ഉത്തരായനം
ഉത്തരായനം
ഉർവ്വശിശിഷ്യനായ്ഉടലിൻമനോഹരൻ
ഉഡുരാജമുഖത്താൽനാട്യപ്രകടനപൂരവും
ഉജ്ജ്വലമാകുമാഭാവതീവ്രജ്വാലമുഖങ്ങളും
ഉൾപ്പുളകത്തിൻനവശരമാരിതീർക്കവേ
നയനത്തിലാശ്ചര്യഭാവംപകരുമാകന്യ
നിർനിമേഷയായമരുമാനാട്യഗൃഹത്തിലും
വന്ദനച്ചുവടാർന്നുകൈകൾവിടരുന്പോൾ
വദനംമറയ്ക്കുംവിവശമാമനുരാഗമാലിക
ഗുരുവാബൃഹന്ദളപകരുംനാട്യച്ചുവടുകൾ
ഗരിമകളിൻതീരത്തുപ്രേമപീയുഷരാഗങ്ങൾ
മോഹിച്ചതാണാകന്യ,യാഗുരുവെപതിയായി
മഹിതമല്ലെന്നോർക്കയെന്നോതിയാപാർത്ഥനും
പുത്രനാമഭിമന്യുവിൻസഖിയായ് കുടിവച്ചു
പാണ്ഡവകുലത്തിനുപ്രിയപുത്രവധുവായി
കുരുവംശജാതനാമഭിമന്യുധർമ്മരക്ഷയ്ക്കു
കുരുക്ഷേത്രംതന്നിൽനടകൊണ്ടുവീരനായ്
താതനെവെല്ലുന്നവില്ലാളിയായ്നിലകൊള്ളേ
തൊടുത്തിതൊരുചതിശകുനിയാംഗാന്ധാരൻ
ശൂരത്താൽവിടചൊല്ലിനാൻയഃശശരീരിയായ്
ഉദരത്തിൽനിറച്ചവൻജീവന്റെകണികയും
വിധിമുഴക്കത്തിൻചിലൻപൊലിശബ്ദത്തിൽ
വിധുരചകിതവിവശയായിവിരാടകുമാരിയും
വ്രണിതഹൃദയവ്യഥയാൽദ്രൗപതിസുഭദ്രയും
കബന്ധവിപിനമായി കുരുക്ഷേത്രഭൂമിയും
വിളങ്ങിനാനവൾകുരുവംശകുമാരിണി
ഉദരത്തിൽപേറിനാൾ ആരാജകുമാരനെ
പാണ്ഡവവംശത്തിൻ ഭാവികുമാരകൻ
പരീക്ഷണലക്ഷണൻപരീക്ഷിത്തവനല്ലോ
കുരുവംശമുകുളകിളിർപ്പിനുധരയായി
കുതൂഹലത്തോടെയിരുന്നവൾമേദിനി
ഇല്ലറിഞ്ഞില്ലാരുമവളിലെസ്ത്രീജന്മം
ഉത്തരായനത്തിൻകഥകൾതുടരുന്നഭൂമിക
ജനിച്ചുമരിക്കുന്നുസ്ത്രീജന്മജീവിതധാരകൾ
ജനിതകമായഉണ്മയെതേടുന്നരാഗവീണകൾ
മീട്ടുന്നതാർസനെപ്രണയിക്കുംആത്മാക്കൾ
മാനവകുലത്തിൻഉൽകൃഷ്ട്ടവിധാതാക്കൾ
മാനസിനിന്നെ അറിയുന്നപാണജന്മങ്ങൾ
മന്വന്തരങ്ങളിൽപാടിയലയുംതാളങ്ങൾ
പ്രതിധ്വനിക്കട്ടെ മണ്ണിൻനവമുകുളങ്ങൾക്കു
പ്രതിഭപകരുംപുതുപ്രണയഗാനവീചിക
Comments
Post a Comment