സതീർത്ഥ്യ സ്നേഹം
സതീർത്ഥ്യ സ്നേഹം
ഇനിഞാനുറങ്ങട്ടെയെന്നുരചെയ്തുനടന്നാ
സുഹൃത്തിൻ മുഖം മറഞ്ഞില്ലായെൻമനസ്സിൽ
കണ്ണിൽ നിറഞ്ഞുപടരുന്ന പ്രകാശ ജ്വാലയും
വാക്കിൽനിന്നുയരുന്ന നിശ്ചയദാർഢ്യങ്ങളും
ആത്മവിശ്വാസത്തിൻ രൂപമവനെന്നുതോന്നി
ചെറുപ്പന്നെ കിട്ടിയ കൂട്ടവനെങ്കിലും പ്രവാസ
വിടവാംദൂരം ഇടനാളിലകലങ്ങൾ കൂട്ടവേ
വരുമവൻ എല്ലാ വർഷാന്ത്യം മമ നാട്ടിങ്കൽ
സൗഹൃദശീതളിമപുതുക്കിപ്പറന്നങ്ങുപോകാൻ
ഞാനുമവൻചാരെ സന്തോഷനിമിഷങ്ങളും
നാട്ടിൽ പണിയില്ല വീട്ടിൽ വയറോകുറേയുണ്ട്
വീടുവിടാതെ മുന്നിൽ വേറെ വഴി കണ്ടതില്ല
പുണരുകമാർഗമീ പ്രവാസ സ്വപ്നങ്ങളെ
എണ്ണതൻ നാട്ടിൽ പണമുണ്ടേൽ വിസയുണ്ട്
ഏജെന്റ്റിൻ കയിൽ കൊടുത്തുവാങ്ങാൻ
സോദരമംഗലസ്വപ്നവും ആരൂഡരൂപവും
കാലങ്ങൾ ജീവനത്തിൽ നിന്നപഹരിച്ചു
ബാങ്കിലും ലോണുണ്ട് നാട്ടാർക്കുകടമുണ്ട്
ജോലിക്കുപോയിട്ട് ഓവർടൈം നിന്നിടണം
പണത്തിനാവശ്യം ദിനംപ്രതി കൂടിവന്നു
കാലങ്ങളിത്തിരി കടന്നങ്ങുപോയപ്പോൾ
പെണ്ണൊന്നുകെട്ടി കുടുംബത്തിൽകൂടെകൂട്ടി
കുഞ്ഞുങ്ങളവരുടെ പഠനവും ജോലിയും
പെങ്ങേന്മാരുടെ നിരവധി ആവശ്യങ്ങൾ
തലമുടികൊഴിക്കുന്നു വെള്ളിയുംകെട്ടിടുന്നു
ജീവിതനാളുകൾ മുന്നോട്ടുപോകുന്പോൾ
നാട്ടിലെ അവശ്യഭണ്ഡാരം വളർന്നിടുന്നു
യൗവനതൃഷ്ണകൾ കനവിങ്കൽ ഉരുകുന്നു
അവധിക്കപേക്ഷകൾ ബോസ്തള്ളിടുന്നു
നെടുവീർപ്പിലോ മുഴുകുന്നിണക്കുരുവി.
അണയും നാളുകളോണക്രിസ്മസ്സുവേളയും
ആഘോഷങ്ങളൊന്നായി നടത്തിടുന്നു
അന്നുമവൻ വന്നു സഞ്ചിതസന്പാദ്യം
വീട്ടിലെ ആവശ്യകൂന്പാരക്കെട്ടഴിച്ചു
രാവേറെയായപ്പോൾ വിടപറഞ്ഞു
ഇനിഞാനിറങ്ങട്ടെ എന്നുരചെയ്തുനടന്നാ
പൂമുഖപ്തടിയിറങ്ങി അകന്നുപോയി
ഇരുളിൻ മറപറ്റി കടന്നു പോയീമെല്ലേ
അപ്പോഴറിഞ്ഞില്ലവൻ കണ്ണിലെ തീജ്വാല
അണയുന്ന അഗ്നിതൻ തിരുവിളയാട്ടമെന്ന്
കതിരവനുയരുവാൻ നേരമോ ധാരാളം
പെരുമീൻ പിറയോ കിഴക്കു കണ്ടതില്ല
ഇപ്പോൾ പുറപ്പെട്ടാൽ സമയത്തണഞ്ഞീടാം
അകലുവാൻ നേരമായ് നമുക്കുവീണ്ടും
പ്രിയനേ ഉണർത്തീട്ട് റെഡിയാക്കിടേണം
കൈകകളിൽ തണുപ്പിൻ രൂക്ഷതയാലപ്പോൾ
പ്രിയന്റെ മെയ്യിൽ നിന്നവൾ കൈവലിച്ചു
അവസാന വണ്ടിയിൽ അവനോ യാത്രയായ്
അലമുറയെത്താത്തദൂരം കടന്നുപോയ്
അരികത്താരാത്രി മരുവീട്ടവളഞ്ഞില്ലല്ലോ
അവസാമൊരുപിടി മണ്ണും വിതറി
നടന്നകലന്പൊൾ മനസ്സിൽ നിൻ പുഞ്ചിരി
വിടരുന്ന മുഖം വിളങ്ങുന്നു എൻ സഖാവേ
എന്നിനി നാം പഴയപൈതങ്ങളായ്
മണ്ണിൻ നിഷ്ക്കളങ്കതയ്ക്ക് തിരികൊളുത്താൻ
Comments
Post a Comment