ബാല്യകാലസഖി


ബാല്യകാലസഖി

ആത്മവേദനയിൻ വളപ്പൊട്ടുമൊതുക്കി
പിൻവിളികാക്കാതെപതിയെനടന്നകലെ
പിന്നിലെവാകമരച്ചോട്ടിൻതണൽപറ്റിയാ
സജലമാംമിഴിയുംഗ്ഗദകണ്ഠവുമായൊരുവൾ

കൂടെപ്പിറപ്പല്ല രക്തബന്ധമാംപാശച്ചരടില്ല
പൊക്കിൾക്കൊടിബന്ധത്തിൻകെട്ടുമേതുമില്ല
തമ്മളിൽകാണുന്പോൾചുവരുകൾമാത്രമേ
തങ്ങളിൽ ഇഴതിരിക്കാനായികണ്ടതുള്ളു

ബാല്യത്തിൻ നാളുകൾകേളിതൻവേളകൾ
കോളനിപാർക്കിൻ അതിരുകൾമാത്രമല്ല
അൽപംമുതിർന്നപ്പോൾപ്ലേസ്കുളിനങ്കണം
പിന്നെപ്രൈമറിക്ലാസ്സിൻവിശാലതയും

ബാല്യംകടന്നിട്ടുകൗമാരമോഹനകാലവും
നവയൗവനയുക്തരാംകാലവികൃതികളും
പ്രകൃതിയാംശിൽപിയോകരപല്ലവത്തിനാൽ
നൽകുന്നുമേനിമേൽപൊൻനിറചാർത്തുകളും

മായാതെനിൽക്കുമാസൗഹൃദസൗരഭ്യചിന്തുകൾ
മനസ്സിൽവസന്തത്തിൻമലരുകൾവിടർത്തിടുന്നു
പഠനത്തിൻകാലത്തെവിഹ്വലഭാണ്ഡമാഭാരവും
ഈസുന്ദരനിമിഷങ്ങളെകൊന്നുതള്ളിയില്ല 

ഇന്നുപിരിയണംനമ്മൾ എന്നേക്കുമായ് സഖേ
എന്നുള്ളവാക്കുമൊഴിയുമാചെൻചൊടികൾ
കണ്ടുവിവശനായിമരച്ചോട്ടിൽനിൽക്കുന്പോൾ
കാതുകളിൽപിന്നെയുമവളുടെവെള്ളിടികൾ

ഓർക്കുകമൽസഖേനീയുമീഞാനുമീലോകത്തു
ആണുംപെണ്ണുമെന്നറിഞ്ഞുവച്ചുകൊൾക
രണ്ടുജാതിപ്പിറപ്പെന്നെങ്കിലുമറിഞ്ഞീടുക
നമ്മൾക്കുസൗഹൃദംനിഷിദ്ധമെന്നോർത്തീടുക

ഇന്നുപിരിയുന്നനമ്മിലെസൗഹൃദസുഗന്ധമാം
നിമിഷസുമങ്ങളെകഴുത്തമർത്തികൊന്നിടണം
കബന്ധഭസ്മംകണ്ണുനീർഗംഗയിലൊഴുക്കീടണം
പിന്തിരിയാതെനിമഞ്ജനംചെയ്തുമടങ്ങീടണം

പിൻവിളികേൾക്കാതെ സംസ്കരിച്ചുഞാനാ
പച്ചമാംസംകരിയുന്നദുർഗന്ധവേളകളിൽ
എൻമനസ്സിൻറെഊഷരഭൂവൊന്നിൽമൽസഖി
ഓർമ്മനിറയുമാമാത്മനിമിഷദേഹത്തെയും 

തിരയുന്നുഞാനെൻജീവിതപാതയെമൽസഖീ 
പുനർജനികാക്കുന്നഊർവ്വരചിന്താസഞ്ചാരങ്ങൾ
അവിടെയുയിർക്കുന്നുമാനവസർഗ്ഗധാരകൾ
സിംഫണിതീർക്കുംപ്രേമത്തിൻകളകൂജനവും     

 

                

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ