കനലാഴികൾ
കനലാഴികൾ
ഒരു ചിത എരിഞ്ഞമരും ചിത്തത്തിൽ
നെഞ്ചിൻ നേരിപ്പോടിൽ നിറയും കദനവും
വിതറുന്ന വേദന തുടരുന്ന മുറിപ്പാടുകൾ
വിരഹിണിയാകും ഇണയുടെ തേങ്ങലും
വിധിയുടെ കരതലാലിംഗനം തീർക്കുന്ന
വിരഹത്തിൻ ചുടിൽ വിയർക്കുന്ന മർത്ത്യനും
വിഫലമോഹത്തിൻ ക്ഷണപ്രഭാചഞ്ചലംതേടുന്ന
ബലിമൃഗം തേങ്ങുന്ന യാമങ്ങൾ ചുറ്റിലും
ജീവിത വഴിതാരകൾ തേടുന്ന മനുജനു
ജപമാലപോലഹോ പ്രവാസ സുന്ദരവീഥികൾ
ജനിക്കുന്ന കുഞ്ഞിനു ഉപനയനം മുതൽ
ജീവിക്കയാണവൻ ആരോഹണത്തിനായ്
വിദ്യതൻ വഴിയിലെ ആഗ്രഹപൂർത്തിയായ്
വിദ്യാധരരുടെ വിപണന ശരണനായി
വേപഥുപൂണ്ട് ഉഴലുന്ന പ്രേയസി നിന്നുടെ
വേധയകറ്റുന്ന ജീവനാഥൻ,ഈ പ്രാണനാഥൻ
ആവിധമാകുന്ന ബിരുദങ്ങൾ തൻ ശക്തിയിൽ
ആശ്ലേഷിക്കുന്ന പുതുജീവിത സൌകുമാര്യങ്ങൾ
ആമോദമായി പുതുചിട്ടകൾ തീർക്കുന്പോൾ
ആകാം മറന്നിടാം വൃദ്ധ താതജീവിതത്തെ
പുതുപുതു ലോകങ്ങൾ ഇണയുടെ രൂപത്തിൽ
പാടിപതിഞ്ഞങ്ങുമുന്നിൽ വന്നിടുന്പോൾ,
പറയാം തൻ പിതാവോട് കേൾക്കാം പണക്കെട്ട്
പതിതന്റെ ആത്മാവിൻ രോദനം ആരുകേൾക്കാൻ....
പ്രവാസ ജീവിതം, സന്പത്തിൻ ആശ്ലേഷം, സ്വപ്നത്തിൻ
പ്രോക്തങ്ങൾ ആയി മാറെ, യൗവന തൃഷ്ണകൾ,
പ്രാണന്റെ വേദന, കേൽക്കുവാൻ അകതാരിനുനേരമില്ല,
പ്രേയസ്സി രൂപം കനവിങ്കൽ മാത്രം തങ്ങി നിൽപ്പൂ.....
വിടപറയും നേരം കരഗതമാകുന്പോൾ ചാരെ തിരയുന്നു,
വിപിനത്തിൽ പോലും തൻ പ്രിയ രൂപങ്ങളെ....
വിധിയുടെ മുന്നിലെ ബലിമൃഗങ്ങൾക്ക് ഇവിടെ,
വിധാതാവിൻ അന്ത്യവിധിയുടെ ആത്മരൂപം.....
ആത്മാവിൽ എരിയുന്ന ചിതയുടെ ചൂടിനാൽ,
അമരത്വമേകുന്ന കാലം അരുകിലില്ല....
ആനന്ദദായക കർമ്മക്ഷേത്രത്തിൽ മരുവാനും
ആഗ്രഹിച്ചിടുക നീ വെറും പ്രവാസി.
പണത്തിന്റെ മോഹവലയങ്ങൾ പൊട്ടിക്കാ
പതിതജന്മത്തിൻ നേരവകാശി, നീ
പന്തിരുകുലത്തിന്റെ കാലത്തിൽ തുടങ്ങിയ
പ്രവാസ ജീവിതം നിനക്ക് സ്വന്തം........
Comments
Post a Comment