ഇതളരഞ്ഞ പനീർപൂവ്
ഇതളരഞ്ഞ പനീർപൂവ്
അഗ്രഹാരത്തിലെഅഗ്രജജന്മങ്ങളൊന്നായി
ആക്രോശിക്കയവളോടുപുറത്തേക്കിറങ്ങടീ
അങ്കണമുറ്റത്താലംബഹീനയായരുളുന്നാകന്യ
അംബരംമാത്രമെനിക്കാശ്രയമെന്നുനിനയ്ക്കയായ്
അനാഥത്വമാകുംവിധിയെപഴിച്ചപ്പോളാമിഴി
തുള്ളിതുളുന്പുന്നധാര നനയുംകപോലവും
വിടരുംനാസാരന്ധ്രങ്ങളിൽ ശോണവർണ്ണവും
വിളങ്ങുകയാണവളൊരുസുന്ദരശിൽപ്പമായ്
ദൈനമാമുഖംതഞ്ചത്തിൽപൊന്തിച്ചുവീക്ഷിച്ചു
ദേശംവണങ്ങിയ മമതാതന്റെമേടതൻപൂമുഖം
അച്ഛനാമന്തണൻ നാടിൻറെനാഥനായ്വിലസുന്നു
മാതാവുരാജ്ഞിയുമവളോരാജകുമാരിയും
ഇന്നുമരുവുന്നതാ തെരുവിൻ കുമാരിയായ്
തെല്ലുംകളങ്കക്കറതൻ ചേലയിൽവീഴിക്കാതെ
മുന്നിൽവിശാലമാതെരുവിൻറെസ്വാതന്ത്രിയം
വശങ്ങളിലിടുങ്ങിയ അഗ്രഹാരനിരകളും
കുങ്കുമരാശിപടരുമുടൽവർണ്ണം കൂന്തലിൽ
കരിതോൽക്കുംനിറമാർന്നചഞ്ചലാക്ഷിണി
അശ്വിനിമുഖംവെല്ലും നാസികാഗ്രങ്ങളും
കരിരാജനടയൊക്കുംമലയജമണമനോഹരി
നാട്ടിലെ നവരാജകിങ്കരാക്ക്രോശപെരുമാരി
നാണംമറക്കുവാനില്ലാമറുതുണിഭാണ്ഡവും
എല്ലാംത്യജിച്ചവൾതെരുവിലിറങ്ങുന്പോൾ
തുണയായോർമ്മനിറയ്ക്കും ബാല്യകൗമാരവും
പിന്നിൽഉയരുന്നൊരുവനുയർത്തുമാർത്തനാദം
വിടരുതെറിയുകകന്മദകഷ്ണമവളുടെമാറിലേക്ക്
പിന്തിരിഞ്ഞങ്ങുനോക്കുന്പോൾ കാണായി
അന്പലനടയിൽ പണ്ടുകാത്തയുവമുഖമൊന്ന്
നെറ്റിയിൽ പതിയുന്നകന്മദക്കൂട്ടത്തിൻശ്രേണിയും
തലയിലുംമാറിലുംതീർത്തതബലതൻ സതിരുകൾ
പൊട്ടിയൊഴുകുന്നു നിണമാംഅരുവികളാറുകളായ്
മണലിന്റെ ശുഭ്രതമറയ്ക്കുന്നുകുങ്കുമവർണ്ണങ്ങളിൽ
സ്വീകരിക്കയായ് ധരിത്രിതൻപുത്രിയാംസീതയെ
സീമന്തിനിപോലുമാകാത്ത ആപിഞ്ചുകന്യകയെ
എന്തിനെന്നറിയാതെ പരലോകയാത്രതുടങ്ങുന്നു
തെരുവിൻനിശബ്ദതതേടുന്നു പുതുഇരകൾക്കായ്
രാജാവ് നഗ്നനെന്നോതുവാൻചെറുമക്കളിവിടില്ല
എങ്കിലുമെന്തിനെന്നുകേട്ടൊരുബാലകനവരോട്
ചൊൽകയാണവരിൽമുഖ്യനാംമന്ത്രിപുംഗവൻ
അവളുടെഅച്ഛൻമരിച്ചതുവല്യനോവിനാലേ
എന്താണതെന്നുച്ചത്തിൽകേട്ടബാലനെഓടിച്ചാർ
തഞ്ചത്തിൽതന്നുടെ കൂട്ടരോടുരചെയ്താനതിൻ
പേരെ"യിട്സ്സു"എന്നാണുപോലതുപിടിപെട്ടാൽ
മരണംനിശ്ചയം അങ്ങുശീമയിലുമില്ലാമരുന്നൊന്നും
അവളുടെ ദേഹമോസ്പർശിച്ചാൽപിടിപെടും
അതിനാൽ അഗ്നിശുദ്ധംചെയ്തീടുകനാടുംവീടും
അതുകഴിഞ്ഞിട്ടാകാം മമവിശ്രമതേവാരവും
അതിനായി വിളിക്കുകസേവകപ്രമാണിയെ
അച്ഛൻമേലായ്കയാൽചത്തെന്നുസത്യംതന്നെ
അതിനോപാവംമകൾ തെരുവിൽമരിക്കണോ
എന്നൊരുചോദ്യംകാറ്റിലലയടിച്ചുയരുന്നു
മറുപടിപറയാനാത്മാക്കൾമാത്രംചാരെ
രഘുചന്ദ്രൻ. ആർ സാരംഗം
Comments
Post a Comment