ധനുമാസ രാവ്
ആതിരരാവിൻ ശലഭിതമാകും
വെൻപ്രഭതന്നിൽ പുളകിതയാമം
കാമിനിമാരുടെ ശോഭിത രൂപം
പീയുഷമാക്കും ഇണനയനങ്ങൾ
മഞ്ഞൾ ചന്ദനം നിറ ഉടലിൽ പൂശി
മഞ്ഞയണിഞ്ഞും പുതുനീരിൽതുടിച്ചും
വന്നീടും നവകന്യകൾ തിങ്കൾ രാവിൽ
കുന്നോളം അഴകാൽ കലപില മുഴക്കി
ശ്രീശങ്കരനുടെ സതിരുകൾ പാടി
പൗർണ്ണമി രാവിൽ മണ്ടിനടന്നും
ഇടത് തിരിഞ്ഞും ഒന്ന് വലതുമറിഞ്ഞും
ഒറ്റകാലിൽ ചുറ്റിതിരിഞ്ഞും ആശ്രമകന്യകൾ
കൈതപ്പൂവിൻ സൗരഭമുയരും ശുഭ്ര
പട്ടുപുടവകൾ പ്രഭചൊരിയും നേരം
യൗവനയുക്തരാം കാമുകമനസ്സുകൾ
ഇരുളിൽ മണ്ടും തിരുവാതിര ഉത്സവം
പുളകിതമായൊരു ധനുവിൻരാവ്
പലകുറി നിനവിൽ കനവായ് നിറയും
വിരഹിതമായൊരു തണുവിൻ രാവിൽ
ചടുലത മാത്രം ഈ പൊളി കനവിൽകാന്മൂ
Comments
Post a Comment