക്കളാക്കുവാൻ

പാർത്ഥനും ഭീമനും ഗുരുവായായന്തണൻ 
സുയോധനും പിന്നെനൂറും തികച്ചവരഹോ  
നൽകി ധനുർധരാവിദ്യകൾ  ക്രമത്തിലായ്
വളർന്നുവന്നവർ കുരുവംശ യോദ്ധാക്കൾ

ഗുരുപുത്രനേകി സുയോധനൻ സ്നേഹത്തിൻ 
കടലിനൊത്ത അമൃതിൻ നവധാരയാവോളം
നീന്തിത്തുടിക്കുന്നു ബ്രാഹ്മണ ബാലകൻ 
കൗരവസംഘത്തിൻ സേനാപതിയായി 

ഉണ്ടും കുടിച്ചും നിറഞ്ഞ  ബാല്യകൗമാരം  
വറ്റാത്തസ്നേഹപ്പുഴയായി സുയോധനൻ 
ആഛായിൽ കർണ്ണകുമാരനും ഭ്രാതനായ് 
അതിനന്ത്യമായി  ആകുരുക്ഷേത്രഭൂവിങ്കൽ
 
വിധിവിളയാട്ടങ്ങൾ കൺകളിൽപൂകവെ 
നടുങ്ങിത്തെറിച്ച് വിളങ്ങിയായന്തണൻ 
കൺകളിൽ കത്തും പ്രതികാര തീയിങ്കൽ
സ്വത്വബോധം നശിച്ചോരാ സന്ധ്യയും  
 
കത്തിപ്രതികാരാഗ്നി നീറിനിശതന്നിൽ 
എടുത്താൻ ഖഡ്ഗം കൂട്ടത്തിൽ പടദ്വന്ദ്വങ്ങൾ
ഒടുക്കി പാണ്ഡവപ്പടയെ കുടീരത്തിൽ   
ശേഷിച്ചതോപഞ്ചപാണ്ഡവ പുമാൻമാരും
 
തീർന്നതില്ല പ്രതികാരനീച വിചിന്തനം 
പഞ്ചവീരരെ വേഗേഒടുക്കി മുടിക്കാനായ് 
ചിരംജീവിയാമാവൻ ചീറി തിടുക്കത്തിൽ  
എടുത്തുതൊടുത്തൊരാനാശിനി ബ്രഹ്മാസ്ത്രം 

പ്രപഞ്ചമാകെനടുങ്ങിവിറച്ചു ഭയത്തിങ്കൽ  
ദേവകളോന്നായ് കേഴുന്നു ലോകരക്ഷക്ക്   
ക്രോധാന്ധകാരൻ പ്രപഞ്ചത്തിനന്തകൻ 
കിരീടിതൊടുത്തൊരുതട,ക്ഷണമൊന്നിതിൽ 
 
ബ്രാഹ്മാണ്ഡനായകനണഞ്ഞു രക്ഷയ്ക്കായ് 
ഉരച്ചു വിജയനോടെടുക്കുക നിന്നാസ്ത്രം
പ്രപഞ്ചനാഥനിവനിവിടെയുള്ളപ്പോൾ 
പരിഭ്രമമൽപ്പം വേണ്ടസഖേ നിന്നുള്ളത്തിൽ 

ക്രുദ്ധനായ് ശപിച്ചാനന്തണ ശേഷ്ര്ഠനെ
ശിഷ്ട് കാലം നീ മരുവുകഈ ഭൂവിങ്കൽ  
അലയുക നീയിബാക്കി ബ്രഹ്മാണ്ഡകാലങ്ങൾ
കഴിച്ചുതീർക്കുക പാരിലെ മാലിന്യം

ചുഴുന്നു നിന്റെ ആശ്ചര്യചുഢാമണി
നെറുകതന്നിലെ പുണ്ണ് പുഴുക്കട്ടെ നിത്യവും 
വെറുക്കണം നിന്നെ ഈലോകം, ചിരംജീവി 
കഴിച്ചുതീർക്കുക നീ ശ്രാദ്ധത്തിൻ ചോറുമേ  
 
അന്നുതൊട്ടവനലയുന്നു ലോകത്തിൽ 
ധരിത്രിതന്നിലെ വിഴുപ്പിനെ മോചിപ്പാൻ 
എച്ചിൽ കൂട്ടത്തിൽ ശ്രാദ്ധം, മാലിന്യമദ്ധ്യത്തിൽ 
നെറുക പുഴുത്തൊരു കാക്കയാംരൂപത്തിൽ   

ഈലോക സമക്ഷേ പാപമോക്ഷത്തിനായ് 
ശുദ്ധകുലേ ജനിച്ചചിരംജീവി ബ്രാഹ്മണൻ  
കാലമാർഗ്ഗേ വന്ന പ്രഹേളികപോലന്തണൻ 
ശംഭോ തരുകില്ലോരു എനിക്കുമേ

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ